എല്ലാ യുഎൻ ഫോറങ്ങളിലും കശ്മീർ വിഷയം ഉയർത്തി കാട്ടാൻ ശ്രമിക്കാറുണ്ടെന്ന് പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി. തന്റെ പ്രസംഗത്തിൽ ഇന്ത്യയെ ആദ്യം “നമ്മുടെ സുഹൃത്ത് ” എന്ന് പരുങ്ങലോടെ വിശേഷിപ്പിച്ചെങ്കിലും പിന്നീട് ”അയൽരാജ്യം” എന്നാണ് അദ്ദേഹം പറഞ്ഞത്.
പലസ്തീനുമായാണ് കാശ്മീരിനെ താരതമ്യം ചെയ്യാൻ അദ്ദേഹം മുതിർന്നത്. പത്രസമ്മേളനത്തിൽ അതുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള ഉത്തരത്തിലും “ഐക്യരാഷ്ട്രസഭയുടെ അജണ്ഡയിൽ കശ്മീരിനെ കൊണ്ടുവരാൻ ശ്രമിക്കുന്നത് പ്രത്യേക ദൗത്യമായാണ് ഞങ്ങൾ കാണുന്നതെന്നായിരുന്നു,” അദ്ദേഹത്തിന്റെ പ്രതികരണം.
ഐക്യരാഷ്ട്ര സഭയിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമോ അജണ്ടയോ പരിഗണിക്കാതെ കിട്ടുന്ന എല്ലാ യുഎൻ ഫോറത്തിലും പ്ലാറ്റ്‌ഫോമിലും പാകിസ്ഥാൻ ജമ്മു കശ്മീർ വിഷയം ഉന്നയിക്കാറുണ്ട്. എന്നിരുന്നാലും, കശ്മീരിനെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി പ്രശ്നമായി കണക്കാക്കുന്ന യുഎന്നി ന്റെ സമീപനത്തിൽ എന്തെങ്കിലും വ്യതിയാനമുണ്ടാക്കാനോ പിന്തുണ നേടാനോ പാകിസ്ഥാന് സാധിച്ചിട്ടില്ല.
Also read-‘പ്രതിരോധ ചെലവ് കുറയ്ക്കൂ; അല്ലെങ്കിൽ 25% ജിഎസ്ടി ചുമത്തൂ: പാകിസ്ഥാനോട് ഐഎംഎഫ്
2019 ഓഗസ്റ്റ് 5 ന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിനായി ഇന്ത്യൻ സർക്കാർ ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചിട്ടുണ്ട്. ആർട്ടിക്കിൾ 370 റദ്ദാക്കിയത് ആഭ്യന്തര കാര്യമാണെന്ന് ഇന്ത്യ അന്താരാഷ്ട്ര സമൂഹത്തോട് വ്യക്തമാക്കിട്ടുണ്ട്. യാഥാർത്ഥ്യം അംഗീകരിക്കാനും ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളെല്ലാം അവസാനിപ്പിക്കാനും പാകിസ്ഥാനെ ഉപദേശിക്കുകയും ചെയ്തു. ഭീകരതയും ശത്രുതയും അക്രമവും ഇല്ലാത്ത അന്തരീക്ഷത്തിൽ ഇസ്‌ലാമാബാദുമായി സാധാരണ അയൽപക്ക ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് ഇന്ത്യ പാകിസ്ഥാനോട് വ്യക്തമാക്കിയിരുന്നു.
യുഎൻ സുരക്ഷാ കൗൺസിലിലും മറ്റ് വേദികളിലും എല്ലാ അവസരങ്ങളിലും പലസ്തീനിലെയും കശ്മീരിലെയും ജനങ്ങളുടെ ദുരവസ്ഥ പരാമർശിക്കാൻ താൻ ശ്രമിക്കാറുണ്ടെന്നും പാകിസ്ഥാൻ വിദേശകാര്യ മന്ത്രി പറഞ്ഞു.
Also read-പാകിസ്ഥാനിൽ വീണ്ടും ചാവേർ ആക്രമണം; ഒമ്പത് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
കശ്മീരിലെ ജനങ്ങളുടെ അവസ്ഥയും പലസ്തീനിലെ ജനങ്ങളുടെ അവസ്ഥയും തമ്മിൽ നിരവധി സാമ്യങ്ങളുണ്ട്. രണ്ട് വിഷയങ്ങളും ഐക്യരാഷ്ട്രസഭയുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. പലസ്തീനിൽ മാത്രമല്ല, കശ്മീരിലും യു എൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.
കമ്മീഷൻ ഓൺ ദി സ്റ്റാറ്റസ് ഓഫ് വിമണിന്റെ(CSW) ഭാഗമായി നടന്ന വിമൻ ഇൻ ഇസ്‌ലാം കോൺഫറൻസിന്റെയും ആദ്യ ഇസ്‌ലാമോഫോബിയ ദിനത്തിന്റെ അനുസ്മരണത്തെയും കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സർദാരി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.