നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • BREAKING: ലാൻഡിങ്ങിനിടെ പാക് യാത്രാ വിമാനം തകർന്നുവീണു; വിമാനത്തിലുണ്ടായിരുന്നത് 107 പേർ

  BREAKING: ലാൻഡിങ്ങിനിടെ പാക് യാത്രാ വിമാനം തകർന്നുവീണു; വിമാനത്തിലുണ്ടായിരുന്നത് 107 പേർ

  Pakistan flight crashes near Karachi | അപകടത്തിൽപെട്ടത് ലാഹോറിൽ നിന്ന് കറാച്ചിയിലേക്ക് പോയ വിമാനം

  News18 Malayalam

  News18 Malayalam

  • Share this:
   പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ ലാഹോർ- കറാച്ചി യാത്രാ വിമാനം തകർന്നുവീണു. ജിന്ന രാജ്യാന്തര വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്. വിമാനത്തിൽ 99 യാത്രക്കാരും 8 ജീവനക്കാരും ഉണ്ടായിരുന്നതായി പാക് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്ഥാൻ ദ്രുതകർമ സേനയും അർധ സൈനിക വിഭാഗങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

   ലാൻഡിങ്ങിനായി ശ്രമിക്കുന്നതിനിടെ വിമാനം തകർന്നുവീഴുകയായിരുന്നു. വിമാനത്താവള പരിസരത്ത് നിന്ന് കറുത്ത പുക ഉയരുന്നതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിമാനം അപകടത്തിൽപെടുന്നതിന് മുൻപ് രണ്ടോ മൂന്നോ പ്രാവശ്യം ലാൻഡിങ്ങിനായി ശ്രമിച്ചിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു.

   TRENDING:'നല്ല സ്റ്റൈലായി ക്വാറന്റീനിലേക്ക്; ചിത്രം പങ്കുവച്ച് പൃഥ്വിരാജ് [NEWS]COVID 19 | കേരളത്തിൽ രണ്ടാഴ്ചയ്ക്കിടെ 183 പേർക്ക് രോഗബാധ; 83 ശതമാനവും സംസ്ഥാനത്തിന് പുറത്തു നിന്ന് വന്നവർ [NEWS]'ലാൽ അന്ന് പൂജപ്പുര ക്രിക്കറ്റ് ടീമിലെ അംഗം'; നടന വിസ്മയത്തിന് ജന്മദിനാശംസകൾ നേർന്ന് ദുബായിൽ നിന്നൊരു സഹപാഠി [NEWS]

   ലാഹോറിൽ നിന്ന് 99 യാത്രക്കാരും എട്ട് വിമാനജീവനക്കാരുമായാണ് വിമാനം പുറപ്പെട്ടത്. എയർബസ് എ320 ലാൻഡിങ്ങിനായി ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തിന് സമീപം തകർന്നുവീഴുകയായിരുന്നു. വിമാനത്താവളത്തിന് പുറത്ത് ആളുകൾ തിങ്ങിനിറഞ്ഞു കഴിയുന്ന പ്രദേശത്താണ് വിമാനം തകർന്നുവീണത്.

   Published by:Rajesh V
   First published: