HOME /NEWS /World / Pakistan Floods | പാകിസ്താൻ വെള്ളപ്പൊക്കത്തിൽ 937 മരണം; വിദേശത്തുള്ള പൗരൻമാരോട് സഹായമഭ്യർത്ഥിച്ച് സർക്കാർ

Pakistan Floods | പാകിസ്താൻ വെള്ളപ്പൊക്കത്തിൽ 937 മരണം; വിദേശത്തുള്ള പൗരൻമാരോട് സഹായമഭ്യർത്ഥിച്ച് സർക്കാർ

കനത്ത മഴയെത്തുടർന്ന് പാകിസ്താനിൽ സർക്കാർ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

കനത്ത മഴയെത്തുടർന്ന് പാകിസ്താനിൽ സർക്കാർ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

കനത്ത മഴയെത്തുടർന്ന് പാകിസ്താനിൽ സർക്കാർ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

  • Share this:

    പാകിസ്താനിൽ (Pakistan) കാലവർഷം ശക്തി പ്രാപിച്ചതിനെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും (Flood) മഴക്കെടുതികളിലും , 343 കുട്ടികൾ കൂടി ഉൾപ്പെടെ 937 പേർ മരിച്ചതായി റിപ്പോർട്ട്. 30 ദശലക്ഷം പേർക്ക് വീട് നഷ്ടപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. നിരവധി വീടുകൾക്ക് കാര്യമായ കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന്, സർക്കാർ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി (National Disaster Management Authority) സമാഹരിച്ച കണക്കുകൾ അനുസരിച്ച്, സിന്ധ് പ്രവിശ്യയിലാണ് (Sindh Province) ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത്. ഇവിടെ ഇതുവരെ 306 പേർ മരിച്ചതായാണ് ഔ​ദ്യോ​ഗിക റിപ്പോർട്ടുകൾ. വെള്ളപ്പൊക്കത്തിൽ റെയിൽപാളങ്ങൾ ഒഴുകിപ്പോയതിനാൽ പലയിടത്തും ഗതാഗതവും മുടങ്ങി.

    ബലൂചിസ്ഥാൻ പ്രവിശ്യയിൽ 234 മരണങ്ങളും ഖൈബർ പഖ്തൂൺഖ്വയിൽ 185 മരണങ്ങളും പഞ്ചാബിൽ 165 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പാക് അധീന കശ്മീരിൽ മരണസംഖ്യ 37-ഉം ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലയിൽ 9ഉം ആയി ഉയർന്നു. ഇസ്ലാമാബാദ് മേഖലയിൽ ഒരു മരണമാണ് റിപ്പോർട്ട് ചെയ്തത്.

    ഈ ഓഗസ്റ്റിൽ മാത്രം പാകിസ്ഥാനിൽ 166.8 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. സിന്ധ്, ബലൂചിസ്ഥാൻ മേഖലകളിൽ ലഭിച്ച മഴയിൽ യഥാക്രമം 784 ശതമാനവും 496 ശതമാനവും വർധനയുണ്ടായതായി പാകിസ്താൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റി പറഞ്ഞതായി വാർത്താ ഏജൻസി ഡോൺ റിപ്പോർട്ട് ചെയ്തു.

    read also : ഇമ്രാൻ ഖാനെതിരെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം കേസ്; രാജ്യത്ത് ഫാസിസ്റ്റ് ഭരണമെന്ന് ഖാൻ

    സിന്ധ് പ്രവിശ്യയിലെ 23 ജില്ലകൾ ദുരന്തബാധിത മേഖലകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണ പാകിസ്താൻ വെള്ളപ്പൊക്കത്തിൽ നിന്ന് കരകയറാൻ പാടു പെടുകയാണ്. പ്രതിസന്ധി നേരിടാൻ സർക്കാർ വാർ റൂം ഒരുക്കിയിട്ടുണ്ടെന്ന് കാലാവസ്ഥാ കാര്യ മന്ത്രി ഷെറി റഹ്മാൻ പറഞ്ഞു.''പാകിസ്താൻ ഇത്തവണത്തെ എട്ടാമത്തെ മൺസൂൺ ചക്രത്തിലൂടെയാണ് കടന്നുപോകുന്നത്. സാധാരണയായി രാജ്യത്തെ മൺസൂൺ മൂന്നോ നാലോ ചക്രങ്ങളിലായാണ് കാണപ്പെടുന്നത്'', ഷെറി പറഞ്ഞു.

    സ്ഥിതിഗതികളുടെ കാഠിന്യം മൂലം സിന്ധ് ഭരണകൂടം ഒരു ദശലക്ഷം ടെന്‍റുകൾ വേണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. ബലൂചിസ്ഥാൻ ഭരണകൂടവും ഒരു ദശലക്ഷം ടെന്‍റുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ ടെന്റ് നിർമ്മാതാക്കളെയും അഭ്യർത്ഥനകൾ അറിയിച്ചിട്ടുണ്ടെന്നും സ്ഥിതിഗതികൾ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.

    പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ഉദാരമായി സംഭാവന നൽകണമെന്ന് വിദേശത്ത് താമസിക്കുന്ന പാകിസ്താൻ പൗരൻമാരോട് ഇൻഫർമേഷൻ മന്ത്രി മറിയം ഔറംഗസേബ് അഭ്യർത്ഥിച്ചു. ദുരിതബാധിതർക്ക് അടിയന്തര സഹായം നൽകുന്നതിന് പാക്കിസ്ഥാന് 72.36 ബില്യൺ ആവശ്യമാണെന്നും സർക്കാർ അറിയിച്ചു. ഭക്ഷണത്തിനായും കേടുപാടുകൾ സംഭവിച്ച വീടുകളുടെ പുനർനിർമാണത്തിനായും കന്നുകാലികളുടെയും മറ്റു വളർത്തു മൃ​ഗങ്ങളും ചത്തതു മൂലമുള്ള നഷ്ടം വീണ്ടെടുക്കാനും കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക പിന്തുണ ആവശ്യമാണ്. പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിച്ചു വരികയാണ്.

    First published:

    Tags: Death toll rise, Flood, Pakistan