'ജഡ്ജിമാര്‍ക്ക് നിയമബിരുദം പോലും വേണ്ടാത്ത ഇടങ്ങള്‍':പാക് കോടതികളെ പൊളിച്ചടുക്കി ഹരീഷ് സാല്‍വെ

പാക് സൈനിക കോടതി പൗരന്റെ അവകാശങ്ങള്‍ നിഷേധിക്കുകയാണെന്ന് സാല്‍വെ

news18
Updated: February 19, 2019, 1:33 PM IST
'ജഡ്ജിമാര്‍ക്ക് നിയമബിരുദം പോലും വേണ്ടാത്ത ഇടങ്ങള്‍':പാക് കോടതികളെ പൊളിച്ചടുക്കി ഹരീഷ് സാല്‍വെ
harish salve
  • News18
  • Last Updated: February 19, 2019, 1:33 PM IST
  • Share this:
ഹേഗ്: അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ പാക് കോടതികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ സോളിസിറ്റര്‍ ജനറല്‍ ഹരീഷ് സാല്‍വെ. മുന്‍ നാവിക സേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്താന്‍ വധശിക്ഷയ്ക്ക് വിധിച്ചത് സംബന്ധിച്ച കേസില്‍ അന്താരാഷ്ട്ര കോടതിയില്‍ വാദം നടക്കുന്നതിനിടെയാണ് സാല്‍വെ പാക് കോടതികള്‍ക്കെതിരെ ആഞ്ഞടിച്ചത്.

പാക് സൈനിക കോടതി പൗരന്റെ അവകാശങ്ങള്‍ നിഷേധിക്കുകയാണെന്ന് സാല്‍വെ വാദിച്ചു. കുല്‍ഭൂഷണിനെ വിചാരണ ചെയ്ത പാക് ജഡ്ജി നിയമബിരുദമോ പരിശീലനമോ ലഭിക്കാത്തയാളാണെന്നും സാല്‍വെ പറഞ്ഞു. നാല് ദിവസമാണ് അന്താരാഷ്ട്ര നീതി ന്യായ കോടതി കുല്‍ഭൂഷണിന്റെ കേസ് കേള്‍ക്കുക.

Also Read: വ്യോമസേനയുടെ സൂര്യകിരണ്‍ വിമാനങ്ങള്‍ കൂട്ടിയിച്ച് തകർന്നു; അപകടം പരിശീലനത്തിനിടെ

 

തടവിലാക്കപ്പെട്ട വിദേശ പൗരന് ജീവിക്കാനും നീതിപൂര്‍വമായ വിചാരണയ്ക്കും തുല്യ നീതിയ്ക്കും അവകാശമുണ്ടെന്ന് സാല്‍വെ വാദിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 161 സാധാരണക്കാരെയാണ് പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചതെന്ന് പറഞ്ഞ സാല്‍വെ വ്യക്തമായ നിയമ നടപടികളില്ലാതെയാണിതെന്നും പറഞ്ഞു.

സൈനിക കോടതികള്‍ക്ക് അന്താരാഷ്ട്ര നിലവാരം വേണമെന്ന് പറഞ്ഞ സാല്‍വെ എല്ലാ കോടതികളും സ്വതന്ത്രമായിരിക്കണമെന്നും പക്ഷപാതരഹിതമായ നടപടികളാണ് ഉണ്ടാകേണ്ടതെന്നും പറഞ്ഞു. സത്യസന്ധതയുടെ കാര്യത്തില്‍ മിനിമം ഗ്യാരണ്ടി ഉറപ്പവരുത്തണമെന്നും കൂട്ടിച്ചേര്‍ത്തു. 'സൈനിക കോടതികളിലെ ജഡ്ജിമാര്‍ ഗവണ്‍മെന്റിന്റെ ഭാഗമാണെന്നും അതുതകൊണ്ട് തന്നെ സൈനിക മേധവികളില്‍ നിന്നുള്ള സ്വാതന്ത്രം ഇവിടെയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read 'എനിക്ക് സൈന്യത്തിൽ ചേരണം': വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ

ജാദവിന്റെ വാദം നടന്ന കോടതി നടപടിക്രമങ്ങളുടെ മര്യാദകള്‍ ഒന്നും പാലിച്ചിട്ടില്ലെന്നും നിയമവിരുദ്ധമായ കാര്യങ്ങളാണ് ഇവിടെ നടന്നതെന്നും സാല്‍വെ വാദിച്ചു. സാധാരണ പൗരന്മാരുടെ വിചാരണയ്ക്കും പാകിസ്താന്‍ സൈനിക കോടതിയെ ഉപയോഗിക്കുന്നതായി പറഞ്ഞ സാല്‍വെ പാക് ഭരണഘടന ഭേദഗതി ചെയ്താണ് ഇത് സാധ്യമാക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

കുല്‍ഭൂഷണ്‍ ജാദവിന്റെ കേസിലെ വിചാരണരേഖ ഇന്ത്യയ്ക്ക് ഇതുവരെ പാകിസ്ഥാന്‍ നല്‍കിയിട്ടില്ലെന്ന് പറഞ്ഞ സാല്‍വെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്നത് കൊണ്ടാണ് ഐസിജെയ്ക്ക് മുന്നില്‍ ഇന്ത്യ നില്‍ക്കുന്നതെന്നും വ്യക്തമാക്കി. കേസില്‍ വാദം ഇന്നു തുടരും.

First published: February 19, 2019, 1:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading