തീവ്രവാദത്തിനെതിരെ ആത്മാർഥമായ നടപടി; ദാവൂദിനെയും സലാഹിനെയും പാകിസ്ഥാൻ ഇന്ത്യയ്ക്ക് കൈമാറണം
തീവ്രവാദത്തിനെതിരെ ആത്മാർഥമായ നടപടി; ദാവൂദിനെയും സലാഹിനെയും പാകിസ്ഥാൻ ഇന്ത്യയ്ക്ക് കൈമാറണം
തീവ്രവാദത്തെ കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കയെ ഗൗരവമായിട്ടാണ് പാകിസ്ഥാൻ കാണുന്നതെങ്കിൽ ഇന്ത്യക്കാരായ തീവ്രവാദികളായ ദാവൂദിനെയും സലാഹുദീനെയുമുൾപ്പെടെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് സര്‍ക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.
ന്യൂഡൽഹി: തീവ്രവാദത്തിനെതിരെ ആത്മാർഥമായി നടപടിയെടുക്കാൻ പാകിസ്ഥാൻ തയ്യാറാണെങ്കിൽ ദാവൂദ് ഇബ്രാഹിം, സയീദ് സലാഹുദീന്‍ ഉൾപ്പെടെയുള്ള ഇന്ത്യക്കാരായ തീവ്രവാദികളെ ഇന്ത്യക്ക് കൈമാറണമെന്ന് സർക്കാർ വൃത്തങ്ങൾ.
പുൽവാമ ഭീകരാക്രമണത്തിനു ശേഷം ജെയ്ഷ് ഇ മുഹമ്മദ് ഉൾപ്പെടെയുള്ള തീവ്രവാദ സംഘടനകൾക്കെതിരെ സത്യസന്ധമായ നടപടിയെടുക്കുന്നതിൽ പാകിസ്ഥാൻ പരാജയപ്പെട്ടുവെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
തീവ്രവാദത്തെ കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കയെ ഗൗരവമായിട്ടാണ് പാകിസ്ഥാൻ കാണുന്നതെങ്കിൽ ഇന്ത്യക്കാരായ തീവ്രവാദികളായ ദാവൂദിനെയും സലാഹുദീനെയുമുൾപ്പെടെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് വൃത്തങ്ങൾ വ്യക്തമാക്കുന്നു. ചില തീവ്രവാദികളെ പാകിസ്ഥാൻ കരുതൽ തടങ്കലിലാക്കിയ നടപടി പുറമെ കാണിക്കാൻ വേണ്ടി മാത്രമാണെന്നും വൃത്തങ്ങൾ.
ഇന്ത്യയിലെ വിവിധ ആക്രമണങ്ങളുമായി ബന്ധമുള്ള ദാവൂദിനെയും സലാഹുദീനെയും കൈമാറണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന വിവിധ തീവ്രവാദ സംഘടനകളെ കുറിച്ചുള്ള വിവരങ്ങൾ ഇന്ത്യ കൈമാറിയിരുന്നു. പുൽവാമ ആക്രമണത്തിനു പിന്നാലെ തീവ്രവാദത്തിന്റെ പേരിൽ ആഗോള തലത്തിൽ പാകിസ്ഥാൻ ഒറ്റപ്പെട്ടിരുന്നു.
ഫെബ്രുവരി 14നുണ്ടായ പുൽവാമ ഭീകരാക്രമണത്തോടെയാണ് ഇന്ത്യ പാക് പ്രശ്നങ്ങൾ രൂക്ഷമായത്. പുൽവാമ ആക്രമണത്തിന് മറുപടിയായി ഫെബ്രുവരി 26ന് ബാലക്കോട്ടിലെ ജെയ്ഷ് ഇ മുഹമ്മദ് ക്യാംപിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.