• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

രാജ്യത്തെ ടൂറിസം മെച്ചപ്പെടുത്താൻ പാക് പ്രധാനമന്ത്രി; അമേരിക്കക്കാർക്ക് അഞ്ചുവർഷത്തെ വിസ

കഴിഞ്ഞ കുറേ കാലമായി വിസാ പോളിസിയിൽ ഇത്തരമൊരു മാറ്റം വരുത്താൻ യു എസ് പാകിസ്ഥാനോട് ആവശ്യപ്പെട്ട് വരികയായിരുന്നു.

news18
Updated: June 10, 2019, 5:52 PM IST
രാജ്യത്തെ ടൂറിസം മെച്ചപ്പെടുത്താൻ പാക് പ്രധാനമന്ത്രി; അമേരിക്കക്കാർക്ക് അഞ്ചുവർഷത്തെ വിസ
ഇമ്രാൻ ഖാൻ
  • News18
  • Last Updated: June 10, 2019, 5:52 PM IST IST
  • Share this:
ഇസ്ലാമബാദ്: രാജ്യത്തെ ടൂറിസം മേഖല മെച്ചപ്പെടുത്താൻ പുതുവഴികളുമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അമേരിക്കൻ സ്വദേശികൾക്ക് അഞ്ചു വർഷത്തേക്ക് മൾട്ടിപ്പിൾ എൻട്രി വിസയാണ് പാകിസ്ഥാൻ പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ചിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് പാകിസ്ഥാനികൾക്ക് വിസ നൽകുന്നത് അഞ്ചു വർഷത്തിൽ നിന്ന് ഒരു വർഷമായി കുറച്ചിരുന്നു.

കഴിഞ്ഞമാസം പാക് വിദേശകാര്യ മന്ത്രാലയം യു എസിലെ നയതന്ത്ര ഉദ്യോഗസ്ഥർക്ക് നൽകിയ സന്ദേശത്തിൽ അമേരിക്കൻ സ്വദേശികൾക്ക് വിസ അനുവദിക്കുമ്പോൾ പുതിയ നയം പിന്തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ചു വർഷത്തേക്ക് വിസ ലഭിക്കുന്നത് ഇരു രാജ്യങ്ങളിലെയും നിക്ഷേപകർക്കും വിനോദസഞ്ചാരികൾക്കും ഗുണപ്രദമാകും. രാജ്യത്തെ ടൂറിസവും വ്യവസായവും മെച്ചപ്പെടുത്താനുള്ള പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ കാഴ്ചപ്പാടിന്‍റെ ഭാഗമായാണ് ഇത്.

കഴിഞ്ഞ കുറേ കാലമായി വിസാ പോളിസിയിൽ ഇത്തരമൊരു മാറ്റം വരുത്താൻ യു എസ് പാകിസ്ഥാനോട് ആവശ്യപ്പെട്ട് വരികയായിരുന്നു. എന്നാൽ, ഇത് പാകിസ്ഥാൻ അംഗീകരിക്കാത്തതിനെ തുടർന്ന് യു എസ് അവരുടെ വിസാപോളിസിയിൽ മാറ്റം വരുത്തി. തൊട്ടുപിന്നാലെയാണ്
പാകിസ്ഥാനം അമേരിക്കൻ സ്വദേശികൾക്ക് അഞ്ചു വർഷത്തേക്ക് വിസ അനുവദിച്ചത്.

മാർച്ച് അഞ്ചിനായിരുന്നു യു എസ് പാകിസ്ഥാനി പൌരൻമാർക്കുള്ള അഞ്ചുവർഷത്തെ വിസാ കാലാവധി ഒരു വർഷമായി കുറച്ചത്. എന്നാൽ, മാധ്യമപ്രവർത്തകർ തുടർച്ചയായി മൂന്നു മാസത്തിൽ കൂടുതൽ പാകിസ്ഥാനിൽ താമസിക്കണമെങ്കിൽ ട്രാവൽ പെർമിറ്റ് പുതുക്കണം.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: June 10, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍