ഇസ്ലാമാബാദ് : വടക്കന്‍ പാകിസ്ഥാന് നഗരമായ സിയാല്‍കോട്ടില്‍ വന്‍ സ്ഫോടനം. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എന്‍.ഐ.എ ആണ് സ്ഫോടന വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പഞ്ചാബ് പ്രവിശ്യയിലെ കന്റോൺമെന്റ് ഏരിയയ്ക്ക് സമീപമാണ് സ്ഫോടനത്തിന്റെ ഉഗ്ര ശബ്ദം കേട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വടക്കൻ പാകിസ്ഥാനിലെ സിയാൽകോട്ട് സൈനിക താവളത്തിൽ ഒന്നിലധികം സ്ഫോടനങ്ങള്‍ നടന്നതായി ദ ഡെയ്ലി മിലാപ് എഡിറ്റർ ഋഷി സൂരി ട്വീറ്റ് ചെയ്തിട്ടുണ്ട്. പാക് സൈന്യത്തി്നറെ വെടിമരുന്ന് അടക്കം സൂക്ഷിക്കുന്ന ആയുധപ്പുരയിലാണ് സ്ഫോടനം നടന്നതെന്നാണ് പ്രാഥമിക സൂചന. സ്ഥലത്ത് വന്‍ തോതില്‍ തീ പടരുകയാണ്. സംഭവത്തെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ ലഭ്യമാകും
Updating....
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.