ഇന്ത്യയുമായി തർക്കം തുടരുന്നതിനിടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് പാകിസ്ഥാൻ

ബുധനാഴ്ച രാത്രിയായിരുന്നു പരീക്ഷണം

news18
Updated: August 29, 2019, 1:05 PM IST
ഇന്ത്യയുമായി തർക്കം തുടരുന്നതിനിടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് പാകിസ്ഥാൻ
ബുധനാഴ്ച രാത്രിയായിരുന്നു പരീക്ഷണം
  • News18
  • Last Updated: August 29, 2019, 1:05 PM IST
  • Share this:
ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള തർക്കം രൂക്ഷമായി തുടരുന്നതിനിടെ മിസൈൽ പരീക്ഷണവുമായി പാകിസ്ഥാൻ. കരയിൽനിന്ന് കരയിലേക്ക് തൊടുക്കാവുന്ന ഗസ്‌നവി ബാലിസ്റ്റിക്ക് മിസൈൽ വിജയകരമായി പരീക്ഷിച്ചതായി പാക് സേനാ വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ ട്വിറ്ററിൽ കുറിച്ചു. 290 കിലോമീറ്റർ ദൂരെ വരെയുള്ള ലക്ഷ്യങ്ങൾ തകർക്കാൻ കഴിവുള്ള ഗസ്‌നവി ബാലിസ്റ്റിക്ക് മിസൈലാണ് പാകിസ്ഥാൻ പരീക്ഷിച്ചത്. ബുധനാഴ്ച രാത്രി ആയിരുന്നു പരീക്ഷണം. പരീക്ഷണത്തിന്റെ ദൃശ്യങ്ങൾ സൈനിക വക്താവ് പുറത്തുവിട്ടു.

പരീക്ഷണം വിജയിപ്പിച്ച പ്രതിരോധ സംഘത്തെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അഭിനന്ദിച്ചു. ബലൂചിസ്താനിലെ സോന്‍മിയാനി ടെസ്റ്റിങ് റേഞ്ചില്‍ വെച്ചാണ് പരീക്ഷണം നടത്തിയത്. മിസൈൽ പരീക്ഷണവുമായി ബന്ധപ്പെട്ട് വ്യോമ പാത അടയ്ക്കുന്നതായി ഇന്നലെ പാകിസ്ഥാന്‍ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് വൈമാനികര്‍ക്കും നാവികര്‍ക്കും നിര്‍ദേശവും നല്‍കിയിരുന്നു.

First published: August 29, 2019, 1:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading