HOME » NEWS » World » ONE MILITANT KILLED IN US BOMBING IN SYRIA PENTAGON

സിറിയയിൽ യു.എസ് ബോംബാക്രമണം; ഒരു തീവ്രവാദി കൊല്ലപ്പെട്ടെന്ന് പെന്റഗൺ

തീവ്രവാദികൾക്കെതിരായ നടപടി യു.എസ് സൈന്യം തുടരുമെന്നും പെന്റഗൺ വക്താവ്

News18 Malayalam | news18-malayalam
Updated: March 2, 2021, 8:51 AM IST
സിറിയയിൽ യു.എസ് ബോംബാക്രമണം; ഒരു തീവ്രവാദി കൊല്ലപ്പെട്ടെന്ന് പെന്റഗൺ
പ്രതീകാത്മക ചിത്രം
  • Share this:
വാഷിംഗ്ടൺ: കഴിഞ്ഞയാഴ്ച സിറിയയിൽ അമേരിക്കൻ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ ഇറാൻ അനുകൂല തീവ്രവാദ സംഘടനയിൽപ്പെട്ട ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുഎസ് പ്രതിരോധ വകുപ്പ് അറിയിച്ചു.  അൽബു കമലിനടുത്തുള്ള ഔട്ട് പോസ്റ്റിൽ നടന്നത്തിയ ആക്രമണത്തിൽ ഒമ്പത് കെട്ടിടങ്ങൾ തകർന്നെന്ന് പെന്റഗൺ വക്താവ് ജോൺ കിർബി വ്യക്തമാക്കി.

ഇറാൻ പിന്തുണയുള്ള ഇറാഖ് സായുധ സംഘങ്ങളാണ് ഈ സ്ഥലം ഉപയോഗിച്ചതെന്ന് യുഎസ് സൈന്യം അറിയിച്ചു. തീവ്രവാദികൾക്കെതിരായ നടപടി യു.എസ് സൈന്യം തുടരുമെന്നും ജോൺ കിർബി വ്യക്തമാക്കിയിട്ടുണ്ട്.

Also Read 'ഈഴവ സമുദായത്തിൽപ്പെട്ട നേതാക്കൾക്ക് മുന്നണികളിൽ നിന്ന് ലഭിക്കുന്നത് തെരുവ് നായകൾക്ക് തുല്യമായ അവഗണന': വെള്ളാപ്പള്ളി നടേശൻ

ഇറാഖ് പിന്തുണയോടെ പ്രവർത്തിക്കുന്ന ഹാഷെഡ് അൽ-ഷാബി അർദ്ധസൈനിക വിഭാഗത്തിപ്പെട്ട 22 പേർ  കൊല്ലപ്പെട്ടതായി വെള്ളിയാഴ്ചത്തെ ആക്രമണത്തിന് പിന്നാലെ സിറിയൻ മനുഷ്യാവകാശ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.

ഇറാഖിലെ  യുഎസ് സഖ്യസേന കേന്ദ്രങ്ങളിലേക്ക് തീവ്രവാദികൾ അടുത്തിടെ മൂന്നു മിസൈലുകൾ തൊടുത്തിവിട്ടിരുന്നു. ഈ ആക്രമണത്തിന് തിരിച്ചടി നൽകുകയാണ് യുഎസ് സൈന്യം.

ഹാഷെഡ് അൽ-ഷാബിയുടെകീഴിൽ പ്രവർത്തിക്കുന്ന ഇറാൻ പിന്തുണയുള്ള തീവ്രവാദികളാണ് മിസൈൽ വിഷേപിച്ചതെന്നാണ് യു.എസ് സൈന്യം ആരോപിക്കുന്നത്.

അമേരിക്കൻ പ്രസിഡന്റ് പദത്തിൽ ജോ ബൈഡൻ എത്തിയ ശേഷം മേഖലയിൽ യു.എസ് സൈന്യം നടത്തിയ ആദ്യ തിരിച്ചടിയാണ് കഴിഞ്ഞ ദിവസമുണ്ടായത്. ആണവ പദ്ധതി പരിമിതപ്പെടുത്തുന്നതിനെ കുറിച്ച് ടെഹ്‌റാനുമായുള്ള ചർച്ച പുനരാരംഭിക്കാൻ ബൈഡൻ ശ്രമിക്കുന്നതിനിടെയാണ് ഇത്.

അമേരിക്കക്കാരെ സംരക്ഷിക്കാൻ താൻ പ്രവർത്തിക്കുമെന്ന വ്യക്തമായ ഒരു സന്ദേശമാണ് ബൈഡൻ നൽകിയതെന്ന് വൈറ്റ് ഹൗസ് വക്താവ് ജെൻ സാകി പറഞ്ഞു.

നടപടി ഒരു മുന്നറിയിപ്പാണെന്നും ടെഹ്‌റാനും വാഷിംഗ്ടണും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിക്കുന്നത് ഒഴിവാക്കാനാണെന്നും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു.

ഇറാൻ ഇറാഖിനെതിരേയും അമേരിക്കയ്‌ക്കെതിരേയും പോരാടുന്നത് സിറിയ കേന്ദ്രീകരിച്ചുള്ള നിരവധി ഭീകരസംഘടനകളേയും ഐ.എസിനേയും ഉപയോഗിച്ചാണ്. ഇതിനെതിരെ അമേരിക്ക ശക്തമായ പ്രത്യാക്രമണം നടത്തുകയാണ്. ഈ മാസമാദ്യം ഇറാഖിലെ ജനവാസമേഖലയിൽ സിറിയൻ ഭീകരർ ആക്രമണം നടത്തിയിരുന്നു.
Published by: Aneesh Anirudhan
First published: March 2, 2021, 8:51 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories