ഇസ്ലാമബാദ്: ബോളിവുഡ് താരം പ്രിയങ്ക ചോപ്രയെ UNICEF ഗുഡ് വിൽ അംബാസഡർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് പാകിസ്ഥാൻ മന്ത്രി. മനുഷ്യാവകാശത്തിനുള്ള ഫെഡറൽ മിനിസ്റ്റർ ഷിറീൻ മാസരിയാണ് ബുധനാഴ്ച UNICEFന് എഴുതിയ കത്തിൽ ഇക്കാര്യം ആവശ്യപ്പെട്ടത്.
ഇന്ത്യ സർക്കാർ നിരോധനാജ്ഞ പിൻവലിച്ചതിനാൽ ഇന്ത്യയുടെ അധീനതയിലുള്ള കശ്മീരിൽ നിലവിൽ ഉടലെടുത്തിരിക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പാക് മന്ത്രിയുടെ ആവശ്യം.
UNICEF എക്സിക്യുട്ടിവ് ഡയറക്ടർ ഹെൻറീത്ത ഫോറെയ്ക്ക് അയച്ച കത്തിലാണ് പാക് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുടെ അധീനതയിലുള്ള കശ്മീരിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ പെല്ലെറ്റ് ഗണ്ണുകൾ ഉപയോഗിക്കുന്നുണ്ടെന്നും സ്ത്രീകളെ ഉപദ്രവിക്കുകയും സ്ത്രീകൾക്കെതിരെ അക്രമം നടക്കുകയും ചെയ്യുന്നുണ്ടെന്നും അവർ പറഞ്ഞു.
ഈ ഇന്ത്യൻ സർക്കാരിനെ പൊതുസമൂഹത്തിന് മുമ്പിൽ അംഗീകരിക്കുന്ന ആളാണ് പ്രിയങ്ക ചോപ്ര. UNICEF ഗുഡ് വിൽ അംബാസഡർ എന്ന നിലയിൽ സമാധാനത്തിനും അതിന്‍റെ മൂല്യത്തിനും എതിരാണ് പ്രിയങ്ക ഗാന്ധിയുടെ നിലപാടെന്നും മാസരി പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.