ന്യൂഡൽഹി: ഭീകരവാദിയായിരുന്ന ഉസാമ ബിൻലാദനെ ഹീറോ ആയി വിശേഷിപ്പിച്ച് പാക് മുൻ പ്രസിഡന്റ് പർവേസ് മുഷാറഫ്. തീവ്രവാദികളായ ഉസാമ ബിൻ ലാദൻ, ജലാലുദ്ദീൻ ഹഖാനി എന്നിവര്‍ പാകിസ്താനി ഹീറോകളാണ് എന്ന് മുഷാറഫ് പറയുന്ന ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വീഡിയോ ഏത് സമയത്തുള്ളതാണെന്ന് വ്യക്തമല്ലെങ്കിലും ഭീകരവാദികളെ ഹീറോയാക്കി വാഴ്ത്തുന്ന പാക് നേതാവിനെതിരെ വിമർശനങ്ങളും ഉയർന്നിട്ടുണ്ട്.
ജമ്മു കശ്മീരിലെ ഇന്ത്യൻ സേനയെ നേരിടാന്‍ മുജാഹിദീൻ എന്ന പേരിൽ കശ്മീരികള്‍ക്ക് പാകിസ്താനിൽ പരിശീലനം നൽകുന്നുണ്ടെന്ന കാര്യവും ഈ വീഡിയോയിൽ മുഷാറഫ് സമ്മതിക്കുന്നുണ്ട്. ' പാകിസ്താനിലെത്തുന്ന കശ്മീരികൾക്ക് വൻ വരവേൽപാണ് ഇവിടെ നൽകുന്നത്... ഞങ്ങള്‍ അവർക്ക് പരിശീലനവും പിന്തുണയും നൽകുന്നു. ഇന്ത്യൻ ആർമിക്കെതിരെ പോരാടുന്ന മുജാഹിദീനായാണ് അവരെ കണക്കാക്കുന്നത്.. ലഷ്കർ-ഇ-തയ്ബ അടക്കമുള്ള ഭീകരസംഘടനകളും ഈ സമയത്ത് ഉദയം ചെയ്തിരുന്നു.. ജിഹാദി പോരാളികൾ ഞങ്ങളുടെ ഹീറോകളാണ്..' എന്നാണ് മുഷാറഫിന്റെ വാക്കുകൾ. പാക് രാഷ്ട്രീയ പ്രവർത്തകനായ ഫറഹത്തുള്ള ബബാറാണ് മുൻ പ്രസിഡന്റിന്റെ വെളിപ്പെടുത്തലുകളടങ്ങിയ ഈ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.
Also Read-ചാനൽ ലൈവിനിടെ വനിതാ റിപ്പോർട്ടറെ ചുംബിച്ച് പ്രക്ഷോഭകാരി; വിവാദം പുകയുന്നു
ജിഹാദി തീവ്രവാദികളെ ഹീറോയായി അംഗീകരിക്കുന്നതിന് പുറമെ പാക് നേട്ടത്തിനായി 1979 ൽ അഫ്ഗാനിസ്ഥാനിൽ മതതീവ്രവാദം അവതരിപ്പിച്ചുവെന്ന കാര്യവും മുൻ പട്ടാള മേധാവി വീഡിയോയിൽ പറയുന്നുണ്ട്. ലോകമെമ്പാടു നിന്നും മുജാഹിദീനുകളെ പാകിസ്താനിലെത്തിച്ചു.. അവർക്ക് പരിശീലനം നല്‍കി ആയുധങ്ങൾ വിതരണം ചെയ്തു. താലിബാനെ പരിശീലിപ്പിച്ചു അഫ്ഗാനിലേക്കയച്ചു. അവരാണ് ഞങ്ങളുടെ താരങ്ങൾ.. ഹഖാനി ഞങ്ങളുടെ ഹീറോ ആയിരുന്നു. ഉസാമ ബിൻ ലാദൻ ഞങ്ങളുടെ ഹീറോ ആയിരുന്നു.. അയ്മൻ അൽ സവാഹിരി ഞങ്ങളുടെ ഹീറോ ആയിരുന്നു.. എന്നാൽ പിന്നീട് ആഗോള സ്ഥിതിയിൽ മാറ്റം വന്നു... കാര്യങ്ങൾ ആളുകൾ വ്യത്യസ്ത രീതിയിൽ കണ്ടു തുടങ്ങി.. ഞങ്ങളുടെ ഹീറോകൾ പിന്നീട് വില്ലന്‍മാരായി.. ' മുഷാറഫ് പറയുന്നു.
Gen Musharraf blurts that militants were nurtured and touted as 'heroes' to fight in Kashmir. If it resulted in destruction of two generations of Pashtuns it didn't matter. Is it wrong to demand Truth Commission to find who devised self serving policies that destroyed Pashtuns? https://t.co/5Q2LOvl3yb
— Farhatullah Babar (@FarhatullahB) November 13, 2019
പട്ടാള അട്ടിമറിയുടെ പാകിസ്താനിൽ ഭരണം പിടിച്ചെടുത്ത മുഷാറഫ് 1999 മുതൽ 2008 വരെ പ്രസിഡന്റായിരുന്നു. ബേനസീര്‍ ഭൂട്ടോ വധക്കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാൾ നിലവിൽ ദുബായിലാണുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.