• HOME
  • »
  • NEWS
  • »
  • world
  • »
  • സൗദി അറേബ്യയിൽ 1.5 ബില്യൺ ഡോളർ നിക്ഷേപിക്കാനൊരുങ്ങി ഒറാക്കിൾ; റിയാദിൽ ഡാറ്റാ സെന്ററും തുറക്കും

സൗദി അറേബ്യയിൽ 1.5 ബില്യൺ ഡോളർ നിക്ഷേപിക്കാനൊരുങ്ങി ഒറാക്കിൾ; റിയാദിൽ ഡാറ്റാ സെന്ററും തുറക്കും

സൗദിയിൽ വെച്ചു നടന്ന ലോകമെമ്പാടുമുള്ള ടെക് കമ്പനികളുടെ കോൺഫറൻസിടെയാണ് ഒറാക്കിൾ തങ്ങളുടെ നിക്ഷേപ പദ്ധതികളെക്കുറിച്ച് വെളിപ്പെടുത്തിയത്

  • Share this:

    വരും വർഷങ്ങളിൽ സൗദി അറേബ്യയിൽ 1.5 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്താൻ ആലോചിക്കുന്നതായി ഒറാക്കിൾ. തങ്ങളുടെ മൂന്നാമത്തെ പബ്ലിക് ക്ലൗഡ് റീജിയൺ റിയാദിൽ തുറക്കുമെന്നും കമ്പനി അറിയിച്ചു. ക്ലൗഡ് കമ്പ്യൂട്ടിങ്ങിന്റെ ആവശ്യം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഒറാക്കിൾ, മൈക്രോസോഫ്റ്റ്, ആമസോൺ, ഗൂഗിൾ എന്നിവരെല്ലാം ലോകമെമ്പാടും ഡാറ്റാ സെന്ററുകൾ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ്.

    രാജ്യാന്തര കമ്പനികളിൽ നിക്ഷേപം നടത്താനും അവരുടെ പ്രാദേശിക ആസ്ഥാനം റിയാദിലേക്ക് മാറ്റാനും സൗദി അധികൃതർ നീക്കങ്ങൾ നടത്തി വരികയാണ്. “റിയാദിലെ പബ്ലിക് ക്ലൗഡ് റീജിയൺ തുറക്കുന്നതിനുള്ള പദ്ധതികൾ ഞങ്ങൾ അന്തിമ ഘട്ടത്തിലേക്ക് നീക്കിക്കൊണ്ടിരിക്കുകയാണ്. ഇതു സംബന്ധിച്ച് ഞങ്ങൾ ഇപ്പോഴും വിതരണക്കാരുമായി ചർച്ചകൾ നടത്തി വരികയാണ്,” ഒറാക്കിളിലെ സീനിയർ വൈസ് പ്രസിഡന്റ് നിക്ക് റെഡ്ഷോ ഒരു അഭിമുഖത്തിൽ പറഞ്ഞു.

    Also read- എന്ത് ഒളിക്കാൻ? ‘തെരുവിലൂടെ നഗ്നനായി നടക്കാന്‍ അവകാശമുണ്ട്’; യുവാവിന് പിഴ വിധിച്ച കീഴ്‌ക്കോടതി വിധി തള്ളി സ്പാനിഷ് ഹൈക്കോടതി

    സൗദിയിൽ വർഷങ്ങളോളം നിക്ഷേപം തുടരുമെന്ന് റെഡ്ഷോ പറഞ്ഞെങ്കിലും ഇതേക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല. 2020 ൽ കമ്പനി ജിദ്ദയിൽ തുറന്ന ക്ലൗഡ് റീജിയൺ വിപുലീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഇവിടുത്തെ റീജിയണൽ ഹെഡ്ക്വാർട്ടേഴ്സിനു വേണ്ട ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അത്തരം പദ്ധതികൾ അന്തിമമാക്കുന്നതിന് ഞങ്ങൾ സൗദി സർക്കാരുമായി ചേർന്ന് പ്രവർത്തിച്ചു വരികയാണ്. തീരുമാനത്തിൽ എത്തിക്കഴിഞ്ഞാൽ അവ എന്തൊക്കെയാണെന്ന് ഞങ്ങൾ പ്രഖ്യാപിക്കും”, റെഡ്ഷോ പറഞ്ഞു.

    സൗദിയിൽ വെച്ചു നടന്ന ലോകമെമ്പാടുമുള്ള ടെക് കമ്പനികളുടെ കോൺഫറൻസിടെയാണ് ഒറാക്കിൾ തങ്ങളുടെ നിക്ഷേപ പദ്ധതികളെക്കുറിച്ച് വെളിപ്പെടുത്തിയത്. ക്ലൗഡ് കംപ്യൂട്ടിംഗ് രം​ഗത്ത് ഒറാക്കിൾ തങ്ങളുടെ പല എതിരാളികളെയും ഇതിനകം പിന്നിലാക്കിയിട്ടുണ്ട്. സൗദി അറേബ്യയിൽ ഒരു ഡാറ്റാ സെന്റർ തുറക്കുന്ന ആദ്യത്തെ വമ്പൻ ടെക് കമ്പനികളിൽ ഒന്നു കൂടിയാണ് ഒറാക്കിൾ. ‌

    Also read- ഇന്ത്യ- യുഎഇ- ഫ്രാന്‍സ് ത്രികക്ഷി സഖ്യം; പ്രതിരോധ മേഖലയില്‍ സുപ്രധാന പദ്ധതികള്‍ക്ക് തുടക്കമിടുമെന്ന് സൂചന

    ഒറാക്കിളിനെപ്പോലെ തന്നെ പല വിദേശ കമ്പനികളോടും തങ്ങളുടെ രാജ്യത്ത് അവരുടെ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ സൗദി ക്ഷണിച്ചിട്ടുണ്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ ‘വിഷൻ 2030’ എന്നറിയപ്പെടുന്ന സാമ്പത്തിക പദ്ധതി രാജ്യം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാ​ഗമായി വികസന പദ്ധതികൾക്കായി നൂറുകണക്കിന് ബില്യൺ ഡോളറാണ് സൗദി നീക്കിവെച്ചിരിക്കുന്നത്. എന്നാൽ എണ്ണ കയറ്റുമതിക്കപ്പുറം നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കുന്നതിൽ രാജ്യം ഇപ്പോഴും കിണഞ്ഞു പരിശ്രമിക്കുകയാണ്.

    2022 ന്റെ ആദ്യ പകുതിയിൽ 4.1 ബില്യൺ ഡോളറിൽ താഴെയായിരുന്നു സൗദിയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം. ഈ ദശകത്തിന്റെ അവസാനം 100 ബില്യൺ ഡോളറിന്റെ വിദേശ നിക്ഷേപമാണ് രാജ്യം ലക്ഷ്യം വെയ്ക്കുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ 500 ബില്യൺ ഡോളർ ചെലവാക്കി നടപ്പിലാക്കുന്ന നിയോം (NEOM) പദ്ധതിയിലും ഒറാക്കിൾ ഭാഗമാകുന്നുണ്ട്. ചെങ്കടൽ തീരത്ത് നിർമിക്കപ്പെടുന്ന സാമ്പത്തിക മേഖലയാണിത്.

    Published by:Vishnupriya S
    First published: