• HOME
 • »
 • NEWS
 • »
 • world
 • »
 • Imran Khan | അഫ്ഗാന്‍ സ്ത്രീകൾക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ഇമ്രാൻ ഖാൻ

Imran Khan | അഫ്ഗാന്‍ സ്ത്രീകൾക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ഇമ്രാൻ ഖാൻ

ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്‍ (ഒഐസി) അംഗങ്ങളുടെ സമ്മേളനത്തില്‍ ആണ് ഇമ്രാന്‍ഖാന്‍ ഈ പ്രസ്താവന നടത്തിയത്

News18 Malayalam

News18 Malayalam

 • Last Updated :
 • Share this:
  അഫ്ഗാന്‍ സ്ത്രീകളെ (Afghan women) ലക്ഷ്യമിട്ട് നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനയുടെ പേരില്‍ പാകിസ്ഥാൻ (Pakistan) പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ (Imran Khan) ആഗോളതലത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നു.

  'പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാതിരിക്കുന്നത് അഫ്ഗാന്‍ സംസ്‌കാരത്തിന്റെ ഭാഗമാണ്' എന്ന ഇമ്രാന്‍ ഖാന്റെ പ്രസ്താവനയാണ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്.

  ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്‍ (ഒഐസി) അംഗങ്ങളുടെ സമ്മേളനത്തില്‍ ആണ് ഇമ്രാന്‍ഖാന്‍ ഈ പ്രസ്താവന നടത്തിയത്. എന്നാല്‍, അഫ്ഗാന്‍ സ്ത്രീകളെ ലക്ഷ്യമിട്ട് ഇമ്രാന്‍ ഖാന്‍ നടത്തിയ ഈ സ്ത്രീവിരുദ്ധ പരാമര്‍ശം യോഗത്തില്‍ പങ്കെടുത്ത പാശ്ചാത്യ സര്‍ക്കാരുകളുടെ നിരീക്ഷകര്‍ക്ക് കേള്‍ക്കാതെ പോകാനാകില്ല എന്ന് അല്‍ അറേബ്യ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
  പാകിസ്ഥാൻ പ്രധാനമന്ത്രിയെ സ്വദേശത്തും വിദേശത്തും, പ്രത്യേകിച്ച് ആര്‍ക്ക് വേണ്ടിയാണോ അദ്ദേഹം സംസാരിക്കുന്നുവെന്ന് അവകാശപ്പെടുന്നത് അതേ അഫ്ഗാനികള്‍ പോലും വിമര്‍ശിക്കുന്നുണ്ടെന്നും മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ പ്രബുദ്ധവും വികസിതവുമായ സമൂഹങ്ങളെ പ്രതിനിധീകരിക്കുന്ന ഇസ്ലാമിക രാഷ്ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാരില്‍ ചിലര്‍ക്ക് അദ്ദേഹത്തിന്റെ പരാമര്‍ശം അസ്വീകാര്യമായി തോന്നിയേക്കാം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

  താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയതിന് ശേഷം ത്വരിതഗതിയിലായ 'മാനുഷിക വിപത്തുകളില്‍' നിന്നും ദുരന്തങ്ങളില്‍ നിന്നും അഫ്ഗാനികളെ കരകയറ്റണമെന്ന് പാകിസ്താൻ ലോക സമൂഹത്തോട് ആവശ്യപ്പെട്ടിരുന്നു എന്നതും ശ്രദ്ധേയമാണ്.

  ഇത് ആദ്യമായിട്ടല്ല സ്ത്രീവിരുദ്ധ പ്രസ്താവനുമായി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തുന്നത്. മുമ്പ് പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സ്ത്രീകള്‍ ശരീരം മറയ്ക്കണം എന്ന അദ്ദേഹത്തിന്റെ പ്രസ്താവനക്കെതിരെ സാമൂഹ്യ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ബലാത്സംഗ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് സ്ത്രീകള്‍ പര്‍ദ്ദ ധരിക്കണമെന്ന അദ്ദേഹത്തിന്റെ പ്രസ്താനയും വന്‍ വിമര്‍ശനങ്ങള്‍ സൃഷ്ടിച്ചിരുന്നു.

  താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷം താലിബാന്‍ അവരുടെ അവകാശങ്ങളില്‍ ഏറെയും പിന്‍വലിച്ചതിനാല്‍ 2021 അഫ്ഗാന്‍ സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും മോശം വര്‍ഷമാണ് എന്നാണ് ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ അഭിപ്രായം.

  പ്രധാനമായും അഫ്ഗാനിസ്ഥാന്‍ കാരണമാണ് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് 2021 സ്ത്രീകള്‍ക്ക് നിര്‍ഭാഗ്യകരമായ വര്‍ഷമാണെന്ന് വിശേഷിപ്പിച്ചതെന്ന് ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

  താലിബാന്‍ അഫ്ഗാന്‍ സ്ത്രീകളുടെ അവകാശങ്ങളിലേറെയും പിന്‍വലിച്ചതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ചിലെ സ്ത്രീകളുടെ അവകാശ വിഭാഗത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍ ഹെതര്‍ ബാര്‍ പറഞ്ഞു.

  കാബൂള്‍ നഗരത്തിലെ കടകളുടെ മുന്‍വശത്ത് സ്ത്രീകളുടെ ഫോട്ടോകള്‍ ഉപയോഗിക്കുന്നത് അടുത്തിടെ താലിബാന്‍ നിരോധിച്ചിരുന്നു. ഈ നീക്കം അന്താരാഷ്ട്ര തലത്തില്‍ താലിബാന്റെ പ്രതിച്ഛായ കൂടുതല്‍ മോശമാകാന്‍ കാരണണായിട്ടുണ്ട്. കാബൂളിലെ കടകളിലെയും വ്യാപാര കേന്ദ്രങ്ങളിലെയും സൈന്‍ ബോര്‍ഡുകളിലെ സ്ത്രീകളുടെ എല്ലാ ചിത്രങ്ങളും നീക്കം ചെയ്യണമെന്ന് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരോട് സര്‍ക്കാര്‍ ഉത്തരവിട്ടതായി കാബൂള്‍ മുനിസിപ്പാലിറ്റി വക്താവ് നെമത്തുള്ള ബരാക്സായി പറഞ്ഞതായി ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാരിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍, ഇസ്ലാമിക നിയന്ത്രണങ്ങള്‍ക്ക് വിരുദ്ധമായ ഫോട്ടോകള്‍ പരസ്യബോര്‍ഡുകളില്‍ നിന്നും നീക്കം ചെയ്യുമെന്ന് ബരാക്‌സായി പറഞ്ഞു.
  Published by:Jayesh Krishnan
  First published: