പാകിസ്ഥാനിലെ മുപ്പത് ശതമാനത്തിൽ കൂടുതൽ പൈലറ്റുമാർക്കും ഉള്ളത് വ്യാജ ലൈസൻസ്: പാക് വ്യോമായന മന്ത്രി

കഴിഞ്ഞ മാസം കറാച്ചിയിൽ നടന്ന വിമാന അപകടത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ.

News18 Malayalam | news18-malayalam
Updated: June 25, 2020, 4:53 PM IST
പാകിസ്ഥാനിലെ മുപ്പത് ശതമാനത്തിൽ കൂടുതൽ പൈലറ്റുമാർക്കും ഉള്ളത് വ്യാജ ലൈസൻസ്: പാക് വ്യോമായന മന്ത്രി
File photo of Pakistan International Airlines (PIA) passenger plane. (Reuters)
  • Share this:
കറാച്ചി: പാകിസ്ഥാനിലെ പൈലറ്റുമാരിൽ മുപ്പത് ശതമാനത്തിൽ കൂടുതൽ പേർക്കുമുള്ളത് വ്യാജ ലൈസൻസാണെന്ന് പാക് വ്യോമായന മന്ത്രി ഗുലാം സർവാർ ഖാൻ. സിഎൻഎൻ ആണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.

പാകിസ്ഥാൻ ദേശീയ അസംബ്ലിയിലാണ് മന്ത്രിയുടെ പരാമർശം. രാജ്യത്തെ 260 ൽ കൂടുതൽ പൈലറ്റുമാർ യോഗ്യരല്ലെന്നും പണം നൽകിയാണ് ലൈസൻസ് തരപ്പെടുത്തിയതെന്നുമാണ് മന്ത്രിയുടെ ആരോപണം.

വിവിധ ആഭ്യന്തര സർവീസുകളിലായി 850 ൽ കൂടുതൽ പൈലറ്റുമാരാണ് പാകിസ്ഥാനിലുള്ളത്.

കഴിഞ്ഞ മാസം കറാച്ചിയിൽ നടന്ന വിമാന അപകടത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. നൂറോളം പേരാണ് അന്ന് അപകടത്തിൽ കൊല്ലപ്പെട്ടത്.

TRENDING:മണ്ണാർക്കാട് ഏഴു വയസുകാരനെ അമ്മ കുത്തിക്കൊന്നു; യുവതിക്ക് മാനസികാസ്വാസ്ഥ്യമെന്ന് റിപ്പോർട്ട് [NEWS]മൂന്ന് തവണ വാതിലിൽ മുട്ടുക; പിന്നെ 'അബ്രാ കഡാബ്രാ' എന്ന് ഉച്ചത്തിൽ പറയുക; സോഷ്യൽമീഡിയയിൽ ചിരി പടർത്തിയ ഓൺലൈൻ ഡെലിവറി [NEWS]Fair & Lovely | ഇനി 'ഫെയർ' ഇല്ല; വിമർശനങ്ങൾക്കൊടുവിൽ പേര് മാറ്റാൻ തയ്യാറായി യൂണിലീവർ [NEWS]
പൈലറ്റിന്റെ വീഴ്ച്ചയാണ് അപകടത്തിന് കാരണമെന്നാണ് കണ്ടെത്തൽ. എയർ ട്രാഫിക് കൺട്രോളർമാരുടെ നിർദേശം പൈലറ്റ് അവഗണിച്ചതായും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

വിമാനം നിയന്ത്രിക്കുന്ന സമയങ്ങളിൽ പൈലറ്റ് കൊറോണയെ കുറിച്ച് ചര‍്ച്ച നടത്തുകയായിരുന്നുവെന്നും വിമാനത്തിന്റെ ഉയരം വർധിപ്പിക്കാൻ നിർദേശം ലഭിച്ചപ്പോഴും താൻ നോക്കിക്കോളാം എന്ന മറുപടിയാണ് പൈലറ്റിൽ നിന്നും ലഭിച്ചതെന്നും മന്ത്രി പറയുന്നു.

മെയ് 22 നാണ് നൂറോളം പേർ മരിച്ച വിമാന അപകടം നടന്നത്. A320 വിമാനമാണ് കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ജനവാസ മേഖലയിൽ തകർന്നത്. 91 യാത്രക്കാരും 8 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
First published: June 25, 2020, 4:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading