• HOME
  • »
  • NEWS
  • »
  • world
  • »
  • പാകിസ്ഥാനില്‍ ജയ്ഷ് ഇ- മുഹമ്മദ് ഭീകര സംഘം പ്രവര്‍ത്തിക്കുന്നില്ലെന്ന് പാക് സൈന്യം

പാകിസ്ഥാനില്‍ ജയ്ഷ് ഇ- മുഹമ്മദ് ഭീകര സംഘം പ്രവര്‍ത്തിക്കുന്നില്ലെന്ന് പാക് സൈന്യം

സൂദ് അസര്‍ പാക്കിസ്ഥാനില്‍ ഉള്ളതായി പാക് വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷി സ്ഥിരീകരിച്ചിരുന്നു

Asif-Ghafoor

Asif-Ghafoor

  • Last Updated :
  • Share this:
    ഇസ്ലാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തിനു പിന്നിലെ ഭീകര സംഘടനായായ ജയ്ഷ് ഇ- മുഹമ്മദ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നില്ലെന്ന് പാക് സൈന്യം. ജയ്ഷ് ഇ- മുഹമ്മദ് തലവന്‍ മസൂദ് അസര്‍ പാക്കിസ്ഥാനില്‍ ഉള്ളതായി പാക് വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷി സ്ഥിരീകരിച്ചപ്പോള്‍ തന്നെയാണ് ഭീകരര്‍ രാജ്യത്തില്ലെന്ന മേജര്‍ ജനറലിന്റെ പ്രസ്താവന പുറത്തുവരുന്നത്.

    ഫെബ്രുവരി 14 ന് പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവന്‍ നഷ്ടമാക്കിയ പുല്‍വാമ ആക്രണത്തോടെയായിരുന്നു ഇന്ത്യ പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം ഉടലെടുത്തത്. പുല്‍വാമ ആക്രമണത്തിന് പിന്നാലെ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജയ്ഷ് ഇ- മുഹമ്മദ് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു പാക് മണ്ണില്‍ ഇന്ത്യ വ്യോമാക്രണം നടത്തിയത്.

    Also Read: ശുചീകരണ തൊഴിലാളികളുടെ ക്ഷേമത്തിനായി സ്വന്തം പോക്കറ്റിൽ നിന്ന് 21 ലക്ഷം രൂപ നൽകി പ്രധാനമന്ത്രി

     

    ഇന്ത്യ വ്യോമാതിര്‍ത്തി ലംഘിച്ചതോടെ ഇരുരാജ്യങ്ങളും യുദ്ധത്തിനരികിലെത്തിയിരുന്നെന്ന് പാക് ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ സിഎന്‍എനിനോട് പ്രതികരിച്ചു. പുല്‍വാമ ആക്രണണത്തിനു പിന്നാലെ ഫെബ്രുവരി 26 നായിരുന്നു ഇന്ത്യ പാക് മണ്ണില്‍ വ്യോമാക്രമണം നടത്തിയത്.

    ഇന്ത്യന്‍ വ്യോമാക്രണത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച ആസിഫ് ഗഫൂര്‍ തകര്‍ന്നെന്ന് പറയാന്‍ ഒരു ഇഷ്ടിക പോലും അവിടെ കണ്ടെത്തിയിട്ടില്ലെന്നും ഒരാള്‍ക്ക് പോലും പരുക്കേറ്റിട്ടില്ലെന്നും പറഞ്ഞു.

    First published: