നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • ബലാത്സംഗത്തിന് ഇരയായവരില്‍ നടത്തുന്ന കാലഹരണപ്പെട്ട 'രണ്ടുവിരൽ പരിശോധന' നിരോധിച്ച് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ

  ബലാത്സംഗത്തിന് ഇരയായവരില്‍ നടത്തുന്ന കാലഹരണപ്പെട്ട 'രണ്ടുവിരൽ പരിശോധന' നിരോധിച്ച് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ

  ഇത്തരം പരിശോധന ഉപയോഗപ്രദമായ വിവരങ്ങൾ നൽകുന്നില്ലെന്നും ബലാത്സംഗത്തിന് ഇരയായവർക്ക് ആഘാതകരമാണെന്നും വിമർശകർ പറയുന്നു.

  News18 Malayalam

  News18 Malayalam

  • Share this:
   ഇസ്ലാമാബാദ്: ബലാത്സംഗത്തിന് ഇരയായവരിൽ നടത്തുന്ന കാലഹരണപ്പെട്ട ശാരീരിക പരിശോധനകൾ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ അധികൃതർ ശനിയാഴ്ച നിരോധിച്ചു. 'രണ്ട് വിരൽ പരിശോധന'(Per Vaginal)യുടെ വിമർശകർ പഞ്ചാബ് പ്രവിശ്യ സർക്കാരിനെതിരെ നിയമ നടപടിയുമായി രംഗത്തെത്തിയതിനു പിന്നാലെയാണ് നടപടി.

   സ്ത്രീയുടെ യോനിയ്ക്കുള്ളിലേക്ക് രണ്ട് വിരൽ കടത്തി നടത്തുന്ന പരിശോധനയിൽ സ്ത്രീ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ അല്ലെങ്കിൽ പീഡനത്തിനി ഇരയായിട്ടുണ്ടോ എന്ന് വിലയിരുത്താനാകും.

   ഈ പരിശോധനയ്ക്കെതിരെ അടുത്തകാലത്തായി വിമർശനം ശക്തമായിരുന്നു. ഇത്തരം പരിശോധന ഉപയോഗപ്രദമായ വിവരങ്ങൾ നൽകുന്നില്ലെന്നും ബലാത്സംഗത്തിന് ഇരയായവർക്ക് ആഘാതകരമാണെന്നും വിമർശകർ പറയുന്നു.

   സെപ്റ്റംബറിൽ പഞ്ചാബ് പ്രവിശ്യയിലെ ആരോഗ്യ അധികൃതർ ഈ പരിശോധനയിലൂടെ പരിമിതമായ തെളിവുകൾ മാത്രമാണ് ലഭിക്കുന്നതെന്ന് സമ്മതിച്ചെങ്കിലും പരിശോധന തുടർന്നു. പഞ്ചാബിലുടനീളം ഉടനടി പ്രാബല്യത്തിൽ വരുന്ന ശനിയാഴ്ചത്തെ നിരോധനം ഇപ്പോൾ കോടതിയിൽ നടക്കുന്ന കേസുകൾക്ക് ഫലപ്രദമായ മുൻഗണന നൽകും.

   ഈ പരിശോധനയെ ലോകാരോഗ്യ സംഘടന അശാസ്ത്രീയവും വൈദ്യശാസ്ത്രപരമായി അനാവശ്യവും വിശ്വസനീയമല്ലാത്തതുമാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിൽ ഈ പരിശോധന 2013ൽ നിരോധിച്ചിരുന്നു. 2018ൽ ബംഗ്ലാദേശും ഇത് നിരോധിച്ചു.   ഹര്‍ജി നൽകിയ അഭിഭാഷകൻ സമീർ ഖോസ നിരോധനത്തെ സ്വാഗതം ചെയ്തുവെങ്കിലും കന്യകാത്വം പരിശോധന പോലുള്ള മറ്റ് പ്രശ്നകരമായ നടപടികൾ ഇപ്പോഴും നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
   Published by:Gowthamy GG
   First published:
   )}