നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • കടുത്ത സാമ്പത്തിക പ്രതിസന്ധി; ഇസ്ലാമാബാദിലെ ഏറ്റവും വലിയ പാർക്ക് പണയം വെക്കാൻ പാക് സർക്കാർ

  കടുത്ത സാമ്പത്തിക പ്രതിസന്ധി; ഇസ്ലാമാബാദിലെ ഏറ്റവും വലിയ പാർക്ക് പണയം വെക്കാൻ പാക് സർക്കാർ

  പാകിസ്ഥാൻ സ്ഥാപകൻ മുഹമ്മദ് അലി ജിന്നയുടെ ഇളയ സഹോദരി മദർ-ഇ മില്ലത്ത് ഫാത്തിമ ജിന്നയുടെ പേരിലുള്ള പാർക്ക് (എഫ്-9) ഏകദേശം 759 ഏക്കർ പ്രദേശത്താണ് വ്യാപിച്ചുകിടക്കുന്നത്.

  News18 Malayalam

  News18 Malayalam

  • Share this:
   ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പണം കണ്ടെത്താൻ മാർഗം തേടി പാകിസ്ഥാൻ ഗവൺമെന്റ്. ഇസ്ലാമാബാദിലെ ഏറ്റവും വലിയ പാർക്ക് 50,000 കോടി രൂപയ്ക്ക് പണയം വയ്ക്കാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആലോചിക്കുന്നതായാണ് റിപ്പോർട്ട്.

   പാകിസ്ഥാൻ സ്ഥാപകൻ മുഹമ്മദ് അലി ജിന്നയുടെ ഇളയ സഹോദരി മദർ-ഇ മില്ലത്ത് ഫാത്തിമ ജിന്നയുടെ പേരിലുള്ള പാർക്ക് (എഫ്-9) ഏകദേശം 759 ഏക്കർ പ്രദേശത്താണ് വ്യാപിച്ചുകിടക്കുന്നത്. ചൊവ്വാഴ്ച വീഡിയോ കോൺഫറൻസ് വഴി നടക്കുന്ന ഫെഡറൽ ക്യാബിനറ്റ് യോഗത്തിൽ ഇതു സംബന്ധിച്ച നിർദേശം പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മുന്നോട്ടുവെക്കുവെന്ന് പാകിസ്ഥാനിലെ ഡാൺ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

   Also Read- ത്രിവർണത്തില്‍ കുളിച്ച് രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളും കെട്ടിടങ്ങളും

   അജണ്ടയിൽ ആറാമതായാണ് പാർക്ക് പണയം വെച്ച് പണം കണ്ടെത്താനുള്ള ധനമന്ത്രാലയത്തിന്റെ നിർദേശം ഉൾപ്പെടുത്തിയിരിക്കുന്നത്. പാകിസ്ഥാനിലെ ഏറ്റവും പച്ചപ്പുള്ള പ്രദേശമാണ് ഈ പാർക്ക്. പണയം വെക്കുന്നതിന് നേരത്തെ ക്യാപിറ്റൽ ഡെവലപ്മെന്റ് അതോറിറ്റി നേരത്തെ തന്നെ നിരാക്ഷേപ പത്രം (എൻഒസി) നൽകിയതായാണ് റിപ്പോർട്ട്. രാജ്യത്തെ പ്രധാന കെട്ടിടങ്ങളും സ്ഥാപനങ്ങളും റോഡുകളും പണയംവെച്ച് ദേശീയ അന്തർദേശീയ ബോണ്ടുകളിലൂടെ വായ്പ എടുക്കുന്നത് പാകിസ്ഥാനിൽ ആദ്യ സംഭവമല്ല.

   Also Read- ജമ്മുകശ്മീരിൽ ആർമി ഹെലികോപ്ടർ തകർന്ന് പൈലറ്റ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

   സൗദി അറേബ്യയുമായും യുണൈറ്റഡ് അറബ് എമിറേറ്റുമായുമുള്ള (യുഎഇ) പാകിസ്ഥാന്റെ ബന്ധം വഷളായുകൊണ്ടിരിക്കുന്ന സമയത്താണ് ഇത് സംഭവിക്കുന്നത്. പാകിസ്ഥാന്റെ പ്രധാന വായ്പാ സ്രോതസ്സുകളായിരുന്നു ഇരു രാജ്യങ്ങളും. നേരത്തെ എടുത്ത മൂന്ന് ബില്യൺ ഡോളറിന്റെ വായ്പ തിരികെ അടയ്ക്കണമെന്ന് സൗദി അറേബ്യ 2020 ആഗസ്റ്റിൽ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. അടുത്തിടെ പാകിസ്ഥാനി തൊഴിലാളികൾക്ക് തൊഴിൽ വിസ അനുവദിക്കുന്നത് യുഎഇ നിരോധിച്ചിരുന്നു.

   'വാക്സിൻ വാങ്ങാൻ പോലും പണമില്ല'

   കോവിഡ് വാക്‌സിൻ ഇറക്കുമതി ചെയ്യാൻ പോലും പണമില്ലാതെ പാകിസ്ഥാൻ നട്ടംതിരിയുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. മറ്റ് രാജ്യങ്ങളെല്ലാം തന്നെ സുഹൃദ് രാജ്യങ്ങളിൽ നിന്നുൾപ്പെടെ വാക്‌സിൻ സ്വീകരിക്കാൻ തയ്യാറായി കഴിഞ്ഞിട്ടും പാകിസ്ഥാൻ സർക്കാർ എന്ത് ചെയ്യണമെന്ന് അറിയാതെ ആശങ്കയിലാണ്. സ്വന്തമായി വാക്‌സിൻ വികസിപ്പിക്കാൻ കഴിയുന്ന കമ്പനികളുടെ അഭാവവും പാകിസ്ഥാന് തിരിച്ചടിയായി.

   രാജ്യത്ത് അടിയന്തിരമായി ആവശ്യമുള്ളവർക്ക് പോലും വാക്‌സിൻ നൽകാൻ കഴിയാത്ത രീതിയിൽ പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. അയൽ രാജ്യമായ ബംഗ്ലാദേശ് ഉൾപ്പെടെ ഇന്ത്യയിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വാക്‌സിൻ ഇറക്കുമതി ചെയ്യാൻ സന്നദ്ധരായി. ആസ്ട്രാസെനെകയുടെയും ചൈനയുടെ സിനോഫാമിന്റെയും വാക്‌സിനുകൾക്ക് രാജ്യത്ത് അടയന്തിര ഉപയോഗത്തിന് അനുമതി നൽകിയത് ഒഴിച്ചാൽ ഇമ്രാൻ ഖാൻ സർക്കാർ മറ്റൊന്നും ചെയ്തിട്ടില്ല. ഭീകര പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിന്റെ പേരില്‍ അന്താരാഷ്ട്ര തലത്തിൽ പാകിസ്ഥാൻ ഒറ്റപ്പെട്ടു നിൽക്കുകയാണ്.
   Published by:Rajesh V
   First published:
   )}