• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കറണ്ട് ചാർജ് അടച്ചില്ല; പാക് പ്രധാനമന്ത്രിയുടെ കണക്ഷൻ കട്ട് ചെയ്യുമെന്ന് നോട്ടീസ്

നിരവധി തവണ ഇസ്ലാമബാദ് ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി നോട്ടീസ് നൽകിയെങ്കിലും സെക്രട്ടേറിയറ്റ് ബിൽ തുക അടച്ചില്ല.

news18
Updated: August 29, 2019, 9:05 AM IST
കറണ്ട് ചാർജ് അടച്ചില്ല; പാക് പ്രധാനമന്ത്രിയുടെ കണക്ഷൻ കട്ട് ചെയ്യുമെന്ന് നോട്ടീസ്
imran-khan1
  • News18
  • Last Updated: August 29, 2019, 9:05 AM IST IST
  • Share this:
ഇസ്ലാമബാദ്: കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക വരുത്തിയതോടെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ സെക്രട്ടേറിയറ്റിലേക്കുള്ള വൈദ്യുത വിതരണം നിലച്ചേക്കും. ഇസ്ലാമബാദ് ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയാണ് ഓഗസ്റ്റ് 28 ബുധനാഴ്ച ഇതു സംബന്ധിച്ച നോട്ടീസ് സെക്രട്ടേറിയറ്റിന് നൽകിയത്.

പാകിസ്ഥാൻ മാധ്യമങ്ങൾ നൽകുന്ന വിവരം അനുസരിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ സെക്രട്ടേറിയറ്റ് ഇസ്ലാമബാദ് ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിക്ക് നിലവിൽ 41 ലക്ഷം രൂപ അടയ്ക്കാനുണ്ട്. കഴിഞ്ഞമാസം ഇത് 35 ലക്ഷം രൂപയായിരുന്നു. നിരവധി തവണ ഇസ്ലാമബാദ് ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി നോട്ടീസ് നൽകിയെങ്കിലും സെക്രട്ടേറിയറ്റ് ബിൽ തുക അടച്ചില്ല.

മന്ത്രാലയങ്ങളിൽ ബന്ധുക്കളെ നിയമിക്കരുതെന്ന് മന്ത്രിമാരോട് പ്രധാനമന്ത്രി

സെക്രട്ടേറിയറ്റിന്‍റെ ഭാഗത്തു നിന്ന് സ്ഥിരമുണ്ടാകുന്ന പിഴവാണ് ഇതെന്നും കുടിശ്ശിക അടച്ചു തീർത്തില്ലെങ്കിൽ വൈദ്യുതി വിതരണം കട്ട് ചെയ്യുമെന്നും ഇസ്ലാമബാദ് ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയുമായി ബന്ധപ്പെട്ടവർ അറിയിച്ചു.

First published: August 29, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...