• HOME
  • »
  • NEWS
  • »
  • world
  • »
  • OUSTED PAKISTAN PM NAWAZ SHARIF SENTENCED TO 7 YEARS IN JAIL IN CORRUPTION

നവാസ് ഷെരീഫിന് അഴിമതി കേസിൽ ഏഴു വർഷം ജയിൽ ശിക്ഷ

  • Last Updated :
  • Share this:
    ഇസ്ലാമാബാദ്: മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് അഴിമതിക്കേസിൽ ഏഴു വർഷം ജയിൽ ശിക്ഷ. ഇസ്ലാമബാദിലെ അഴിമതിവിരുദ്ധ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇരുപത്തിയഞ്ചു ലക്ഷം ഡോളർ പിഴയും വിധിച്ചിട്ടുണ്ട്. അധികാരം ദുർവിനിയോഗം ചെയ്‌ത്‌ നവാസ് ഷെരീഫും കുടുംബവും അനധികൃതമായി സ്വത്തു സമ്പാദിച്ചു എന്നതാണ് കേസ്. കോടതിമുറിയിൽനിന്നു തന്നെ നവാസ് ഷെരീഫിനെ ജയിലിലേക്ക് കൊണ്ടുപോയി.

    ഇന്തോനേഷ്യയിലെ സുനാമി: മരണം 281 ആയി

    വിധിയെത്തുടർന്ന് അക്രമാസക്തരായ നവാസ് അനുകൂലികൾ കോടതിമുറിക്കു പുറത്ത് സുരക്ഷാ സേനയുമായി ഏറ്റുമുട്ടി. നിരവധി പേർക്ക് പരിക്കുണ്ട്. കഴിഞ്ഞ ജൂലൈയിൽ നവാസ് ഷെരീഫിനെയും മകളെയും മറ്റൊരു അഴിമതി കേസിൽ പതിനൊന്നു വർഷം ജയിൽ ശിക്ഷയ്ക്കു വിധിച്ചിരുന്നു. എന്നാൽ, പിന്നീട് കോടതി ഇവർക്ക് ജാമ്യം അനുവദിച്ചു.
    First published:
    )}