ഇസ്ലാമബാദ്: ഐക്യരാഷ്ട്ര സഭയില്‍ റഷ്യയ്ക്കെതിരെ(Russia) നിലപാടെടുക്കാന്‍ പാകിസ്ഥാനെ(Pakistan) സമ്മര്‍ദം ചൊലുത്തിയ നയതന്ത്രപ്രതിനിധികള്‍ക്കെതിരെ പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്(Imran Khan). റഷ്യയ്ക്കെതിരായ പ്രമേയത്തെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാനിലെ 22 നയതന്ത്ര പ്രതിനിധികള്‍ കത്ത് നല്‍കിയിരുന്നു.
'നിങ്ങള്‍ എന്താണ് ധരിച്ചുവെച്ചിരിക്കുന്നത്. എന്തു പറഞ്ഞാലും അനുസരിക്കാന്‍ ഞങ്ങള്‍ നിങ്ങളുടെ അടിമകളാണോ?' ഒരു രാഷ്ട്രീയ റാലി അഭിസംബോധന ചെയ്ത് ഇമ്രാന് ഖാന് പറഞ്ഞു. ഇന്ത്യയ്ക്ക് ഇത്തരമൊരു കത്തെഴുതാന്‍ പശ്ചാത്യ രാജ്യങ്ങള്‍ തയ്യാറാവുമോയെന്നും ഇമ്രാന് ചോദിച്ചു.
യൂറോപ്യന്‍ യൂണിയന്, ജപ്പാന്, സ്വിറ്റ്സര്‍ലാന്‍ഡ്, കാനഡ, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രതിനിധികളാണ് റഷ്യയ്ക്കെതിരെ നിലപാടെടുക്കാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. നിഷ്പക്ഷ നിലപാട് അവസാനിപ്പിച്ച് റഷ്യയ്ക്കെതിരായ പ്രമേയത്തെ പിന്തുണയ്ക്കനായിരുന്നു ആവശ്യം. ഇന്ത്യയും നിഷ്പക്ഷ നിലപാടാണ് എടുത്തതെന്നും ഈ രാജ്യങ്ങളൊന്നും കത്തയച്ചില്ലെന്നും ഇമ്രാന് പറഞ്ഞു.
'ഞങ്ങള്‍ റഷ്യയുമായി സൗഹൃദത്തിലാണ്, ഞങ്ങള്‍ അമേരിക്കയും ചൈനയുമായും യൂറോപ്പുമായും സൗഹൃദത്തിലാണ്. ഞങ്ങള്‍ പ്രത്യേകിച്ച് ഒരു ക്യാംപിലുമില്ല' ഇമ്രാന് പറഞ്ഞു. യുഎന്‍ പൊതുസഭയില്‍ റഷ്യയ്ക്കെതിരായ പ്രമേയത്തില്‍ നിന്ന് ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പെടെ 34 രാജ്യങ്ങള്‍ വിട്ടുിനിന്നിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.