• HOME
 • »
 • NEWS
 • »
 • world
 • »
 • Shot Dead | നൃത്തവും മോഡലിങ്ങും കരിയറായി തിരഞ്ഞെടുത്തു; പാകിസ്താനില്‍ യുവതിയെ സഹോദരന്‍ വെടിവെച്ച് കൊന്നു

Shot Dead | നൃത്തവും മോഡലിങ്ങും കരിയറായി തിരഞ്ഞെടുത്തു; പാകിസ്താനില്‍ യുവതിയെ സഹോദരന്‍ വെടിവെച്ച് കൊന്നു

കുടുംബ പാരമ്പര്യത്തിന് എതിരാണെന്ന് പറഞ്ഞ് യുവതിയെ പിന്തിരിപ്പിക്കാന്‍ ബന്ധുക്കള്‍ ശ്രമം നടത്തിയിരുന്നു.

 • Share this:
  നൃത്തവും മോഡലിങ്ങു കരിയറായി തെരഞ്ഞെടുത്ത യുവതിയെ സഹോദരന്‍ വെടിവെച്ചു കൊലപ്പെടുത്തി(Murder). പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം. റെണാല ഖുര്‍ദ് ഒകാറ സ്വദേശിനി സിദ്രയാണ് മരിച്ചത്. കഴിഞ്ഞദിവസം പെരുന്നാളിന് വീട്ടിലെത്തിയ യുവതിയുമായി രക്ഷിതാക്കളും സഹോദരന്‍ ഹംസയും വാക്കുതര്‍ക്കമായി. പിന്നാലെ യുവതിയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

  കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്ന് യുവതി പ്രാദേശിക വസ്ത്ര ബ്രാന്‍ഡിനായി മോഡലിങ് ചെയ്യുകയും ഫൈസലാബാദ് നഗരത്തിലെ തിയേറ്ററല്‍ ഡാന്‍സ് ചെയ്യുകയും ചെയ്തിരുന്നു. കുടുംബ പാരമ്പര്യത്തിന് എതിരാണെന്ന് പറഞ്ഞ് യുവതിയെ പിന്തിരിപ്പിക്കാന്‍ ബന്ധുക്കള്‍ ശ്രമം നടത്തിയിരുന്നു.

  സഹോദരന്‍ ഹംസയെ കൊലപാതക കുറ്റത്തിന് അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഒരു ബന്ധു തനിക്ക് കൈമാറിയ മൊബൈല്‍ ഫോണില്‍ സിദ്രയുടെ നൃത്തം കണ്ടത് പ്രകോപനമായെന്നും പൊലീസ് പറയുന്നു. അതേസമയം ഈ വര്‍ഷം ഫെബ്രുവരിയില്‍ ഫൈസലാബാദില്‍ 19 കാരിയായ നര്‍ത്തകി ആയിഷയെ മുന്‍ ഭര്‍ത്താവ് വെടിവച്ചു കൊന്നിരുന്നു.

  Also Read-ISI | ഇന്ത്യയിൽ വൻ ആക്രമണങ്ങൾ നടത്താൻ ഐഎസ്ഐ പദ്ധതിയിടുന്നതായി റിപ്പോർട്ട്; നേതാക്കളെ കൊല്ലാനും ആസൂത്രണം

  Pig heart Transplantation | പന്നിയില്‍ നിന്ന് ഹൃദയം സ്വീകരിച്ച് മരിച്ചയാളില്‍ മൃഗങ്ങളില്‍ കാണുന്ന വൈറസ് കണ്ടെത്തി

  പന്നിയുടെ ഹൃദയം(Pig heart) സ്വീകരിച്ച് മരിച്ചയാളില്‍ മൃഗങ്ങളില്‍ കാണപ്പെടുന്ന വൈറസ്(Virus) കണ്ടെത്തി. അമേരിക്കന്‍ സ്വദേശിയായ ഡേവിഡ് ബെന്നറ്റ്(David Bennett) എന്നയാളായിരുന്നു ലോകത്ത് ആദ്യമായി പന്നിയുടെ ഹൃദയം സ്വീകരിച്ചിരുന്നത്. ഇദ്ദേഹം ഈ വര്‍ഷം മാര്‍ച്ചില്‍ മരിച്ചിരുന്നു. മരണത്തിന് ശേഷം നടത്തിയ പരിശോധനയില്‍ മൃഗങ്ങളില്‍ കാണപ്പെടുന്ന ഒരു തരം വൈറസ് ബെന്നറ്റിന്റെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

  എന്നാല്‍, ഇതാണോ അദ്ദേഹത്തിന്റെ മരണത്തിനു കാരണമായത് എന്നതില്‍ വ്യക്തതയില്ല. മേരിലന്‍ഡ് സര്‍വകലാശായിലെ ഡോക്ടര്‍മാരാണ് വൈറസ് കണ്ടെത്തിയത്. ഭാവിയില്‍ ഇങ്ങനെ ചില പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നത് ആശങ്കയാണെന്ന് ഡോക്ടര്‍മാര്‍ പ്രതികരിച്ചു. ഇത് പുതിയ തരം അസുഖങ്ങള്‍ക്കും വഴിതെളിക്കും.

  Also Read-China | ഹിന്ദിയിൽ ഒരു കൈനോക്കാൻ ചൈന; അതിർത്തിയിൽ പരിഭാഷകരെ നിയമിക്കാൻ നീക്കം; റിപ്പോർട്ട്

  ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ചത്. യു.എസിലെ മേരിലാന്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയിരുന്നത്. 2022 ജനുവരി 7ന് യുഎസ് ആരോഗ്യ അധികൃതരില്‍ നിന്ന് അനുമതി ലഭിച്ചതിന് ശേഷം രോഗിയുടെ ജീവന്‍ രക്ഷിക്കാനുള്ള അവസാന ശ്രമം എന്ന നിലയിലാണ് ശസ്ത്രക്രിയാ വിദഗ്ധര്‍ ഈ ശസ്ത്രക്രിയയുമായി മുന്നോട്ട് പോയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

  മൃഗങ്ങളുടെ അവയവങ്ങള്‍ മാറ്റിവയ്ക്കുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യുന്ന ശസ്ത്രക്രിയകളും രീതികളും പതിറ്റാണ്ടുകളായി ആധുനിക വൈദ്യശാസ്ത്രം പിന്തുടരുന്നുണ്ട്. എന്നാല്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനം പുറത്തുനിന്നുള്ള അവയവത്തെ നിരസിക്കുന്നത് സംബന്ധിച്ച വെല്ലുവിളിയെ അതിജീവിക്കുക ബുദ്ധിമുട്ടാണ്. ഇത് രോഗികളില്‍ മാരകമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക.

  ഏഴ് മണിക്കൂറോളം നീണ്ട സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയായിരുന്നു യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഡോക്ടര്‍മാര്‍ ബെന്നറ്റില്‍ നടത്തിയത്.
  Published by:Jayesh Krishnan
  First published: