• HOME
  • »
  • NEWS
  • »
  • world
  • »
  • Salman Rushdie| ആശങ്കകൾക്കൊടുവിൽ ആശ്വാസം; ഇനി ആരോഗ്യം വീണ്ടെടുക്കാനുള്ള കാത്തിരിപ്പ്: സൽമാൻ റഷ്ദിയുടെ മുൻഭാര്യ പത്മ ലക്ഷ്മി

Salman Rushdie| ആശങ്കകൾക്കൊടുവിൽ ആശ്വാസം; ഇനി ആരോഗ്യം വീണ്ടെടുക്കാനുള്ള കാത്തിരിപ്പ്: സൽമാൻ റഷ്ദിയുടെ മുൻഭാര്യ പത്മ ലക്ഷ്മി

ഗുരുതരാവസ്ഥയിലായിരുന്ന റഷ്ദിയെ ശനിയാഴ്ച്ചയാണ് വെന്റിലേറ്ററിൽ നിന്ന് നീക്കം ചെയ്തത്.

  • Last Updated :
  • Share this:
    സൽമാൻ റഷ്ദിയുടെ (Salman Rushdie)ആരോഗ്യത്തിൽ പുരോഗതിയുണ്ടെന്ന് മുൻ ഭാര്യ പത്മ ലക്ഷ്മി (Padma Lakshmi). രണ്ട് ദിവസം മുമ്പാണ് ന്യൂയോർക്കിൽ പൊതുപരിപാടിക്കിടെ സൽമാൻ റഷ്ദിക്ക് കുത്തേറ്റത്. അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്ന് നീക്കം ചെയ്തതായും സംസാരിക്കാൻ സാധിച്ചുവെന്നും മകൻ സഫർ റഷ്ദി അറിയിച്ചു.

    ഗുരുതരാവസ്ഥയിലായിരുന്ന റഷ്ദിയെ ശനിയാഴ്ച്ചയാണ് വെന്റിലേറ്ററിൽ നിന്ന് നീക്കം ചെയ്തത്. അതിക്രൂരമായ ആക്രമണം നേരിട്ടിട്ടും സ്വതസിദ്ധമായ നർമഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചതെന്ന് മകൻ അറിയിച്ചു.

    പിതാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടത് കുടുംബത്തിന് വലിയ ആശ്വാസമായെന്ന് മകൻ പറഞ്ഞു. ഏതാനും വാക്കുകൾ അദ്ദേഹം സംസാരിച്ചുവെന്നും സഫർ അറിയിച്ചു.


    വെള്ളിയാഴ്ച്ചയാണ് എഴുത്തുകാരനായ സൽമാൻ റഷ്ദിക്ക് നേരെ ആക്രമണം നടന്നത്. ആശങ്കകൾക്കു ശേഷം അദ്ദേഹം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നതിൽ ആശ്വാസമുണ്ടെന്നും പെട്ടെന്ന് സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പത്മ ലക്ഷ്മി ട്വിറ്ററിലൂടെ പറഞ്ഞു.

    Also Read- സല്‍മാന്‍ റഷ്ദിയെ ആക്രമിച്ചയാളെ അഭിനന്ദിച്ച് ഇറാന്‍ മാധ്യമങ്ങള്‍

    ന്യൂയോര്‍ക്കിലെ വേദിയിൽ പ്രഭാഷണം നടത്തുന്നതിനിടെ ഹാദി മറ്റര്‍ എന്നയാള്‍ വേദിയിൽ ഓടിക്കയറി സൽമാൻ റഷ്ദിയുടെ കഴുത്തിലും വയറിലും കുത്തുകയായിരുന്നു.
    Also Read- ബുക്കർ പ്രൈസ് ജേതാവ്, 'ദ സാത്താനിക് വേഴ്‌സ്' ന്റെ രചയിതാവ് ; രണ്ട് തവണ ആക്രമിക്കപ്പെട്ട സൽമാൻ റഷ്ദിയുടെ ജീവിതം

    1988ൽ പ്രസിദ്ധീകരിച്ച റഷ്ദിയുടെ 'ദ സാത്താനിക് വേഴ്‌സ്' എന്ന നോവലിന് ശേഷം നേരിട്ടിരുന്ന ഭീഷണിയുടെ തുടർച്ചയാണ് ഈ ആക്രമണവും. ദ സാത്താനിക് വേഴ്‌സ് എന്ന പുസ്തകം പ്രസിദ്ധീകരിച്ച് ഒരു ദശാബ്ദത്തിന് ശേഷമാണ് ഹാദി മറ്റര്‍ ജനിച്ചത്.

    റഷ്ദിക്കെതിരായ ആക്രമണത്തെ അഭിനന്ദിച്ച് ഇറാൻ മാധ്യമങ്ങളിൽ വന്ന തലക്കെട്ടുകൾ അന്താരാഷ്ട്ര തലത്തിൽ വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു. ഇറാന്‍ പരമോന്നത നേതാവ് അലി ഖൊമേനി നേരിട്ട് ചീഫ് എഡിറ്ററെ നിയമിച്ചിട്ടുള്ള കെയ്ഹാൻ ദിനപത്രം ന്യൂയോർക്കിൽ വിശ്വാസത്യാഗിയും ദുഷ്ടനുമായ സൽമാൻ റുഷ്ദിയെ ആക്രമിച്ച ധീരനായ വ്യക്തിക്ക് ആയിരം അഭിനന്ദനങ്ങള്‍ എന്ന് എഴുതിയതായും റിപ്പോര്‍ട്ടുണ്ട്.

    മുംബൈയില്‍ ജനിച്ച സല്‍മാന്‍ റഷ്ദി നിലവില്‍ ബ്രിട്ടീഷ് പൗരനാണ്. അദ്ദേഹത്തിന്റെ ദ സാത്താനിക് വേഴ്‌സസ് എന്ന നോവല്‍ ഏറെ വിവാദമായിരുന്നു. മതനിന്ദ ആരോപിച്ച് ഇറാന്‍ പുസ്തകത്തിന് വിലക്കേര്‍പ്പെടുത്തി. റുഷ്ദിയെ വധിക്കുന്നവര്‍ക്ക് 30 ലക്ഷം ഡോളര്‍ (ഏകദേശം 24 കോടി രൂപ) പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. റഷ്ദിയുടെ നാലാമത്തെ നോവലാണ് സാത്താനിക് വേഴ്‌സസ്. 1981 ല്‍ പുറത്തിറങ്ങിയ മിഡ്‌നൈറ്റ് ചില്‍ഡ്രന്‍ ആണ് അദ്ദേഹത്തെ ലോകപ്രശസ്തനാക്കിയത്.

    സൽമാൻ റഷ്ദിയുമായി ബന്ധപ്പെട്ട News18 വാർത്തകൾ ഇവിടെ അറിയാം

    എഴുത്തുകാരൻ സൽമാൻ റഷ്ദി അമേരിക്കയിൽ ആക്രമിക്കപ്പെട്ടു

    പ്രശസ്ത എഴുത്തുകാരന്‍ സൽമാൻ റഷ്ദിക്ക് നേരെ ന്യൂയോര്‍ക്കില്‍ ആക്രമണം. ന്യൂയോര്‍ക്കിലെ ഷടാക്വ ഇന്‍സ്റ്റിട്യൂഷനില്‍ സംസാരിക്കവെ സ്‌റ്റേജിലായിരുന്നു ആക്രമണം. പ്രഭാഷണത്തിന് മുന്നോടിയായി അദ്ദേഹത്തെ പരിചയപ്പെടുത്തുന്നതിനിടയില്‍ അക്രമി സ്റ്റേജിലേക്ക് അതിക്രമിച്ച് കയറി റഷ്ദിയെ ആക്രമിക്കുകയായിരുന്നു... തുടർന്ന് വായിക്കാം

    ആരാണ് ഹാദി മറ്റർ? സൽമാൻ റഷ്ദിയെ ആക്രമിച്ച പ്രതി ഷിയാ തീവ്രവാദ അനുഭാവിയെന്ന് റിപ്പോർട്ട്

    പ്രശസ്ത എഴുത്തുകാരൻ സല്‍മാന്‍ റുഷ്ദിയുടെ (Salman Rushdie) 1988ൽ പ്രസിദ്ധീകരിച്ച 'ദ സാത്താനിക് വേഴ്‌സ്' (The Satanic Verses) എന്ന നോവലിന് ശേഷം അദ്ദേഹം നേരിട്ടിരുന്ന ഭീഷണിയുടെ തുടർച്ചയാണ് കഴിഞ്ഞ ദിവസം അദ്ദേഹം ഏറ്റുവാങ്ങിയ ആക്രമണത്തിന് പിന്നിലും. ന്യൂയോര്‍ക്കില്‍  വെച്ചായിരുന്നു സംഭവം. സല്‍മാന്‍ ന്യൂയോര്‍ക്കിലെ വേദിയിൽ പ്രഭാഷണം നടത്തുന്നതിനിടെ ഹാദി മറ്റര്‍ (Hadi matar) എന്നയാള്‍ വേദിയിൽ ഓടിക്കയറി അദ്ദേഹത്തിന്റെ കഴുത്തിലും വയറിലും കുത്തുകയായിരുന്നു.... തുടർന്ന് വായിക്കാം
    Published by:Naseeba TC
    First published: