മോദിയുടെ സത്യപ്രതിജ്ഞയിൽ ഇമ്രാൻ ഖാന് ക്ഷണമില്ല: ആഭ്യന്തര രാഷ്ട്രീയം അനുവദിക്കില്ലായിരിക്കുമെന്ന് പാകിസ്ഥാൻ
മോദിയുടെ സത്യപ്രതിജ്ഞയിൽ ഇമ്രാൻ ഖാന് ക്ഷണമില്ല: ആഭ്യന്തര രാഷ്ട്രീയം അനുവദിക്കില്ലായിരിക്കുമെന്ന് പാകിസ്ഥാൻ
രണ്ടാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്കായി ബേ ഓഫ് ബംഗാൾ ഇനിഷ്യേറ്റിവ് ഫോർ മൾട്ടി സെക്ടറൽ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോർപ്പറേഷന് (BIMSTEC) രാജ്യങ്ങളെ ക്ഷണിച്ചതായി നേരത്തെ അറിയിപ്പുണ്ടായിരുന്നു.
modi-imran
Last Updated :
Share this:
കറാച്ചി: നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് ക്ഷണമില്ലാത്തതിനെ നിസാരവത്കരിച്ച് പാകിസ്ഥാൻ. ചടങ്ങിൽ പാക് പ്രധാനമന്ത്രിയെ ക്ഷണിക്കാൻ ഇന്ത്യയിലെ ആഭ്യന്തര രാഷ്ട്രീയ അനുവദിക്കില്ലായിരിക്കും എന്നാണ് വിദേശകാര്യ മന്ത്രി ഷാ മെഹമ്മൂദ് ഖുറേഷി വിഷയത്തിൽ പ്രതികരിച്ചത്. പാകിസ്ഥാനെ തരംതാഴ്ത്തി കാണിക്കലാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം മോദി ലക്ഷ്യം വച്ചത്.ആ വിവരണങ്ങളിൽ നിന്ന് അത്ര വേഗം അദ്ദേഹം മാറുമെന്ന് പ്രതീക്ഷിക്കുന്നത് ബുദ്ധിപരമല്ല എന്നായിരുന്നു പ്രതികരണം.
കാശ്മീർ, സിയാച്ചെൻ, സിർ ക്രീക്ക് തർക്കങ്ങൾക്ക് പരിഹാരം കാണാനുള്ള ചർച്ചയാണ് സത്യപ്രതിജ്ഞയിൽ പങ്കെടുക്കുന്നതിനെക്കാള്‍ അനിവാര്യമെന്നാണ് പാക് വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. രണ്ടാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്കായി ബേ ഓഫ് ബംഗാൾ ഇനിഷ്യേറ്റിവ് ഫോർ മൾട്ടി സെക്ടറൽ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോർപ്പറേഷന് (BIMSTEC) രാജ്യങ്ങളെ ക്ഷണിച്ചതായി നേരത്തെ അറിയിപ്പുണ്ടായിരുന്നു. ഈ പ്രാദേശിക ഗ്രൂപ്പിന്റെ ഭാഗമല്ലാത്ത പാകിസ്ഥാനെ ഒഴിവാക്കിയായിരുന്നു ക്ഷണം.
2014ൽ അന്നത്തെ പാക് പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫ് നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തിരുന്നു. സാര്‍ക് രാജ്യങ്ങളിലെ നേതാക്കളെ ക്ഷണിച്ചതിന്റെ ഭാഗമായി ആയിരുന്നു ഇത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.