റേപ്പിസ്റ്റുകൾക്ക് രാസഷണ്ഡീകരണം; നടപടിക്ക് പാകിസ്ഥാൻ സർക്കാർ അനുമതി നൽകിയതായി റിപ്പോർട്ട്
ബലാത്സംഗക്കേസുകളിലെ പ്രതികൾക്ക് രാസ ഷണ്ഡീകരണത്തിനും ലൈംഗികാതിക്രമക്കേസുകൾ വേഗത്തിൽ തീർപ്പുകൽപ്പിക്കുന്നതിനുമുള്ള നിയമത്തിനുമാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അംഗീകാരം നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

News18 Malayalam
- News18 Malayalam
- Last Updated: November 25, 2020, 10:58 AM IST
ഇസ്ലാമാബാദ്: ലൈംഗികാതിക്രമ കേസുകളിൽ രണ്ട് നിർണായക നിയമത്തിൽ പാകിസ്ഥാൻ സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയതായി റിപ്പോർട്ട്. ബലാത്സംഗക്കേസുകളിലെ പ്രതികൾക്ക് രാസ ഷണ്ഡീകരണത്തിനും ലൈംഗികാതിക്രമക്കേസുകൾ വേഗത്തിൽ തീർപ്പുകൽപ്പിക്കുന്നതിനുമുള്ള നിയമത്തിനുമാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അംഗീകാരം നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഫെഡറൽ കാബിനറ്റ് യോഗത്തിലാണ് തീരുമാനം. ബലാത്സംഗ വിരുദ്ധ ഓർഡിനൻസിന്റെ കരട് നിയമ മന്ത്രാലയം യോഗത്തിൽ അവതരിപ്പിച്ചതായി ജിയോ ടിവി റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെയില്ല. പൊലീസിംഗ്, അതിവേഗ ബലാത്സംഗ കേസുകൾ, സാക്ഷി സംരക്ഷണം എന്നിവയിൽ സ്ത്രീകളുടെ പങ്ക് വർദ്ധിപ്പിക്കുന്നത് കരടിൽ ഉൾപ്പെടുത്തിയിരിക്കുന്നതായി കരടിൽ വ്യക്തമാക്കിയിരിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഇത് ഗൗരവമേറിയ കാര്യമാണെന്ന് ഊന്നിപ്പറഞ്ഞ ഖാൻ കാലതാമസം അനുവദിക്കില്ലെന്നും വ്യക്തമാക്കി. ''ഞങ്ങളുടെ പൗരന്മാർക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കേണ്ടതുണ്ട്,” അദ്ദേഹം പറഞ്ഞു. കർശനമായ നടപ്പാക്കലിനൊപ്പം നിയമനിർമ്മാണം വ്യക്തവും സുതാര്യവുമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ബലാത്സംഗത്തിൽ നിന്ന് രക്ഷപ്പെടുന്നവർക്ക് ഭയമില്ലാതെ പരാതികൾ രജിസ്റ്റർ ചെയ്യാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പീഡനക്കേസിൽ പ്രതികളാകുന്നവരെ പരസ്യമായി തൂക്കിക്കൊല്ലണമെന്ന് ചില മന്ത്രിമാർ അഭിപ്രായപ്പെട്ടതായും ജിയോ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ രാസഷണ്ഡീകരണം ഒരു തുടക്കമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബലാത്സംഗ കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകാൻ ഫെഡറൽ മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകി.
2018 ജനുവരിയിൽ ലാഹോറിൽ ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതും അടുത്തിടെ ലാഹോറിൽ മോട്ടോർവേയിലെ കൂട്ടബലാത്സംഗവും ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള ശിക്ഷയുടെ തീവ്രതയെക്കുറിച്ച് ഒരു ചർച്ചയ്ക്ക് തുടക്കമിട്ടിരുന്നു.
ഫെഡറൽ കാബിനറ്റ് യോഗത്തിലാണ് തീരുമാനം. ബലാത്സംഗ വിരുദ്ധ ഓർഡിനൻസിന്റെ കരട് നിയമ മന്ത്രാലയം യോഗത്തിൽ അവതരിപ്പിച്ചതായി ജിയോ ടിവി റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെയില്ല. പൊലീസിംഗ്, അതിവേഗ ബലാത്സംഗ കേസുകൾ, സാക്ഷി സംരക്ഷണം എന്നിവയിൽ സ്ത്രീകളുടെ പങ്ക് വർദ്ധിപ്പിക്കുന്നത് കരടിൽ ഉൾപ്പെടുത്തിയിരിക്കുന്നതായി കരടിൽ വ്യക്തമാക്കിയിരിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.