മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരൻ ഹാഫിസ് സയിദ് ജയിലിലേക്ക്; പാക് കോടതി ശിക്ഷിച്ചത് ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകിയ കുറ്റത്തിന്

പാക്കിസ്ഥാനിലെ ഭീകരവിരുദ്ധ കോടതിയാണ് ജമാത്-ഉദ്-ദാവ മേധാവി കൂടിയായ ഹാഫിസ് സയീദിനും മറ്റ് മൂന്ന് പേർക്കും 10 വർഷത്തെ തടവുശിക്ഷ വിധിച്ചത്

News18 Malayalam | news18-malayalam
Updated: November 19, 2020, 6:55 PM IST
മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരൻ ഹാഫിസ് സയിദ് ജയിലിലേക്ക്; പാക് കോടതി ശിക്ഷിച്ചത് ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകിയ കുറ്റത്തിന്
Hafis saeed
  • Share this:
ലാഹോർ: മുംബൈ ഭീകരാക്രണത്തിലെ സൂത്രധാരൻ ഹാഫിസ് സയിദിനെ പാക് കോടതി 10 വർഷത്തെ തടവിന് ശിക്ഷിച്ചു. പാക്കിസ്ഥാനിലെ ഭീകരവിരുദ്ധ കോടതിയാണ് ജമാത്-ഉദ്-ദാവ മേധാവി കൂടിയായ ഹാഫിസ് സയീദിനും മറ്റ് മൂന്ന് പേർക്കും 10 വർഷത്തെ തടവുശിക്ഷ വിധിച്ചത്. ഭീകരാദ പ്രവർത്തനങ്ങൾക്ക് അനധികൃതമായി ധനസഹായം നൽകിയ കേസിലാണ് കോടതി വിധി. സയീദിന്റെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്നും കോടതി ഉത്തരവിട്ടു.

കഴിഞ്ഞ വർഷം ജൂലൈ 17 നാണ് രണ്ട് തീവ്രവാദ ധനകാര്യ കേസുകളിൽ ഹാഫിസ് സയീദ് അറസ്റ്റിലായത്. ഫെബ്രുവരിയിൽ തീവ്രവാദ വിരുദ്ധ കോടതി അദ്ദേഹത്തെ 11 വർഷം തടവിന് ശിക്ഷിച്ചു. ലാഹോറിലെ ഉയർന്ന സുരക്ഷയുള്ള കോട്ട് ലഖ്പത് ജയിലിലാണ് അദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്നത്. ലാഹോറിലെ തീവ്രവാദ വിരുദ്ധ കോടതി (എടിസി) ചീഫ് ഹാഫിസ് സയീദ് ഉൾപ്പെടെ ജമാത്ത്-ഉദ്-ദാവയിലെ നാല് നേതാക്കളെ, രണ്ട് കേസുകളിൽ കൂടി കോടതി ശിക്ഷിച്ചു.

സയീദിനും അദ്ദേഹത്തിന്റെ രണ്ട് അടുത്ത സഹായികളായ സഫർ ഇക്ബാലിനും യഹ്യാ മുജാഹിദിനും പത്തര വർഷം വീതവും ജുഡീഷ്യൽ മേധാവിയുടെ സഹോദരൻ അബ്ദുൾ റഹ്മാൻ മക്കിയെ ആറ് മാസവും തടവിന് ശിക്ഷിച്ചു. തീവ്രവാദ വകുപ്പ് സമർപ്പിച്ച കേസ് നമ്പർ 16/19, 25/19 എന്നിവ പ്രകാരം എടിസി കോടതി ഒന്നാം നമ്പർ ജഡ്ജി അർഷാദ് ഹുസൈൻ ഭൂട്ടയാണ് വിധി പ്രസ്താവിച്ചത്. സാക്ഷികളായ നസറുദ്ദീൻ നയ്യാർ, മുഹമ്മദ് ഇമ്രാൻ എന്നിവരെ ക്രോസ് വിസ്താരം നടത്തിയതിന് ശേഷമാണ് വിധി പ്രഖ്യാപിച്ചത്.
Published by: Anuraj GR
First published: November 19, 2020, 6:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading