നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • പാകിസ്ഥാനിൽ ബസിൽ സ്ഫോടനം: 9 ചൈനീസ് എഞ്ചിനീയർമാർ ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു

  പാകിസ്ഥാനിൽ ബസിൽ സ്ഫോടനം: 9 ചൈനീസ് എഞ്ചിനീയർമാർ ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു

  ഭീകരർ സ്ഫോടക വസ്തുക്കൾ വഴിയരികിലാണോ ബസിലാണോ സ്ഥാപിച്ചിരുന്നതെന്ന് വ്യക്തമല്ല. സ്ഫോടനത്തിൽ 9 ചൈനീസ് പൗരന്മാരും 2 പാകിസ്ഥാൻ സൈനികരും ഉൾപ്പെടെ 13 പേർ മരിച്ചതായാണ് വിവരം.

  News18 Malayalam

  News18 Malayalam

  • Share this:
   പെഷവാർ: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ ബസ്സിലുണ്ടായ സ്‌ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒൻപത് പേർ ചൈനീസ് എഞ്ചിനീയർമാരാണ്. നിർമ്മാണത്തിലിരിക്കുന്ന ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ ദസു ഡാം സൈറ്റിലേക്ക് എഞ്ചിനീയർമാരെയും സർവേയർമാരെയും മെക്കാനിക്കൽ ജീവനക്കാരെയും കൊണ്ടു പോയിരുന്ന ബസിലാണ് സ്ഫോടനമുണ്ടായത്.

   ഭീകരർ സ്ഫോടക വസ്തുക്കൾ വഴിയരികിലാണോ ബസിലാണോ സ്ഥാപിച്ചിരുന്നതെന്ന് വ്യക്തമല്ല. സ്ഫോടനത്തിൽ 9 ചൈനീസ് പൗരന്മാരും 2 പാകിസ്ഥാൻ സൈനികരും ഉൾപ്പെടെ 13 പേർ മരിച്ചതായാണ് വിവരം.

   ചൈനീസ് പൗരന്മാരുടെയും രണ്ട് സൈനികരുടെയും രണ്ട് നാട്ടുകാരുടെയും മരണം ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ ഇൻസ്പെക്ടർ ജനറൽ മൊസാം ജാ അൻസാരി സ്ഥിരീകരിച്ചു. സ്‌ഫോടനത്തെത്തുടർന്ന് ബസ് മലയിടുക്കിലേക്ക് പതിക്കുകയായിരുന്നു. ഒരു ചൈനീസ് എഞ്ചിനീയറെയും ഒരു സൈനികനെയും കാണാതായതായും റിപ്പോർട്ടുണ്ട്. രക്ഷാപ്രവർത്തനം ആരംഭിക്കുകയും എയർ ആംബുലൻസിൽ പരിക്കേറ്റവരെ രക്ഷിക്കാൻ സർക്കാർ ശ്രമങ്ങൾ നടത്തുകയും ചെയ്തു.

   പൊലീസ് അന്വേഷണം ആരംഭിച്ചതായി അൻസാരി റോയിട്ടേഴ്‌സിനോട് പറഞ്ഞു. 30 ലധികം ചൈനീസ് എഞ്ചിനീയർമാരുമായി ബസ് അപ്പർ കൊഹിസ്ഥാനിലെ ദസു ഡാം നിർമ്മാണ സ്ഥലത്തേയക്ക് പോകുകയായിരുന്നുവെന്ന് ഹസാര മേഖലയിലെ മുതിർന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ റോയിട്ടേഴ്സിനോട് പറഞ്ഞു.

   പടിഞ്ഞാറൻ ചൈനയെ തെക്കൻ പാകിസ്ഥാനിലെ ഗ്വാഡാർ കടൽ തുറമുഖവുമായി ബന്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ നിർമ്മാണ പ്രവർത്തനമാണ് പ്രദേശത്ത് നടന്നു വന്നിരുന്നത്. ബീജിംഗ് ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിന് കീഴിലുള്ള 65 ബില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതിയാണിത്. ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ ഭാഗമാണ് ദസു ജലവൈദ്യുത പദ്ധതി. ചൈനീസ് എഞ്ചിനീയർമാരും പാകിസ്ഥാൻ നിർമ്മാണ തൊഴിലാളികളും ദസു ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി വർഷങ്ങളായി സ്ഫോടനം നടന്ന പ്രദേശത്ത് ജോലി ചെയ്യുന്നവരാണ്.

   ബസ് സ്ഫോടനം അന്വേഷിക്കാൻ പാക്കിസ്ഥാനോട് ആവശ്യപ്പെട്ട് ചൈന

   ബസ് സ്‌ഫോടനത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ചൈന പാക്കിസ്ഥാനോട് ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സ്‌ഫോടനത്തെ അപലപിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്ത ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ ചൈനീസ് ഉദ്യോഗസ്ഥരുടെയും സ്ഥാപനങ്ങളുടെയും പദ്ധതികളുടെയും സുരക്ഷ ഉറപ്പാക്കാൻ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു.

   Also Read- മുഖ്യമന്ത്രി നേരിട്ട് വിളിച്ചു; വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കട തുറന്നുള്ള സമരം മാറ്റി

   പാക്കിസ്ഥാനിലെ ചൈനീസ് എംബസിയും ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കി. “പാക്കിസ്ഥാനിലെ ഒരു ചൈനീസ് സ്ഥാപനത്തിന്റെ പദ്ധതിക്ക് നേരം ആക്രമണം ഉണ്ടായി. ഇത് ചൈനീസ് പൗരന്മാരുടെ മരണത്തിന് കാരണമായി” എന്ന് എംബസിയുടെ പ്രസ്താവന വ്യക്തമാക്കുന്നു. ചൈനീസ് കമ്പനികളോട് അവരുടെ സുരക്ഷാ നടപടിക്രമങ്ങൾ ശക്തിപ്പെടുത്തണമെന്നും എംബസി ആവശ്യപ്പെട്ടു.

   പാക്കിസ്ഥാനിൽ ജോലി ചെയ്യുന്ന ചൈനീസ് തൊഴിലാളികളുടെ സുരക്ഷ വളരെക്കാലമായി ആശങ്കയിലാണ്. അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ മേൽനോട്ടത്തിനും നിർമ്മാണത്തിനുമായി ധാരാളം ചൈനീസ് പൗരന്മാർ ഇപ്പോൾ പാക്കിസ്ഥാനിൽ ജോലി ചെയ്യുന്നുണ്ട്.
   Published by:Rajesh V
   First published:
   )}