• News
  • World Cup 2019
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വിസ; നിയമം കര്‍ശനമാക്കി ബ്രിട്ടന്‍

News18 Malayalam
Updated: June 16, 2018, 7:45 PM IST
ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വിസ; നിയമം കര്‍ശനമാക്കി ബ്രിട്ടന്‍
News18 Malayalam
Updated: June 16, 2018, 7:45 PM IST
ലണ്ടന്‍: എളുപ്പത്തില്‍ വിസ ലഭ്യമാകുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിവാക്കിയ ബ്രിട്ടന്റെ നടപടിക്കെതിരെ പ്രതിഷേധം. കുടിയേറ്റനയത്തില്‍ മാറ്റങ്ങള്‍ വരുത്തിയതിന്റെ ഭാഗമായാണ് ടയര്‍ 4 വിസ കാറ്റഗറിയിലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് ഭേദഗതി വരുത്തിയത്.

അമേരിക്ക, കാനഡ, ന്യൂസിലന്റ് എന്നീ രാജ്യങ്ങളായിരുന്നു ബ്രിട്ടന്റെ ടയര്‍ 4 വിസ പട്ടികയില്‍ മുമ്പുണ്ടായിരുന്നത്. ചൈന, ബഹ്റിന്‍, സെര്‍ബിയ തുടങ്ങിയ രാജ്യങ്ങളെയും ഇക്കുറി ഉള്‍പ്പെടുത്തി. എന്നാല്‍, ബ്രിട്ടനുമായി മികച്ച സഹകരണം പുലര്‍ത്തുന്ന ഇന്ത്യയെ പട്ടികയില്‍ നിന്നൊഴിവാക്കി. ബ്രിട്ടനിലേക്ക് ഉന്നതപഠനത്തിന് എത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ചൈനയും അമേരിക്കയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.

പ്രത്യേക പട്ടികയിലുള്‍പ്പെട്ടാല്‍ വിസ ലഭിക്കുന്നതിന് പല ഇളവുകളും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. വിദ്യാഭ്യാസപരവും സാമ്പത്തികപരവും ഇംഗ്ളീഷ് നിപുണതയും സംബന്ധിച്ച് വലിയ നിബന്ധനകള്‍ ഈ വിദ്യാര്‍ഥികള്‍ക്ക് നേരിടേണ്ടി വരില്ല. എന്നാല്‍, പട്ടികയില്‍ നിന്നൊഴിവാക്കപ്പെട്ടതോടെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വിസ കടമ്പ പ്രയാസമേറിയതാകും.

 
First published: June 16, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...