• HOME
  • »
  • NEWS
  • »
  • world
  • »
  • Imran Khan | ഇന്ത്യയെ പുകഴ്ത്തിയും അമേരിക്കയെ വിമർശിച്ചും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

Imran Khan | ഇന്ത്യയെ പുകഴ്ത്തിയും അമേരിക്കയെ വിമർശിച്ചും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

രാജ്യത്തിന്റേയും പൊതുസമൂഹത്തിന്റേയും താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടാണ് ഇന്ത്യ എല്ലായിപ്പോഴും വിദേശ നയങ്ങള്‍ സ്വീകരിക്കുന്നത്. സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

  • Share this:
    ഇസ്ലാമാബാദ്: ഇന്ത്യയെ പുകഴ്ത്തിയും അമേരിക്കയെ പരോക്ഷമായി വിമര്‍ശിച്ചും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ (Pakistan Prime Minister Imran Khan). ഇന്ത്യയുടെ സ്വതന്ത്രമായ വിദേശ നയത്തെയാണ് ഇമ്രാൻ ഖാന്‍ വാനോളം പുകഴ്ത്തിയത്. അമേരിക്കയെന്ന് പറഞ്ഞ ശേഷം വിദേശ ശക്തി എന്ന് തിരുത്തിയായിരുന്നു അമേരിക്കയ്ക്ക് നേരെയുള്ള വിമർശനം.

    രാജ്യത്തിന്റേയും പൊതുസമൂഹത്തിന്റേയും താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടാണ് ഇന്ത്യ എല്ലായിപ്പോഴും വിദേശ നയങ്ങള്‍ സ്വീകരിക്കുന്നത്. സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടേയും യൂറോപ്പിലെ മറ്റ് രാജ്യങ്ങളുടേയും ഉപരോധം നിലനില്‍ക്കുന്നതിനിടെയും റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങാനുള്ള തീരുമാനത്തെയാണ് ഖാന്‍ സൂചിപ്പിച്ചത്.

    ഇന്ത്യക്ക് സ്വതന്ത്രമായ ഒരു നിലപാട് വിദേശ ബന്ധങ്ങളുടെ കാര്യത്തില്‍ ഉണ്ടെന്നാണ് അമേരിക്ക ഇതിനെ വിശേഷിപ്പിച്ചതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. തന്റെ റഷ്യന്‍ സന്ദര്‍ശനത്തില്‍ ശക്തരായ ഒരു രാജ്യം അസന്തുഷ്ടരാണ്-അമേരിക്കയെ പരോക്ഷമായി സൂചിപ്പിച്ച് ഖാന്‍ പറഞ്ഞു.

    Also Read- Taliban | താലിബാൻ പെൺകുട്ടികൾക്ക് ഹൈസ്‌കൂൾ വിദ്യാഭ്യാസം വിലക്കി; ലോകബാങ്ക് അഫ്ഗാനിസ്ഥാനിലെ പദ്ധതികൾ മരവിപ്പിച്ചു

    പാകിസ്ഥാനില്‍ പ്രതിപക്ഷ പാര്‍ട്ടികളും നേതാക്കളും രാജ്യതാത്പര്യത്തിനെതിരായി നില്‍ക്കുന്നു. ഇതിന് കാരണം അവരുടെ വന്‍കിട നിക്ഷേപങ്ങള്‍ അമേരിക്കന്‍ ബാങ്കുകളിലാണെന്നും ഖാന്‍ പറഞ്ഞു. അതേസമയം പ്രധാനമന്ത്രിയെ കൊലപ്പെടുത്താന്‍ നീക്കം നടന്നുവെന്നും സുരക്ഷാ സേനയുടെ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണെന്നും പാകിസ്ഥാനിലെ കാബിനറ്റ് മന്ത്രി ഫവാദ് ചൗദരി ട്വീറ്റ് ചെയ്തു.



    സഖ്യകക്ഷികളായ മുത്താഹിദ ക്വാമി മൂവ്‌മെന്റും (എംക്യുഎം), ബലൂചിസ്ഥാൻ അവാമി പാർട്ടിയും (ബിഎപി) നിർണായക സമയത്ത് ഇമ്രാൻഖാനെ ഉപേക്ഷിച്ചു. ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം ഞായറാഴ്ച ചർച്ച ചെയ്യും. പൗരന്മാരെ അഭിസംബോധന ചെയ്യുമെന്ന് അദ്ദേഹം ബുധനാഴ്ച രാജ്യത്തോട് പറഞ്ഞെങ്കിലും പിന്നീട് അത് വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

    ദേശീയ അസംബ്ലിയിൽ ഭൂരിപക്ഷം നേടുന്നതിൽ ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള സർക്കാർ പരാജയപ്പെട്ടേക്കുമെന്നാണ് വിവരം. പാക്കിസ്ഥാന്റെ ആഭ്യന്തര, വിദേശ നയങ്ങൾ രൂപപ്പെടുത്തുന്നതിൽ പരക്കെ സ്വാധീനമുള്ള, പാകിസ്ഥാൻ സൈന്യത്തിന്റെയും പാകിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെയും അനിഷ്ടം ക്രിക്കറ്റിൽ നിന്ന് രാഷ്ട്രീയത്തിലേക്കെത്തിയ ഇമ്രാൻഖാന് തിരിച്ചടിയായി.

    English Summary: Pakistan prime minister Imran Khan who is struggling for survival chose to admire India again for following an independent foreign policy. Khan also chose to attack the United States again and again without naming the nation. Earlier, Pakistan PM Khan - in a deliberate slip of tongue - said that the US - quickly correcting himself and saying a foreign power - is working behind the scenes to destabilise Pakistan.
    Published by:Rajesh V
    First published: