• HOME
  • »
  • NEWS
  • »
  • world
  • »
  • ദീപികയുടെ JNU സന്ദർശനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാക് ജനറൽ; ട്വീറ്റ് പിന്നീട് ഡിലീറ്റ് ചെയ്തു

ദീപികയുടെ JNU സന്ദർശനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാക് ജനറൽ; ട്വീറ്റ് പിന്നീട് ഡിലീറ്റ് ചെയ്തു

ട്വിറ്ററിലാണ് ഗഫൂർ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. എന്നാൽ, ട്വീറ്റ് പോസ്റ്റ് ചെയ്ത് ഏതാനും നിമിഷങ്ങൾക്കുള്ളിൽ തന്നെ അത് അദ്ദേഹം ഡിലീറ്റ് ചെയ്യുകയും ചെയ്തു.

ദീപിക പദുക്കോൺ

ദീപിക പദുക്കോൺ

  • Last Updated :
  • Share this:
    ഇസ്ലാമബാദ്: ജവഹർലാൽ നെഹ്റു സർവകലാശാലയിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് പിന്തുണയുമായി എത്തിയ ബോളിവുഡ് താരം ദീപിക പദുക്കോണിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാക് ആർമി വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ. മുഖംമൂടി ധരിച്ചയാളുകൾ കാമ്പസിൽ കയറി ആക്രമണം നടത്തിയതിനെതിരെയാണ് ജെ എൻ യുവിൽ വിദ്യാർഥി പ്രതിഷേധം നടത്തുന്നത്.

    ട്വിറ്ററിലാണ് ഗഫൂർ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. എന്നാൽ, ട്വീറ്റ് പോസ്റ്റ് ചെയ്ത് ഏതാനും നിമിഷങ്ങൾക്കുള്ളിൽ തന്നെ അത് അദ്ദേഹം ഡിലീറ്റ് ചെയ്യുകയും ചെയ്തു. 'യുവത്വത്തിനും സത്യത്തിനും ഒപ്പം നിന്ന ദീപികയ്ക്ക് അഭിവാദനം' അർപ്പിച്ചു കൊണ്ടുള്ളതായിരുന്നു ട്വീറ്റ്.



    'ബുദ്ധിമുട്ടേറിയ പരിതസ്ഥിതിയിൽ ധൈര്യശാലിയാണെന്ന് തെളിയിച്ച് നീ ബഹുമാനം ഏറ്റുവാങ്ങുകയാണ്. മനുഷ്യത്വമാണ് എല്ലാത്തിനേയുംകാൾ വലുത്' - ദീപിക പദുക്കോൺ എന്ന ഹാഷ് ടാഗോടു കൂടിയായിരുന്നു ട്വീറ്റ്. അതേസമയം, ട്വീറ്റ് പോസ്റ്റ് ചെയ്ത് അപ്പോൾ തന്നെ ഡിലീറ്റ് ചെയ്തതിനെ പാകിസ്ഥാൻ ആസ്ഥാനമായുള്ള മാധ്യമപ്രവർത്തക നൈല ഇനായത് ട്രോളുകയും ചെയ്തു. 'കുഡോസ് ദീപിക, ഡിലീറ്റ് ചെയ്ത് കീഴടങ്ങാൻ എന്നെ അനുവദിക്കൂ' എന്ന വാചകത്തോടെയാണ് അവർ ട്വീറ്റിന്‍റെ സ്ക്രീൻ ഷോട് പങ്കുവെച്ചത്.
    Published by:Joys Joy
    First published: