ന്യൂഡൽഹി: കൊറോണ പടരുന്ന വുഹാനിലെ ഇന്ത്യക്കാരുമായി രണ്ടാമത്തെ വിമാനവും ഡൽഹിയിലെത്തിയപ്പോൾ സഹായത്തിനായി കരഞ്ഞപേക്ഷിച്ച് പാക് വിദ്യാർഥികൾ. ഇവരെ വുഹാനിൽ നിന്ന് നാട്ടിലെത്തികണമെന്ന അപേക്ഷ പാക് ഭരണകൂടം നിരാകരിച്ചിരിക്കുകയാണ്.
വുഹാനിലുള്ള പാകിസ്ഥാൻകാരെ അവിടെ നിന്ന് ഒഴിപ്പിക്കേണ്ടെന്നാണ് പാകിസ്ഥാന്റെ നിലപാട്. സഖ്യകക്ഷിയായ ചൈനയോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായിട്ടാണ് പാക് ഭരണകൂടം ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്.
also read:
വുഹാനിലെ രക്ഷാദൗത്യം: കേരളീയര്‍ക്ക് അഭിമാനമായി ശരതും അജോയുംഅതേസമയം പാക് നിലപാട് വുഹാനിലെ പാകിസ്ഥാനുകാരിൽ കടുത്ത അമർഷം ഉണ്ടാക്കിയിട്ടുണ്ട്. തങ്ങളുടെ പൗരന്മാരോടുള്ള ഉത്തരവാദിത്തത്തെക്കുറിച്ച് പാകിസ്ഥാനെ ഓര്‍മപ്പെടുത്തിയ പാക് പൗരന്മാര്‍ ഇക്കാര്യത്തില്‍ ഇന്ത്യ കൈക്കൊണ്ട നിലപാട് മാതൃകയാക്കണമെന്നും ഇമ്രാൻഖാനോട് പറഞ്ഞു.
പാക് സർക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പാകിസ്ഥാനി വിദ്യാർഥികളുടെ നിരവധി വീഡിയോ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. വീഡിയോകളിലൊന്നിൽ ഇന്ത്യൻ ഉദ്യോഗസ്ഥർ വുഹാനിലെ ഇന്ത്യൻ വിദ്യാർഥികളെ ബസിൽ കയറ്റുന്നതുമുണ്ട്.
നിങ്ങൾ മരിക്കുകയോ, രോഗം ബാധിക്കുകയോ അല്ലെങ്കിൽ ജീവിച്ചിരിപ്പുണ്ടെങ്കിലോ നിങ്ങളെ ഒഴിപ്പിക്കില്ല എന്ന് പാകിസ്ഥാൻ സർക്കാർ പറഞ്ഞതായി ഒരു വിദ്യാർഥി പറയുന്നതും വീഡിയോയിൽ കേൾക്കാം. പാകിസ്ഥാൻ സർക്കാരിനെ കുറിച്ചോർത്ത് ലജ്ജിക്കുന്നു. ഇന്ത്യക്കാരിൽ നിന്ന് എന്തെങ്കിലും പഠിക്കൂ- പാക് വിദ്യാർഥി പറയുന്നു.
പാകിസ്ഥാനിലെ 40 വിദ്യാര്‍ഥികളെ വുഹാനിലെ ഡോർമിറ്ററിയിൽ ബന്ദികളാക്കിയിരിക്കുകയാണെന്ന് മുഹമ്മദ് റൗഫ് എന്ന പാക് വിദ്യാർഥി റോയിറ്റേസിനോട് വ്യക്തമാക്കി. എത്രനാൾ ഇങ്ങനെ പൂട്ടിയിടുമെന്നും തങ്ങൾ എന്തു ചെയ്യുമെന്നും വിദ്യാർഥി ചോദിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.