• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഐ.ടി പാർക്കിനെ ഐ.എസ്.ഐ ആസ്ഥാനമാക്കി സിനിമ; ഇന്ത്യയെ ട്രോളി പാകിസ്ഥാൻ


Updated: September 19, 2018, 1:20 PM IST
ഐ.ടി പാർക്കിനെ ഐ.എസ്.ഐ ആസ്ഥാനമാക്കി സിനിമ; ഇന്ത്യയെ ട്രോളി പാകിസ്ഥാൻ

Updated: September 19, 2018, 1:20 PM IST
കോടികൾ മുടക്കി ചിത്രീകരിക്കുന്ന ബോളിവുഡ് സിനിമകൾക്ക് സാധാരണ ഇത്തരത്തിൽ അമളി പറ്റുന്നതല്ല. എന്നാൽ അനിൽ ശര്‍മ സംവിധാനം ചെയ്ത ജീനിയസ് v/s ജീനിയസ് എന്ന സിനിമയിൽ വന്ന പിഴവ് ഇപ്പോൾ വലിയ ചർച്ചയാവുകയാണ്. ഇതിന്റെ പേരിൽ ഇന്ത്യയെ ട്രോളിക്കൊല്ലുകയാണ് പാകിസ്ഥാനികൾ.



പാകിസ്ഥാൻ ആരാധകർ ബോളിവുഡ് സിനിമകളെ മുൻപെങ്ങും ഇതുപോലെ ഇഴകീറി പരിശോധിച്ചിട്ടില്ല. എന്നാൽ ആഗസ്റ്റിൽ റിലീസ് ചെയ്ത, നവാസുദ്ദീൻ സിദ്ദീഖിയും മിഥുൻ ചക്രബർത്തിയും ഉത്കർഷ് ശർമയും മുഖ്യവേഷങ്ങളിലെത്തിയ ജീനിയസിന്റെ കാര്യത്തിൽ ഇതു മാറി. സിനിമയിലെ ഒരു ഭാഗത്ത് ലാഹോറിലെ പ്രസിദ്ധമായ ടെക്നോളജി പാർക്കായ അർഫ കരിം ടവറിനെ ഐ.എസ്.ഐ ആസ്ഥാനമായാണ് കാണിക്കുന്നത്. യഥാർത്ഥത്തിൽ ഐ.എസ്.ഐ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് ഇസ്ലാമാബാദിലാണ്.

 




പാകിസ്ഥാനിയായ കമ്പ്യൂട്ടർ സയന്റിസ്റ്റ് ഉമർ സെയ്ഫാണ് ഈ അബദ്ധം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഐ.എസ്.ഐ ക്വാർട്ടേഴ്സ് കാണിക്കുന്ന സിനിമയിലെ രംഗവും പോസ്റ്റ് ചെയ്തിട്ടുണ്ട്. 'അർഫ ടെക്നോളജി പാർക്ക് അതിർത്തികൾ കടന്ന് തരംഗം സൃഷ്ടിക്കുകയാണ്. ബോളിവുഡിനാവശ്യം മികച്ച തിരക്കഥാകൃത്തിനെയാണ്' - ഉമർ സെയ്ഫ് ട്വീറ്റ് ചെയ്തു. ഇതിനെ തുടർന്ന് ബോളിവുഡിനെ ട്രോളി ട്വീറ്റുകളുടെ പെരുമഴയാണ്.

First published: September 19, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍