• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ആത്മഹത്യ ചെയ്തെങ്കിലും പീഡനവീരനായ 'ടീം ഫിസീഷ്യൻ' കുടുങ്ങും


Updated: July 21, 2018, 1:07 PM IST
ആത്മഹത്യ ചെയ്തെങ്കിലും പീഡനവീരനായ 'ടീം ഫിസീഷ്യൻ' കുടുങ്ങും

Updated: July 21, 2018, 1:07 PM IST
കൊളംബസ്: അമേരിക്കയിലെ ഒഹിയോയിലെ മുൻ ടീം ഫിസീഷ്യനെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങൾ‌ പുതിയ തലത്തിലേക്ക്. തങ്ങൾ പീഡനത്തിന് ഇരയായെന്ന് ചൂണ്ടിക്കാട്ടി നൂറോളം പേർ സർവകലാശാലക്ക് പരാതി നൽകി. കായികതാരങ്ങളുൾപ്പെടെയുള്ള പൂർവവിദ്യാർത്ഥികളാണ് അന്വേഷണ സംഘത്തിന് മുന്നിൽ മനസുതുറന്നത്. ഡോ. റിച്ചാർഡ് സ്ട്രാസ് എന്ന മുൻ ഫിസീഷ്യനെതിരെ നൂറിലേറെ പൂർവ വിദ്യാർത്ഥികൾ തെളിവുകളുമായി തങ്ങളെ സമീപിച്ചതായി സർവകലാശാല അധിക‍ൃതർ വ്യക്തമാക്കി.

ഏകദേശം ഇരുന്നൂറിലധികം പൂർവ വിദ്യാർത്ഥികളിൽ നിന്നും സർവകലാശാല ജീവനക്കാരിൽ നിന്നും സ്വതന്ത്ര അന്വേഷണസംഘം അതീവ രഹസ്യമായി വിവരങ്ങൾ ശേഖരിച്ചുവരികയാണ്. 14 പുരുഷ അതല്റ്റുകളും പരാതിക്കാരുടെ കൂട്ടത്തിലുണ്ടെന്ന് സർവകലാശാല പ്രസിഡന്റ് മിഖായേൽ ഡ്രേക് പറഞ്ഞു. ഒഹിയോയിലെ അത്ലറ്റിക് ഡിപ്പാർട്ട്മെന്റിലെ ടീം ഡോക്ടറായിരുന്ന ഡോ. റിച്ചാർഡ് സ്ട്രാസ് 2005ൽ ആത്മഹത്യ ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മരണശേഷമാണ് പരാതികൾ ഉയർന്നുവന്നത്. ഗത്യന്തരമില്ലാതെ യൂണിവേഴ്സിറ്റി അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.

1979മുതൽ 1997 കാലയളവ് വരെയുള്ള പരാതികളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ഡോ. റിച്ചാർഡ് സ്ട്രാസ് ഫിസീഷ്യനായിരിക്കെ അനാവശ്യമായി രഹസ്യഭാഗങ്ങളിൽ പരിശോധന നടത്തിയെന്നാണ് പരാതിക്കാരുടെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്നു മാസം മുൻപാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

വർഷങ്ങൾക്ക് ശേഷവും സത്യം പുറത്ത്കൊണ്ടുവരാൻ മുന്നോട്ടുവന്നവരോട് നന്ദിയുണ്ടെന്ന് മിഖായേൽ ഡ്രേക് പറയുന്നു. ഡോ. റിച്ചാർഡ് സ്ട്രാസിനെതിരെ തെളിവുകളോ വിവരങ്ങളോ നൽകാനുള്ളവർക്ക് എത്രയും പെട്ടെന്ന് അവ നൽകാമെന്ന് ഒഹിയോ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേക വെബ്സൈറ്റും തുറന്നിട്ടുണ്ട്. ഇതു കൂടാതെ ഹൈസ്കൂൾ കുട്ടികളെ ഇരകളാക്കിയിരുന്നോ എന്നും നോക്കുന്നുണ്ട്. ഏപ്രിലിലാണ് യൂണിവേഴ്സിറ്റി അന്വേഷണം പ്രഖ്യാപിച്ചത്.

മുൻ റസ്ലർ മൈക് ഡിസാബോറ്റോ ആണ് പരാതിയുമായി ആദ്യം രംഗത്ത് വന്നത്. 14 വിവിധ കായിക ഇനങ്ങളിലെ അത്ലറ്റുകൾ സ്ട്രാസിന്റെ പീഡനത്തിന് ഇരയായെന്നാണ് വിവരം. 20 വർഷത്തോളം സ്ട്രാസ് ഒഹിയോയിൽ ജോലി ചെയ്തു. 1981 മുതൽ 1995 വരെ അവിടത്തെ ടീം ഫിസീഷ്യനായിരുന്നു. 1994ൽ വിരമിച്ചശേഷവും ജോലി തുടർന്നു.

 
First published: July 21, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍