കാബൂള്‍: അഫ്ഗാനിസ്ഥാനിലെ നാന്‍ഗര്‍ഹര്‍ പ്രവിശ്യയില്‍ 900 ത്തോളം ഐഎസ് തീവ്രവാദികളും കുടുംബാംഗങ്ങളും അഫ്ഗാന്‍ സേനക്കുമുന്നില്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ട്. ഇതിൽ ഉൾപ്പെട്ട 10 ഇന്ത്യക്കാരില്‍ ഭൂരിഭാഗവും മലയാളികളാണെന്നും റിപ്പോർട്ടുണ്ട്.
നവംബര്‍ 12നാണ് അഫ്ഗാന്‍ സേന നാന്‍ഗര്‍ഹര്‍ പ്രവിശ്യയില്‍ ആക്രമണം തുടങ്ങിയത്. ഇവിടെ ആക്രമണം നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ 93 ഐഎസ് തീവ്രവാദികള്‍ കീഴടങ്ങിയിരുന്നു ഇവരില്‍ 12 പാകിസ്താനികളാണുണ്ടായിരുന്നത്.
കീഴടങ്ങിയ ഇന്ത്യക്കാരായ 10 പേരില്‍ ഭൂരിഭാഗം പേരും മലയാളികളായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന സംഘമാണ്. ഇവരെ കാബൂളിലെത്തിച്ചിട്ടുണ്ട്.
2016ലാണ് 12 ൽ 30 പേർ ഐഎസിൽ ചേരാൻ അഫ്ഗാനിലേക്ക് പോയതായി എൻഐഎ കണ്ടെത്തിയിരുന്നു. ഇതിൽ 8 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
Also Read മാവോയിസവും ഇസ്ലാമിക തീവ്രവാദവും; കൂടുതൽ വെളിപ്പെടുത്തലുമായി പി.മോഹനന്‍റെ ലേഖനം
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: IS agent, IS recruitment