ഇന്റർഫേസ് /വാർത്ത /World / മുത്തലാഖ് നിരോധിച്ച ഇന്ത്യയുടെ വഴിയെ പാകിസ്ഥാനും; സ്ത്രീകൾക്ക് 'വിവാഹമോചനം' അവകാശമാക്കുന്നു

മുത്തലാഖ് നിരോധിച്ച ഇന്ത്യയുടെ വഴിയെ പാകിസ്ഥാനും; സ്ത്രീകൾക്ക് 'വിവാഹമോചനം' അവകാശമാക്കുന്നു

News 18

News 18

മുത്തലാഖ് കുറ്റകരമാക്കിയ നിയമം അടുത്തിടെയാണ് ഇന്ത്യ കൊണ്ടുവന്നത്

 • News18
 • 1-MIN READ
 • Last Updated :
 • Share this:

  ന്യൂഡൽഹി: മുത്തലാഖ് കുറ്റകരമാക്കിയ ഇന്ത്യയ്ക്ക് പിന്നാലെ സ്ത്രീകൾക്ക് വിവാഹമോചനം അവകാശമാക്കാൻ പാകിസ്ഥാൻ തയ്യാറെടുക്കുന്നു. ശരിയത്ത് നിയമങ്ങൾക്ക് വിധേയമായി സ്ത്രീകൾക്ക് വിവാഹമോചനം നേടാൻ അവകാശ നൽകുന്ന തരത്തിലാണ് പാകിസ്ഥാൻ ഇസ്ലാമിക് ലോ ബോർഡ് പുതിയ നിയമം കൊണ്ടുവരുന്നത്. ഇസ്ലാമിക വിഷയങ്ങളിൽ നിയമനിർമാണത്തിന് പാർലമെന്‍റിന് ഉപദേശം നൽകുന്ന കൌൺസിൽ ഓഫ് ഇസ്ലാമിക് ഐഡിയോളജി ഇതുസംബന്ധിച്ച് ചർച്ച ചെയ്യും. ഇതിലൂടെ നിഖനാമ(വിവാഹ രേഖ) നിയമത്തിൽ സുപ്രധാനമാ മാറ്റം കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്.

  മുത്തലാഖ് കുറ്റകരമാക്കിയ നിയമം അടുത്തിടെയാണ് ഇന്ത്യ കൊണ്ടുവന്നത്. മുത്തലാഖ് ചൊല്ലുന്ന പുരുഷൻമാർക്ക് മൂന്നുവർഷം വരെ തടവുശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് ഇന്ത്യൻ പാർലമെന്‍റിൽ അവതരിപ്പിച്ചത്. സമാനരീതിയിൽ പാകിസ്ഥാനിലും തലാഖ് കുറ്റകരമാക്കാനുള്ള നീക്കം സി.ഐ.ഐ ആരംഭിച്ചിട്ടുണ്ട്. എന്നാൽ അവിടെ വിവിധ ഇസ്ലാമിക മതപണ്ഡിതൻമാരുടെയും മതസ്ഥാപനങ്ങളുടെയും അഭിപ്രായം തേടിയശേഷമേ മുത്തലാഖ് കുറ്റകരമാണോയെന്ന് അന്തിമമായി വിധിക്കുകയുള്ളുവെന്നതാണ് നിയമഭേദഗതിയിൽ മുന്നോട്ടുവെക്കുന്ന പ്രധാന വ്യവസ്ഥ.

  300 മൊബൈലുകൾ ആക്ടീവ്; ബാലകോട്ട് ക്യാമ്പിലെ ആക്രമണത്തിനു പിന്നിലെ ഇന്ത്യൻ ആസൂത്രണം

  നിങ്ങളുടെ നഗരത്തിൽ നിന്ന്(കണ്ണൂർ)

  നിലവിൽ പാകിസ്ഥാനിലെ സ്ത്രീകൾക്ക് കോടതി മുഖാന്തരം മാത്രമെ വിവാഹമോചനത്തിന് അപേക്ഷ നൽകാനാകുമായിരുന്നുള്ളു. എന്നാൽ അത്തരത്തിൽ വിവാഹമോചനത്തിന് കോടതിയെ സമീപിക്കുന്ന സ്ത്രീകളെ മാനസികമായി ശാരീരികമായും ക്രൂരമായി പീഡിപ്പിക്കുന്ന സ്ഥിതിവിശേഷമാണ് പാകിസ്ഥാനിലുള്ളതെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു. ഈ സാഹചര്യത്തിൽ കോടതിയെ സമീപിക്കാതെ ശരിയത്ത് പ്രകാരം വിവാഹമോചനത്തിന് അപേക്ഷിക്കാവുന്ന പുതിയ വ്യവസ്ഥ നടപ്പായാൽ പാകിസ്ഥാനിലെ സ്ത്രീകൾക്ക് അത് ഏറെ പ്രയോജനകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

  First published:

  Tags: Pakistan Islamic Law Board, Women in pakistan, Women Right to Divorce, പാകിസ്ഥാനിലെ സ്ത്രീകൾ, മുത്തലാഖ്, വിവാഹമോചനം