• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

ഈ കോമഡി താരം ഒരു രാഷ്ട്രത്തലവനായിട്ട് ഒരു മാസമായി; പ്രതീക്ഷ നല്‍കുന്ന തുടക്കമെന്ന് വിദഗ്ധര്‍

അമേരിക്കന്‍ ഗവണ്‍മെന്റും സെലന്‍സ്‌കിയുടെ പദവിയില്‍ ശുഭാപ്തി വിശ്വാസമാണ് പ്രകടിപ്പിച്ചിരിക്കുന്നത്

news18
Updated: June 19, 2019, 10:56 PM IST
ഈ കോമഡി താരം ഒരു രാഷ്ട്രത്തലവനായിട്ട് ഒരു മാസമായി; പ്രതീക്ഷ നല്‍കുന്ന തുടക്കമെന്ന് വിദഗ്ധര്‍
volodymyr zelenskiy
 • News18
 • Last Updated: June 19, 2019, 10:56 PM IST IST
 • Share this:
ഉക്രൈനിന്റെ ആറാമത്തെ പ്രസിഡണ്ടായി വൊളോദിമിര്‍ സെലന്‍സ്‌കി അധികാരമേറ്റിട്ട് ഒരു മാസം തികയാന്‍ പോവുകയാണ്. രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സിനിമാ താരം രാഷ്ട്രത്തലവനായെത്തുമ്പോള്‍ നിരവധി ആശങ്കകളായിരുന്നു ഉയര്‍ന്നിരുന്നത്. അനുഭവസമ്പത്തുള്ള നിരവധിപ്പേരുണ്ടാകുമ്പോള്‍ ഹാസ്യതാരമായ സെലന്‍സ്‌കിയുടെ സ്ഥാനാര്‍ഥിത്വം തന്നെ തമാശയായി കണ്ടവരും ഏറെയാണ്.

എന്നാല്‍ അതിനെല്ലാം ഉള്ള ഉത്തരം ഒരുമാസത്തിനുള്ളില്‍ ലഭിച്ചതായാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്. അമേരിക്കന്‍ ഗവണ്‍മെന്റും സെലന്‍സ്‌കിയുടെ പദവിയില്‍ ശുഭാപ്തി വിശ്വാസമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. വാഷിങ്ടണ്‍ സന്ദര്‍ശിക്കാന്‍ ഈ ഒരുമാസത്തിനുള്ളില്‍ തന്നെ ഉക്രെയ്ന്‍ പ്രസിഡണ്ടിനെ അവര്‍ ക്ഷണിക്കുകയും ചെയ്തു.

രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത സിനിമാ താരമായിരുന്നു സെലന്‍സ്‌കി. ആദ്യമായാണ് ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഒരു ടെലിവിഷന്‍ സീരിയലില്‍ രാജ്യത്തിന്റെ പ്രസിഡന്റായി അഭിനയിച്ചിട്ടുണ്ട് എന്നത് മാത്രമായിരുന്നു അദ്ദേഹത്തിന് രാഷ്ട്രീയവുമായുള്ള ബന്ധം. എന്നാല്‍ പരമ്പരാഗത തെരഞ്ഞെടുപ്പ് രീതികളില്‍ നിന്ന് വ്യത്യസ്തമായിരുന്നു സെലന്‍സ്‌കിയുടെ പ്രചരണങ്ങള്‍. ചില അഭിമുഖങ്ങള്‍ അദ്ദേഹം അനുവദിക്കുകയും ചെയ്തു. സെലന്‍സ്‌കിയുടെ തന്ത്രങ്ങള്‍ പൂര്‍ണമായും ഫലിച്ചതായാണ് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ വ്യക്തമായത്. മുന്‍ പ്രസിഡണ്ട് പെട്രോ പൊറേഷെങ്കോയെ 50 ശതമാനത്തിലേറെ വോട്ടിന്റെ വ്യത്യാസത്തിലാണ് ഇദ്ദേഹം പരാജയപ്പടുത്തിയത്.

Also Read; പൊലീസുകാരിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ അജാസും മരിച്ചു

അധികാരത്തിലെത്തി ഒരുമാസമാകുമ്പോള്‍ പുതിയ നയങ്ങള്‍ നടപ്പിലാക്കാന്‍ സമയം ലഭിച്ചില്ലെങ്കിലും സെലന്‍സ്‌കി പാര്‍ലമെന്റ് പിരിച്ചുവിട്ടത് വലിയ ചര്‍ച്ചയായി. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ജൂലൈ 21 നാണ് നിശ്ചയിച്ചിരിക്കുന്നത്. പാര്‍ലമെന്റ് പിരിച്ചുവിട്ട നടപടിയുടെ നിയമസാധുത കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തെരഞ്ഞെടുപ്പിന് തയ്യാറായിരിക്കുകയാണ്. രാജ്യത്തെ ഭൂരിഭാഗം വോട്ടര്‍മാരും നേരത്തെ തെരഞ്ഞെടുപ്പ് നടക്കുന്നതിനെ അനുകൂലിക്കുന്നവരാണ്.

തന്റെ അജണ്ടകളെ പിന്തുണയ്ക്കുകയും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുകയും ചെയ്യുന്ന ഒരു പ്രധാനമന്ത്രിയും മന്ത്രിസഭയും വരേണ്ടത് സെലന്‍സ്‌കിയുടെ ആവശ്യമാണ്. അടുത്ത ഒരുമാസത്തേക്ക് പുതിയ പ്രസിഡണ്ടിന്റെ ശ്രദ്ധയും രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പിലും തന്നെയാകും. വോട്ടെടുപ്പില്‍ സെലെന്‍സ്‌കിയുടെ സെര്‍വന്റ് ഓഫ് പീപ്പിള്‍ പാര്‍ട്ടി മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പോളിങ്ങുകള്‍ സൂചിപ്പിക്കുന്നത്.എന്നാല്‍ പുതിയ അടുത്തിടെ ഉയര്‍ന്ന വിവാദങ്ങള്‍ തിരിച്ചടിയാകുമോയെന്ന ആശങ്കളും നിലനില്‍ക്കുന്നുണ്ട്. സെലന്‍സ്‌കിയുടെ കോമഡി പരിപാടി സംപ്രേക്ഷണം ചെയ്ത ചാനല്‍ ഉടമ കൊളോമോയിസ്‌കിയുമായുള്ള ബന്ധങ്ങളാണ് ചോദ്യങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. നേരത്തെ സ്വിറ്റ്‌സര്‍ലന്‍ഡിലും ഇസ്രഈലിലും കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ സെലന്‍സ്‌കിയുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെയാണ് ഉക്രെയ്‌നിലേക്ക് മടങ്ങിയെത്തുന്നത്.

എന്നാല്‍ കൊളോമോയിസ്‌കിയുടെ പല നിര്‍ദേശങ്ങളും തള്ളിയും 2016ല്‍ ദേശസാല്‍ക്കരിക്കപ്പെട്ട പ്രൈവറ്റ് ബാങ്കുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയും സെലന്‍സ്‌കി ചാനല്‍ ഉടമയില്‍ നിന്ന് അകലം പാലിച്ചതും ശ്രദ്ധ നേടി. പക്ഷേ സെലന്‍സ്‌കിയുമായി അടുത്ത വൃത്തങ്ങള്‍ക്ക് കൊളോമോയിസ്‌കിയുമായുള്ള ബന്ധം രാജ്യത്ത് ചര്‍ച്ചയാണ്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: June 19, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍