ഇന്ത്യൻ അന്തർവാഹിനിയെ തടഞ്ഞെന്ന അവകാശവാദവുമായി പാകിസ്ഥാൻ

ഇത് രണ്ടാം തവണയാണ് ഒരു ഇന്ത്യൻ അന്തർവാഹിനി സമുദ്രാതിർത്തി ലംഘിക്കാൻ ശ്രമിച്ചതെന്ന് പാകിസ്ഥാൻ ആരോപിക്കുന്നു

news18
Updated: March 5, 2019, 4:00 PM IST
ഇന്ത്യൻ അന്തർവാഹിനിയെ തടഞ്ഞെന്ന അവകാശവാദവുമായി പാകിസ്ഥാൻ
News 18
  • News18
  • Last Updated: March 5, 2019, 4:00 PM IST
  • Share this:
കറാച്ചി: സമുദ്രാതിർത്തി ലംഘിക്കാൻ ശ്രമിച്ച ഇന്ത്യൻ അന്തർവാഹിനിയെ തടഞ്ഞെന്ന് പാക് നാവികസേനയുടെ അവകാശവാദം. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച ദൃശ്യങ്ങൾ പാകിസ്ഥാൻ മാധ്യമങ്ങൾക്ക് നൽകി. സമുദ്രാതിർത്തി ലംഘിക്കാനെത്തിയ ഇന്ത്യൻ അന്തർവാഹിനിയെ മടക്കിയയ്ക്കുകയാണ് ചെയ്തതെന്ന് പാകിസ്ഥാൻ അവകാശപ്പെടുന്നു. പാകിസ്ഥാൻ സമാധാനമാണ് ലക്ഷ്യമിടുന്നതെന്ന് അവിടുത്തെ നാവികസേന വക്താവ് പറഞ്ഞു. എന്നാൽ ഇന്ത്യയുടെ നീക്കം അതിനെതിരായിരുന്നു. ഈ സംഭവത്തിൽനിന്ന് സമാധാനം നിലനിർത്തേണ്ടതിനെക്കുറിച്ചാണ് ഇന്ത്യ പഠിക്കേണ്ടതെന്നും പാക് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

'ഡിസ്‌ലെക്‌സിയ' പരാമർശം; പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം

ഇത് രണ്ടാം തവണയാണ് ഒരു ഇന്ത്യൻ അന്തർവാഹിനി സമുദ്രാതിർത്തി ലംഘിക്കാൻ ശ്രമിച്ചതെന്ന് പാകിസ്ഥാൻ ആരോപിക്കുന്നു. 2016 നവംബറിലും ഇന്ത്യൻ അന്തർവാഹിനി പാകിസ്ഥാൻ അതിർത്തിയിലേക്ക് കടക്കാൻ ശ്രമിച്ചിരുന്നുവെന്നും അവർ പറയുന്നു

ഫെബ്രുവരി 14ന് പുൽവാമയിലെ സിർആപിഎഫ് ജവൻമാർ സഞ്ചരിച്ചിരുന്ന ബസിനുനേരെ ചാവേർ ആക്രമണം ഉണ്ടായതോടെയാണ് ഇന്ത്യ-പാക് ബന്ധം വഷളായത്. അന്നത്തെ ആക്രമണത്തിൽ 40 ജവാൻമാർ കൊല്ലപ്പെട്ടിരുന്നു. ഇതിന് മറുപടിയായി ഫെബ്രുവരി 26ന് ബാലകോട്ടിലെ ജെയ്ഷ്-ഇ-മൊഹമ്മദ് പരിശീലന കേന്ദ്രത്തിൽ ഇന്ത്യ വ്യോമാക്രമണം നടത്തി. ഇതിന്‍റെ പിറ്റേദിവസം ഇന്ത്യയുടെ മിഗ്-21 വിമാനം പാകിസ്ഥാൻ വെടിവെച്ചിടുകയും പൈലറ്റായിരുന്ന വിങ് കമാൻഡർ അഭിനന്ദനെ പിടികൂടി തടവിലാക്കുകയും ചെയ്തു. മാർച്ച് ഒന്നിന് രാത്രി 9.15ഓടെ അഭിനന്ദനെ മോചിപ്പിച്ച് ഇന്ത്യയ്ക്ക് കൈമാറുകയും ചെയ്തു.
First published: March 5, 2019, 3:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading