നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • UNGA | കശ്മീരിനേക്കുറിച്ച് പ്രസംഗിക്കാൻ പോയ പാകിസ്താൻ മന്ത്രി അമേരിക്കൻ സ്ത്രീകളെ വിമർശിച്ച് വൈറലായി

  UNGA | കശ്മീരിനേക്കുറിച്ച് പ്രസംഗിക്കാൻ പോയ പാകിസ്താൻ മന്ത്രി അമേരിക്കൻ സ്ത്രീകളെ വിമർശിച്ച് വൈറലായി

  ടൈംസ് സക്വയറില്‍ നിന്നും കൊണ്ട് അമേരിക്കന്‍ സ്ത്രീകളെക്കുറിച്ച് 9 മിനിട്ട് സമയം എടുത്ത് ഒരു വ്‌ലോഗിങ്ങ് നടത്തി. അവരുടെ മൂല്യങ്ങളെക്കുറിച്ചാണ് അഫ്രീദി പ്രഭാഷണം നടത്തിയത്.

  shehryar-khan-afridi

  shehryar-khan-afridi

  • Share this:
   ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസ്സംബ്ലി കൂടുന്ന സമയമായതിനാല്‍ ന്യൂയോര്‍ക് നഗരം പല രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂയോർക്കിൽ എത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ പുതിയ രാഷ്ട്രിയ സാഹചര്യങ്ങൾ അടക്കം, ലോകത്തിലെ പ്രധാനപ്പെട്ട പല കാര്യങ്ങള്‍ക്കും തീര്‍പ്പുണ്ടാക്കാനും, പല പ്രശ്‌നങ്ങളെപ്പറ്റിയും കാര്യമായ അവലോകന ചര്‍ച്ചകള്‍ നടത്താനുമായാണ് ഈ ലോകരാജ്യങ്ങളിലെ നേതാക്കന്മാര്‍ ഒത്തു കൂടിയിരിക്കുന്നത്. അത് തീര്‍ത്തും ഗൗരവപരമായ കാര്യമാണന്നതില്‍ യാതൊരു തര്‍ക്കവുമില്ല. അതേസമയം, ചിലരെ സാഹചര്യങ്ങള്‍ അബദ്ധത്തിലേക്ക് എത്തിക്കുമ്പോള്‍ കണ്ട് നില്‍ക്കുന്നവര്‍ ചിലപ്പോള്‍ ചിരിച്ചു പോവുക സാധാരണമാണ്.

   കാശ്മീരിന്റെ നിലവിലെ സ്ഥിതിഗതികളും പാകിസ്ഥാന്റെ ഉത്കണ്ഠകളും ഐക്യരാഷ്ട്ര സഭയുടെ ശ്രദ്ധയില്‍പ്പെടുത്തുക എന്നതാണ് പാകിസ്ഥാന്റെ പ്രധാന അജണ്ട. ഇത് ഐക്യരാഷ്ട്ര സഭയെ അറിയിക്കുന്നതിനാണ് ഇമ്രാന്‍ ഖാന്‍, പാകിസ്ഥാന്റെ കാശ്മീരിന്റെ കാര്യങ്ങള്‍ വിലയിരുത്തുന്ന പാര്‍ലമെന്ററി കമ്മറ്റി ചെയര്‍മാനായ ഷെഹ്രിയാര്‍ ഖാന്‍ അഫ്രീദിയെ സമ്മേളനത്തിലേക്ക് അയച്ചത്. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ കാശ്മീരിന് മേല്‍ ചൂടു പിടിച്ച വാഗ്വാദങ്ങള്‍ ഉയര്‍ത്തുമെന്നു പ്രതീക്ഷയിലായിരുന്നു അന്താരാഷ്ട്ര തലത്തിലുള്ള നേതാക്കന്മാരും മാധ്യമ പ്രവർത്തകരും. എന്നാൽ അവരെ കാത്തിരുന്നത് മറ്റൊരു കാഴ്ചയായിരുന്നു. അഫ്രീദി തനിക്ക് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ക്ക് പിന്നാലെയല്ല പോയത്. പിന്നയോ? ടൈംസ് സക്വയറില്‍ നിന്നും കൊണ്ട് അമേരിക്കന്‍ സ്ത്രീകളെക്കുറിച്ച് 9 മിനിട്ട് സമയം എടുത്ത് ഒരു വ്‌ലോഗിങ്ങ് നടത്തി. അവരുടെ മൂല്യങ്ങളെക്കുറിച്ചാണ് അഫ്രീദി പ്രഭാഷണം നടത്തിയത്.

   ലെവിയുടെ ടീഷര്‍ട്ട് ധരിച്ച് ടൈംസ് സ്‌ക്വയറില്‍ നിന്ന അഫ്രീദി താന്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഇപ്രകാരമാണ് പറഞ്ഞത്, “മറ്റുള്ളവരോട് മനുഷ്യാവകാശങ്ങളെക്കുറിച്ച് ക്ലാസ് എടുക്കുന്ന രാജ്യത്തിലെ സ്ത്രീകളുടെ അവസ്ഥ നോക്കു. ലോകത്തിലേക്കും വെച്ച് മനുഷ്യാവകാശങ്ങളുടെ കാര്യത്തില്‍ തങ്ങളാണ് ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നതെന്നാണ് അമേരിക്കയുടെ ഭാവം. എന്നാല്‍ പാകിസ്ഥാനിലെ സ്ത്രീകള്‍ ഈ രാജ്യങ്ങളിലെക്കാള്‍ മെച്ചപ്പെട്ട സൗകര്യങ്ങളിലാണ് ജീവിക്കുന്നത്.”

   Also Read- തലയിണ കൈയിൽ ഉണ്ടോ? ഫ്ലൈറ്റിൽ അധിക ലഗേജ് കൊണ്ടുപോകാൻ കിടിലൻ ഹാക്ക്

   'ബോധവത്ക്കരണം' മുന്‍ നിര്‍ത്തി അഫ്രീദി ചെയ്ത വീഡിയോയ്ക്ക് കനത്ത വിമർശനങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ നിന്ന് ഉണ്ടായത്. അമേരിക്കയിലേക്കുള്ള തന്റെ വരവിന് പിന്നാലെ അഫ്രീദി, ജെഎഫ്‌കെ വിമാനത്താവളത്തില്‍ രണ്ടാം ഘട്ട സ്‌ക്രീനിങ്ങിനായി എത്തിയിരുന്നു. വാഷിംഗ്ടണ്ണിലെ പാകിസ്ഥാന്‍ എംബസ്സിയുടെ ഒരു വക്താവ്, ഒട്ടും തന്നെ താമസം വരുത്താതെ അവിടെ പോകാനുള്ള അനുമതി അഫ്രീദിയ്ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. അമേരിക്ക ആദ്യമായി സന്ദര്‍ശിക്കുന്ന വ്യക്തി എന്ന നിലയിലാണ്, അഫ്രീദിയെ രണ്ടാം ഘട്ട സ്‌ക്രീനിങ്ങിന് പതിവ് ചടങ്ങ് എന്ന നിലയിൽ ഹൃസ്വമായി വിധേയമാക്കിയത്. അതേസമയം, ചിട്ടവട്ടങ്ങള്‍ ക്ലിയര്‍ ചെയ്തു എങ്കിലും എംബസ്സിയില്‍ നിന്നോ കോണ്‍സുലേറ്റില്‍ നിന്നോ ആരും യാതൊരു ഉറപ്പും നേടുകയോ നല്‍കുകയോ ചെയ്തിട്ടില്ലന്ന് എംബസ്സി വക്താവ് അറിയിച്ചതെന്ന് പാകിസ്ഥാനി പത്രമായ ഡൗണ്‍ റിപ്പോർട്ട് ചെയ്തു.
   Published by:Anuraj GR
   First published:
   )}