COVID 19 | പാകിസ്ഥാനിൽ മരണം കൂടുന്നു; ഇത് വരെ രേഖപ്പെടുത്തിയത് 1,71,000 കൊറോണ കേസുകൾ

പാകിസ്ഥാൻ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് രാജ്യത്ത് ഇതുവരെ 171,665 പേർക്ക് കൊറോണ വൈറസ് ബാധിച്ചു.

News18 Malayalam | news18
Updated: June 20, 2020, 5:23 PM IST
COVID 19 | പാകിസ്ഥാനിൽ മരണം കൂടുന്നു; ഇത് വരെ രേഖപ്പെടുത്തിയത് 1,71,000 കൊറോണ കേസുകൾ
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: June 20, 2020, 5:23 PM IST
  • Share this:
ഇസ്ലാമബാദ്: കോവിഡ് 19 ബാധിച്ച് ശനിയാഴ്ച പാകിസ്ഥാനിൽ 153 പേർ മരിച്ചെന്ന് റിപ്പോർട്ടുകൾ. ഇത് ആദ്യമായാണ് കോവിഡ് ബാധിച്ച് ഇത്രയധികം പേരുടെ മരണം പാകിസ്ഥാനിൽ രേഖപ്പെടുത്തുന്നത്. അതേസമയം, രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 171,000 കടന്നതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

പാകിസ്ഥാൻ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് രാജ്യത്ത് ഇതുവരെ 171,665 പേർക്ക് കൊറോണ വൈറസ് ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,604 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെയാണിത്. 153 മരണം കൂടി രേഖപ്പെടുത്തിയതോടെ രാജ്യത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 3,382 ആയി.

You may also like:ഇൻ ടു ദി വൈൽഡ് 'ബസ്' അലാസ്കയിൽ നിന്ന് പറത്തി; ഇനി അജ്ഞാത സ്ഥലത്ത് [NEWS]വിപണിയിൽ ഗുണനിലവാരമില്ലാത്ത സാനിറ്റൈസറുകൾ; കണ്ടെത്തൽ ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റേത് [NEWS] ഇനി ആശങ്ക വേണ്ട; കോവിഡ് ഡ്യൂട്ടിയിലുള്ള KSRTC ഡ്രൈവർമാർക്ക് പ്രത്യേക ക്യാബിൻ [NEWS]

അതേസമയം, കോവിഡ് 19 ബാധിച്ചവരിൽ 63,504 പേർ ഇതുവരെ രോഗമുക്തി നേടിയതായും മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് 19 രോഗികളെ ചികിത്സിക്കുന്നതിനായി 810 ആശുപത്രികളാണ് സജ്ജമാക്കിയിരിക്കുന്നത്.
First published: June 20, 2020, 5:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading