• HOME
  • »
  • NEWS
  • »
  • world
  • »
  • OVER 800 ARRESTED WORLDWIDE IN FBI STING OPERATION TROJAN SHIELD

Trojan Shield | 16 രാജ്യങ്ങളിൽ നിന്നായി അറസ്റ്റിലായത് എണ്ണൂറോളം പേർ; എഫ്ബിഐയുടെ ആഗോള സ്റ്റിംഗ് ഓപ്പറേഷൻ

ലോകത്തെ ആസൂത്രിത കുറ്റകൃത്യങ്ങൾക്ക് കനത്ത തിരിച്ചടിയെന്നാണ് ഈ നീക്കത്തെ വിലയിരുത്തത്.

FBI

FBI

  • Share this:
    യുഎസിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്‍റെ (എഫ്ബിഐ) നേതൃത്വത്തിൽ ആഗോളതലത്തിൽ നടത്തിയ  സ്റ്റിംഗ് ഓപ്പറേഷനിൽ കുടുങ്ങിയത് എണ്ണൂറിലധികം പേർ. എൻക്രിപ്റ്റഡ് ആപ്പ് വഴി കള്ളക്കടത്തും കൊലപാതകവും അടക്കം വിവിധ കുറ്റകൃത്യങ്ങൾ നടത്തി വന്നിരുന്നവരെയാണ് സമാനമായ മറ്റൊരു ആപ്പ് സൃഷ്ടിച്ച് എഫ്ബിഐ കുടുക്കിയത്.

    പതിനാറ് രാജ്യങ്ങളിൽ നിന്നായാണ് ഇത്രയും അധികം അറസ്റ്റുണ്ടായിരിക്കുന്നത്. 'ട്രോജൻ ഷീൽഡ്' എന്ന പേരിലുള്ള ഓപ്പറേഷൻ വഴി വിവിധ രാജ്യങ്ങളിൽ നടത്തിയ പ്രത്യേക റെയ്ഡിൽ കൊക്കെയ്ൻ അടക്കം വൻ ലഹരിവസ്തു ശേഖരം, ആയുധങ്ങൾ, കോടിക്കണക്കിന് രൂപ, ആഢംബര വാഹനങ്ങൾ എന്നിവയും എഫ്ബിഐ പിടിച്ചെടുത്തിട്ടുണ്ട്.

    Also Read-കോവിഷീല്‍ഡിന് 780 രൂപ, കോവാക്സിന് 1410 രൂപ; സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കാവുന്ന പരമാവധിവില നിശ്ചയിച്ചു

    ആസ്ട്രേലിയയുടെയും യുഎസ് എഫ്ബിഐയുടെയും സംയുക്ത നേതൃത്വത്തിൽ നടത്തിയ ഓപ്പറേഷനിൽ നൂറ്റിയമ്പതോളം കൊലപാതകങ്ങളും തടയാൻ കഴിഞ്ഞെന്നും റിപ്പോർട്ടുണ്ട്. ലോകത്തെ ആസൂത്രിത കുറ്റകൃത്യങ്ങൾക്ക് കനത്ത തിരിച്ചടിയെന്നാണ് ഈ നീക്കത്തെ വിലയിരുത്തത്. ക്രിമിനൽ സംഘങ്ങൾ ഉപയോഗിച്ചിരുന്ന ചില എൻക്രിപ്റ്റഡ് ആപ്പുകൾ നേരത്തെ തന്നെ നിയമസംരക്ഷണ ഏജൻസികൾ കണ്ടെത്തി നശിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് പുതിയ എൻക്രിപ്റ്റഡ് ആപ്പുകൾക്കായി സംഘങ്ങൾ അന്വേഷണം തുടങ്ങി.



    ഈ അവസരം മുതലെടുത്താണ് ആനോം (ANOM) എന്ന എൻക്രിപ്റ്റഡ് ആപ്പുമായി എഫ്ബിഐ രംഗത്തിറങ്ങിയത്. ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്ത മൊബൈൽ ഫോണുകൾ കഴിഞ്ഞ ഒന്നരവർഷത്തിനിടെ നൂറിലേറെ രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന സംഘങ്ങൾക്ക് ഇടനിലക്കാർ വഴി എത്തിച്ച് നൽകുകയും ചെയ്തിരുന്നു. എൻക്രിപ്റ്റഡ് ആപ്പ് സുരക്ഷിതമാണെന്ന ധാരണയിൽ ഇതുവഴി ആശയവിനിമയം നടത്തിയ ക്രിമിനൽ സംഘങ്ങളുടെ നീക്കങ്ങൾ എഫ്ബിഐ ചോർത്തുകയും ഒടുവില്‍ നൂറുകണക്കിന് പേരെ കുടുക്കുകയുമായിരുന്നു. ഓസ്ട്രേലിയയിൽ നിന്നു മാത്രം 244 പേരാണ് പിടിയിലായത്.
    Published by:Asha Sulfiker
    First published:
    )}