ഇന്ന് ഓശാന ഞായർ; വിശുദ്ധ വാരത്തിന് തുടക്കമായി
തിരുവനന്തപുരം: ഇന്ന് ഓശാന ഞായർ. വിശുദ്ധ വാരത്തിന് തുടക്കം കുറിച്ചുകൊണ്ട് ക്രൈസ്തവ വിശ്വാസികൾക്ക് ഇന്ന് കുരുത്തോല പെരുന്നാൾ. ഈസ്റ്ററിന് മുന്‍പുള്ള ഞായറാഴ്ചയാണ് ഓശാന പെരുന്നാളായി ആചരിക്കുന്നത്.ക്രൈസ്തവ ദേവാലയങ്ങളിൽ ഇന്ന് പ്രത്യേക പ്രാര്‍ഥനാ പരിപാടികള്‍ നടക്കും.
കുരിശുമരണത്തിന് മുൻപ് യേശുക്രിസ്തു ജറുസലേമിൽ പ്രവേശിച്ചതിന്റെ ഓർമ്മ ദിനമായാണ് ഓശാന ആചരിക്കുന്നത്. തെരുവിലൂടെ കഴുതപ്പുറത്ത് സഞ്ചരിച്ച പ്രവാചകനെ ഓലീവിലകൾ വീശി എതിരേറ്റ ജനതയെ അനുസ്മരിച്ച് വിശ്വാസികൾ വെഞ്ചരിച്ച കുരുത്തോലകളുയർത്തി നഗര പ്രദക്ഷിണം നടത്തും.

Loading...