'കസ്റ്റഡി കൊലപാതകങ്ങൾ' വിശദമാക്കുന്ന പ്രദർശനം; കറാച്ചി ബിനാലെ അടച്ചുപൂട്ടിച്ചു

News18
- News18 Malayalam
- Last Updated: October 28, 2019, 7:04 PM IST IST
ന്യൂഡൽഹി: പാകിസ്ഥാനിൽ സാമൂഹിക പ്രവർത്തകർക്ക് അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടുന്നത് പുതിയ കാര്യമല്ല. കറാച്ചി ബിനാലെ അടച്ചുപൂട്ടിയ സംഭവമാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. കസ്റ്റഡി കൊലപാതകങ്ങളെകുറിച്ചുള്ള പ്രദർശനം തടയുകയും ഇതിനെതിരെ പത്രസമ്മേളനത്തിനൊരുങ്ങിയ സാമൂഹിക പ്രവർത്തകര പൊലീസ് ഉദ്യോഗസ്ഥരെന്ന് അറിയിച്ച ചിലരെത്തി ബലംപ്രയോഗിച്ച് തടയുകയായിരുന്നു.
കറാച്ചി ആസ്ഥാനമായുള്ള പൊലീസ് ഉദ്യോഗസ്ഥൻ റാവു അൻവർ നടത്തിയ ജുഡീഷ്യൽ കൊലപാതകങ്ങൾ ഉയർത്തിക്കാട്ടുന്ന ഒരു എക്സിബിഷൻ കറാച്ചി ബിനാലെയില്‍ പ്രദർശിപ്പിക്കാനായിരുന്നു പരിപാടി. എന്നാൽ ഐഎസ്ഐ ഉദ്യോഗസ്ഥൻ എത്തി പ്രദർശനം അടച്ചുപൂട്ടുകയായിരുന്നു. ഇതിനെതിരെ കറാച്ചിയിൽ ഒരു പത്രസമ്മേളനം നടത്തുകയായിരുന്നു ആക്ടിവിസ്റ്റ് ജിബ്രാൻ നസീർ. ഈ സമയം ഒരു ഉദ്യോഗസ്ഥനെത്തി മൈക്കുകൾ എടുത്തുമാറ്റുകയും അഭിപ്രായം പ്രകടിപ്പിക്കുന്നതിൽ നിന്ന് നസീറിനെ ബലംപ്രയോഗിച്ച് തടയുകയും ചെയ്തു.
Also Read- പൊന്നാനിക്കാരി അമാനയ്ക്ക് ന്യൂസിലന്റ് പ്രധാനമന്ത്രിയുടെ കത്ത്
പത്രസമ്മേളനത്തെ തടസ്സപ്പെടുത്തുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്. കറാച്ചി ബിനാലെ നിർബന്ധിതമായി അടച്ചുപൂട്ടിയതിൽ പ്രതിഷേധിച്ചായിരുന്നു പത്രസമ്മേളനം. ലോകമെമ്പാടുമുള്ള കലാകാരന്മാർ പങ്കെടുക്കുന്ന കറാച്ചി ബിനാലെയുടെ രണ്ടാം എഡിഷനാണ് നടക്കുന്നത്. ഇതിനിടെ ഐഎസ്ഐ ഉദ്യോഗസ്ഥർ വന്നു അദീല സുലെമാന്റെ പ്രദർശനം തടയുകയായിരുന്നു.

Loading...