• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

തായ് ലൻഡിലെ കുട്ടികളെ രക്ഷപ്പെടുത്താൻ വഴികൾ നിരവധി, ഒന്ന് മറ്റൊന്നിനേക്കാൾ അപകടകരം

news18india
Updated: July 6, 2018, 3:28 PM IST
തായ് ലൻഡിലെ കുട്ടികളെ രക്ഷപ്പെടുത്താൻ വഴികൾ നിരവധി, ഒന്ന് മറ്റൊന്നിനേക്കാൾ അപകടകരം
news18india
Updated: July 6, 2018, 3:28 PM IST
ബാങ്കോക്: തായ്‌ലൻഡിൽ ഗുഹയ്ക്കുള്ളിൽ കുടുങ്ങിപ്പോയ ഫുട്ബോൾ താരങ്ങളായ കുട്ടികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ഇതിനിടയിൽ കുട്ടികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ഒരാൾ മരിച്ചു. തായ് മുൻ നാവികസേന ഉദ്യോഗസ്ഥൻ സമൻ ഗുനാൻ ആണ് മരിച്ചത്. ഗുഹയിൽ എയർ ടാങ്ക് സ്ഥാപിക്കാനുള്ള ശ്രമത്തിനിടെ ശ്വാസം കിട്ടാതെയായിരുന്നു മരണം. അതേസമയം, മേഖലയിൽ കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. ഗുഹയിൽ കുടുങ്ങിയവരെ വെള്ളം വറ്റിച്ച് രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.

അതേസമയം, ഗുഹയ്ക്കുള്ളിൽ നിന്ന് കുട്ടികളെ രക്ഷപ്പെടുത്താൻ നിരവധി മാർഗങ്ങളാണ് ആലോചിക്കുന്നത്. എന്നാൽ, ഒന്ന് മറ്റൊന്നിനേക്കാൾ അപകടകരമാണ് എന്നതാണ് ഇതിനെ ദുർഘടമാക്കുന്നതും. കഴിഞ്ഞ 12 ദിവസമായി ഫുട്ബോൾ താരങ്ങളായ 12 കുട്ടികളും അവരുടെ കോച്ചും ഈ ഗുഹയ്ക്കുള്ളിൽ കഴിയുകയാണ്. കുട്ടികൾ ഗുഹയിൽ കുടുങ്ങി ഒമ്പതു ദിവസത്തിനു ശേഷമാണ് അവരെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്.

വെള്ളം താഴുന്നതു വരെ കാത്തിരിക്കുക

ഏറ്റവും സുരക്ഷിതവും നേരായതുമായ മാർഗമാണിത്. എന്നാൽ, ഇതിന് വളരെയേറെ സമയം കാത്തിരിക്കേണ്ടി വരും എന്നതാണ് ഒരു പ്രശ്നം. പ്രദേശത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ ചിലപ്പോൾ മാസങ്ങളോളം കാത്തിരിക്കേണ്ടി വരും. ഓരോ മണിക്കൂറിലും ജലനിരപ്പ് കുറയുന്നതിനു വേണ്ടി ജപ്പാനിൽ നിന്നുള്ള എഞ്ചിനിയർമാർ ഓരോ മണിക്കൂറിലും മോട്ടോർ വെച്ച് വെള്ളം അടിച്ചു കളയുന്നുണ്ട്. ഇത് വിജയിക്കുകയാണെങ്കിൽ ജലനിരപ്പ് ഉയരുന്നത് തടഞ്ഞുനിർത്തി കുട്ടികളെ രക്ഷപ്പെടുത്താൻ കഴിയും.

രക്ഷാപ്രവർത്തനങ്ങളെ കുഴപ്പത്തിലാക്കി കാലാവസ്ഥ

വരും ദിവസങ്ങളിൽ ശക്തമായ മഴ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ രക്ഷാപ്രവർത്തനത്തെ അത് കാര്യമായി ബാധിക്കും. മഴ പെയ്യുമ്പോൾ വെള്ളം മോട്ടോർ വെച്ച് അടിച്ചു കളഞ്ഞാലും വെള്ളം കൂടിക്കൂടി വരുമെന്നതിനാൽ അതിന് കൂടുതൽ സമയമെടുക്കും.

ചെറിയ സുഷിരങ്ങൾ വഴി രക്ഷപ്പെടുത്തൽ

ഗുഹയിലേക്ക് പ്രകാശം വരുന്ന വലിയ സുഷിരങ്ങൾ ഉണ്ടെങ്കിൽ അതു കണ്ടെത്തി അതുവഴി രക്ഷപ്പെടുത്തുക എന്നുള്ളതാണ് അടുത്ത മാർഗം. മലയിലെ 10 കിലോമീറ്ററോളം നീളം വരുന്ന ഗുഹയിൽ ഇതുവരെ കണ്ടെത്താത്ത വലിയ സുഷിരങ്ങൾ ഉണ്ടെങ്കിൽ അത് കണ്ടെത്തുക എന്നുള്ളതാണ് ഇതിൽ പ്രധാനപ്പെട്ട കാര്യം. കുട്ടികൾ നിൽക്കുന്ന സ്ഥലമേതാണെന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിലാണ്. ഒപ്പം തന്നെ എവിടെയെങ്കിലും ചെറിയ സുഷിരങ്ങൾ ഉണ്ടോയെന്ന് കണ്ടെത്തുന്നതിനുള്ള ശ്രമമാണെന്നും ചിയാങ് റായി പ്രവിശ്യ ഗവർണർ നരോങ്സാക് ഒസോട്ടകോൺ പറഞ്ഞു.

കുട്ടികളെ കേവ് ഡൈവിങ് പരിശീലിപ്പിക്കുക

പരീക്ഷണമാണെങ്കിലും ഏറ്റവും റിസ്കുള്ള ഒന്നാണ് കേവ് ഡൈവിങ് പരിശീലിപ്പിക്കുക എന്നുള്ളത്. പകൽ സമയത്ത് ശുദ്ധമായ വെള്ളത്തിൽ, ആരോഗ്യമുള്ള ഒരു ആൺകുട്ടിക്ക് മൂന്നു ദിവസമെങ്കിലുമെടുക്കും സ്കൂബ ഡൈവിങ് പഠിക്കാൻ. എന്നാൽ, ഗുഹയ്ക്കുള്ളിൽ ഇരുട്ട് നിറഞ്ഞിരിക്കുകയാണ്. കൂടാതെ, ചെളിവെള്ളമാണെന്നതും വെള്ളത്തിനുള്ളിലെ കാഴ്ചപരിധി ഏതാനും സെന്‍റിമീറ്ററുകൾ മാത്രമാണെന്നതും കേവ് ഡൈവിങ് പരീക്ഷിക്കുന്നതിന് തടസമാകും.

വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന രീതി പരീക്ഷിക്കുക

എയർ ബോട്ടിലുകൾ ഉപയോഗിച്ച് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന രീതിയിൽ രക്ഷാപ്രവർത്തനം നടത്തുക. ഇങ്ങനെയാകുമ്പോൾ കുട്ടികൾക്ക് തനിയെ നീന്തേണ്ടിവരില്ല. നേരത്തെ ഇങ്ങനെയൊരു സംഭവം ഉണ്ടായപ്പോൾ ഇത്തരത്തിൽ രക്ഷാപ്രവർത്തനം നടത്തിയതാണെന്ന് വൈറ്റ് ഹൌസ് പറഞ്ഞു. എന്നാൽ, ഗുഹയിലേക്കുള്ള വഴി വളരെ ഇടുങ്ങിയത് ആയതിനാൽ കുട്ടികൾക്ക് പ്രായോഗികമായി എങ്ങനെയിത് ഉപയോഗപ്പെടുത്താമെന്ന കാര്യത്തിൽ സംശയമുണ്ട്.
First published: July 6, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍