ഭീകരവിരുദ്ധ നടപടികളിൽ വീഴ്ച വരുത്തി; പാകിസ്ഥാനെ ഡാർക്ക് ഗ്രേ പട്ടികയിൽ ഉൾപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്

എഫ്എടിഎഫ് നിയമപ്രകാരം ഏറ്റവും കര്‍ശനമായ മുന്നറിയിപ്പാണ് ഡാര്‍ക് ഗ്രേ പട്ടിക

News18 Malayalam | news18
Updated: October 15, 2019, 9:33 AM IST
ഭീകരവിരുദ്ധ നടപടികളിൽ വീഴ്ച വരുത്തി; പാകിസ്ഥാനെ ഡാർക്ക് ഗ്രേ പട്ടികയിൽ ഉൾപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്
ഇമ്രാൻ ഖാൻ
  • News18
  • Last Updated: October 15, 2019, 9:33 AM IST IST
  • Share this:
പാരിസ്: ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികസഹായം ലഭിക്കുന്നത് തടയാനും നിരീക്ഷിക്കാനുമായി ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) പാകിസ്ഥാനെ ഡാര്‍ക്ക് ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. എഫ്എടിഎഫ് നിര്‍ദേശിച്ച ഭീകരവിരുദ്ധനടപടികള്‍ സമയപരിധിക്കുള്ളില്‍ ഫലപ്രദമായി നടപ്പാക്കുന്നതില്‍ പാകിസ്ഥാന്‍ വീഴ്ചവരുത്തിയെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് എഫ്എടിഎഫ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന പാകിസ്ഥാന് ഈ തീരുമാനം തിരിച്ചടിയാകും.

പാകിസ്ഥാനെ ഡാർക് ഗ്രേ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനെ കുറിച്ച് ഒക്ടോബര്‍ 18ന് അന്തിമതീരുമാനമെടുക്കുമെന്നാണ് സൂചന. നിലവില്‍ ഗ്രേ പട്ടികയിലുള്ള പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കുന്നതിന്റെ ഭാഗമായാണ് കരിമ്പട്ടികയ്ക്ക് തൊട്ടുമുന്നിലുള്ള ഡാര്‍ക് ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. എഫ് എടിഎഫ് പ്ലീനറിയില്‍ പങ്കെടുക്കുന്ന ഔദ്യോഗികവൃത്തങ്ങളാണ് പാകിസ്ഥാനെതിരെ സ്വീകരിച്ചേക്കാവുന്ന കടുത്ത നടപടിയെക്കുറിച്ച് സൂചന നല്‍കിയത്. എഫ്എടിഎഫില്‍ പാകിസ്ഥാന്‍ ഒറ്റപ്പെട്ടേക്കുമെന്നും ഇവര്‍ പറയുന്നു.

Also Read- കർണാടകയിലെ സഫാരി പാർക്കിൽ സഞ്ചാരികളെ തുരത്തി സിംഹം: വീഡിയോ വൈറലാകുന്നു

എഫ്എടിഎഫ് നിയമപ്രകാരം ഏറ്റവും കര്‍ശനമായ മുന്നറിയിപ്പാണ് ഡാര്‍ക് ഗ്രേ പട്ടിക. എഫ്എടിഎഫ് നിഷ്‌കര്‍ഷിച്ച 27 കാര്യങ്ങളില്‍ വെറും ആറെണ്ണത്തില്‍ മാത്രമാണ് പാകിസ്ഥാന്‍ മികവ് തെളിയിച്ചത്. ഈ സാഹചര്യത്തിലാണ് പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള അവസാന അവസരമായി പാകിസ്ഥാനെ ഡാര്‍ക് ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. കഴിഞ്ഞ ജൂണില്‍ നടന്ന യോഗത്തില്‍ പാകിസ്ഥാനെ ഗ്രേ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരുന്നു. ഈ വര്‍ഷം ഇറാനും നോര്‍ത്ത് കൊറിയയ്ക്കും ഒപ്പം പാകിസ്താനെയും കരിമ്പട്ടികയില്‍പ്പെടുത്തിയേക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിവരം. ഗ്രേ പട്ടികയില്‍ തുടര്‍ന്നാലും ഡാര്‍ക് ഗ്രേ പട്ടികയിലേക്ക് മാറ്റിയാലും വിവിധ ധനകാര്യ ഏജന്‍സികളുടെ സാമ്പത്തികസഹായം ലഭിക്കുക പാകിസ്ഥാന് ബുദ്ധിമുട്ടാകും.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 15, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading