• HOME
  • »
  • NEWS
  • »
  • world
  • »
  • കണ്ണന്താനത്തിന് മണ്ഡലം മാറിപ്പോയതിന് ട്രോളിയവർ ഈ ബ്രിട്ടീഷ് വിമാനത്തിന് സംഭവിച്ചതിന് എന്തു പറയും?

കണ്ണന്താനത്തിന് മണ്ഡലം മാറിപ്പോയതിന് ട്രോളിയവർ ഈ ബ്രിട്ടീഷ് വിമാനത്തിന് സംഭവിച്ചതിന് എന്തു പറയും?

ജർമനിയിലിറങ്ങേണ്ട വിമാനം ഇറങ്ങിയത് സ്കോട്ട്ലന്റിൽ

BritishAirways

BritishAirways

  • Last Updated :
  • Share this:
    എറണാകുളത്തെ എൻഡിഎ സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ അൽഫോൺസ് കണ്ണന്താനം മണ്ഡലം മാറി വോട്ട് ചോദിച്ചതായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ട്രോളന്മാർ ആഘോഷിച്ചത്. കണ്ണന്താനത്തെ ട്രോളിയവർ ഈ ബ്രിട്ടീഷ് വിമാനത്തിന് സംഭവിച്ച അബദ്ധം കൂടി അറിയുക. ജർമനിയിലിറങ്ങേണ്ട ബ്രിട്ടീഷ് എയർവെയ്സിന്റെ വിമാനം ലാൻഡ് ചെയ്തതാകട്ടെ സ്കോട്ട്ലാൻഡിൽ. കൃത്യമായി പറഞ്ഞാൽ ജർമനിയിൽ ഡസ്സൽ ഡോർഫിൽ ഇറങ്ങേണ്ട വിമാനം ഇറങ്ങിയത് കിലോമീറ്ററുകൾ അകലെയുള്ള സ്കോട്ട്ലാൻഡ് തലസ്ഥാനമായ എഡിൻബർഗിൽ.

    വിമാനത്തിലെ രണ്ട് പൈലറ്റുമാർക്കും ജീവനക്കാർക്കും നൽകിയ നിർദേശങ്ങളിലെ പിഴവാണ് രാജ്യം തന്നെ മാറിപോയി വിമാനം ലാൻഡ് ചെയ്തതിന് വഴിവച്ചത്. ജർമൻ കമ്പനിയായ WDL ഏവിയേഷൻ ആണ് ബ്രിട്ടീഷ് എയർവെയ്സിന്റെ സബ്സിഡിയറി കമ്പനിയായ ബിഎ സിറ്റി ഫ്ലൈയറിന്റെ വിമാനം ഓപ്പറേറ്റ് ചെയ്തിരുന്നത്. തെറ്റായ വിവരമാണ് പൈലറ്റിനും ജീവനക്കാർക്കും അധികൃതർക്കും ഇവർ കൈമാറിയത്. എഡിൻബർഗിൽ ലാൻഡ് ചെയ്ത വിമാനം പിന്നീട് ലക്ഷ്യസ്ഥാനമായ ഡസ്സൽഡോർഫിലേക്ക് പറന്നു.

    വിമാനയാത്രക്കാരുടെ പ്രതികരണവും രസകരമാണ്. വിമാനത്തിന് പുറത്ത് ജർമൻ വ്യവസായമേഖല കാണുന്നതിന് പകരം പർവതനിരകൾ കണ്ടപ്പോഴേ സംശയം തോന്നിയിരുന്നുവെന്ന് യാത്രക്കാരിയായ യുവതി സിഎൻഎന്നിനോട് പറഞ്ഞു. വിമാനം ലാൻഡ് ചെയ്തപ്പോൾ എഡൻബർഗ് വിമാനത്താവളത്തിലേക്ക് സ്വാഗതം എന്ന സന്ദേശം കേട്ടതോടെയാണ് വിമാനം സ്കോട്ട്ലാന്റിലെത്തിയകാര്യം യാത്രക്കാർ മനസിലാക്കിയത്. മിക്ക യാത്രക്കാരും സംഭവത്തെ തമാശയായി എടുത്തു. എഡിൻബർഗിലെത്തിയ യാത്രക്കാർ നാട്ടിൽ തങ്ങളെ കാത്ത് നിൽക്കുന്ന ബന്ധുക്കളെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുന്ന തിരക്കിലായിരുന്നു. വിമാനം ജർമനിയിലേക്ക് പുറപ്പെടുന്നതിന് മുൻപ് ക്യാപ്റ്റൻ യാത്രക്കാരോട് ക്ഷമാപണവും നടത്തി. സംഗതി എന്തായാലും വിമാന കമ്പനി സംഭവത്തിൽ‌ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനങ്ങളുടെ ഷെഡ്യൂളുകൾ തമ്മിൽ മാറിയപ്പോയതെങ്ങനെ എന്നാണ് അന്വേഷിക്കുക.

    First published: