യുഎസിൽ ഒരു ഡോക്ടറുടെ വീട്ടിൽ നിന്ന് കണ്ടെടുത്തത് രണ്ടായിരത്തിലധികം ഭ്രൂണങ്ങൾ

ഡോ.ഉൾറിച്ച് ക്ലോപ്ഫർ പതിനായരക്കണക്കിന് ഭ്രൂണഹത്യകൾ ചെയ്തുവെന്നാണ് കരുതപ്പെടുന്നത്

news18
Updated: September 15, 2019, 3:29 PM IST
യുഎസിൽ ഒരു ഡോക്ടറുടെ വീട്ടിൽ നിന്ന് കണ്ടെടുത്തത് രണ്ടായിരത്തിലധികം ഭ്രൂണങ്ങൾ
ഡോ.ഉൾറിച്ച് ക്ലോപ്ഫർ പതിനായരക്കണക്കിന് ഭ്രൂണഹത്യകൾ ചെയ്തുവെന്നാണ് കരുതപ്പെടുന്നത്
  • News18
  • Last Updated: September 15, 2019, 3:29 PM IST IST
  • Share this:
യുഎസിലെ ഒരു ഡോക്ടറുടെ വീട്ടിൽ നിന്ന് രണ്ടായിരത്തോളം ഭ്രൂണങ്ങൾ കണ്ടെടുത്ത് അധികൃതർ. ഇല്ലിനോയിസിലെ വിൽ കൺട്രിയിലെ അബോർഷൻ സ്പെഷ്യലിസ്റ്റായ ഡോ. ഉൾറിച്ച് ക്ലോപ്ഫറുടെ വീട്ടിൽ നിന്നാണ് കേടു വരാത്ത തരത്തിൽ സംരക്ഷിച്ചിരുന്ന ഭ്രൂണങ്ങൾ കണ്ടെടുത്തത്. പത്ത് ദിവസം മുന്‍പാണ് ക്ലോപ്ഫർ മരിച്ചത്. ഇതിന് ശേഷം നടന്ന തെരച്ചിലാണ് ഭ്രൂണങ്ങൾ കണ്ടെടുത്തത്. അതേസമയം വീട്ടിൽ വച്ച് ഇയാൾ ഭ്രൂണഹത്യ നടത്തിയതിന് തെളിവുകളില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ക്ലോപ്ഫറുടെ കുടുംബം പൂർണമായും സഹകരിക്കുന്നുണ്ടെന്നുമാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്.

Also Read-പൈശാചിക ശക്തിയെന്ന് സംശയം: ദളിതന്റെ മൃതദേഹം പുറത്തെടുത്ത് നശിപ്പിച്ച് ഗ്രാമീണർ

യുഎസിൽ ഭ്രൂണഹത്യ നിയമവിധേയമാക്കിയതിന് ശേഷം 1973 മുതൽ അബോർഷൻ നടത്താൻ തുടങ്ങിയ ആളാണ് ഡോ.ക്ലോപ്ഫര്‍. എന്നാൽ രോഗി പരിചരണം മതിയായ തരത്തിൽ നടത്താത്തതിനും മാര്‍ഗനിര്‍ദേശങ്ങൾ അനുസരിച്ചുള്ള രേഖകൾ സമർപ്പിക്കാത്തതിനും 2016 ൽ ഇദ്ദേഹത്തിന്റെ ലൈസൻസ് റദ്ദു ചെയ്തു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടെ നിയമങ്ങൾ പാലിച്ചല്ല ഡോക്ടർ പ്രവർത്തിച്ചിരുന്നതെന്നും ഭ്രൂണഹത്യക്കായി 1970 കളിലെയും 80കളിലെയും രീതികളാണ് പിന്തുടരുന്നതെന്നും തെളിഞ്ഞിരുന്നു. എന്നാൽ 43 വര്‍ഷമായി താൻ ഭ്രൂണഹത്യ നടത്തുന്നുണ്ടെന്നും ഇതുവരെ തന്റെ ഭാഗത്തു നിന്നും ഒരു കൈപ്പിഴയും വന്നിട്ടില്ലെന്നുമാണ് ഇതിന് ക്ലോപ്ഫർ നൽകിയ വിശദീകരണം.

Also Read-22 വർഷം മുമ്പ് കാണാതായ ആളുടെ മൃതദേഹം ഗൂഗിൾ കണ്ടെത്തി

ഇതിന് പുറമെ അമ്മാവാനാൽ ബലാത്സംഗം ചെയ്യപ്പെട്ട് ഗർഭിണിയായ ഒരു പത്ത് വയസുകാരിക്കും ഇയാള്‍ അബോർഷൻ നടത്തിയെന്ന് തെളിഞ്ഞിരുന്നു. പൊലീസിനെ അറിയിക്കാതെ കുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടുവെന്നായിരുന്നു ആരോപണം. ഡോക്ടര്‍ക്കെതിരായ 9 കുറ്റങ്ങളിൽ അഞ്ചെണ്ണവും തെളിഞ്ഞ സാഹചര്യത്തിൽ ലൈസൻസ് റദ്ദാക്കുകയും ചെയ്തിരുന്നു.

പതിനായരക്കണക്കിന് ഭ്രൂണഹത്യകൾ ചെയ്തുവെന്ന് കരുതപ്പെടുന്ന ഡോ.ഉൾറിച്ച് ക്ലോപ്ഫർ, സൗത്ത് ബെന്‍‌ഡ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച അബോർഷൻ ഡോക്ടറെന്നാണ് അറിയപ്പെട്ടിരുന്നത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 15, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading