ഇസ്ലാമാബാദ്: വനം ബോംബിട്ട് തകർത്ത ഇന്ത്യയുടെ പരിസ്ഥിതി ഭീകരതയ്ക്കെതിരെ പാകിസ്ഥാൻ ഐക്യരാഷ്ട്ര സഭയ്ക്ക് പരാതി നൽകാൻ ഒരുങ്ങുന്നു. പാകിസ്ഥാനിലെ കാലാവസ്ഥായ വ്യതിയാന വകുപ്പ് മന്ത്രി മാലിക് അമിൻ അസ്ലം ആണ് ഇക്കാര്യം അറിയിച്ചത്.
പാകിസ്ഥാനിലെ ബലേകോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ പൈൻ മരങ്ങൾ ഉൾപ്പെടുന്ന സംരക്ഷിത വനപ്രദേശം നശിച്ചതായാണ് പാകിസ്ഥാൻ ആരോപിക്കുന്നത്. ഇന്ത്യയുടെ ആക്രമണം പരിസ്ഥിതിക്ക് ഏൽപ്പിച്ച ആഘാതത്തെക്കുറിച്ച് വിദഗ്ദസംഘം പരിശോധിച്ചുവരികയാണ്. 12ഓളം പൈൻ മരങ്ങളാണ് ഇന്ത്യയുടെ വ്യോമാക്രമണത്തിൽ തകർന്നത്. ഇത് പരിസ്ഥിതിക്ക് ഗുരുതരമായ ആഘാതമാണ് ഏൽപ്പിച്ചത്. വിദഗ്ദ്ധസംഘത്തിന്റെ റിപ്പോർട്ട് ലഭിച്ചശേഷമാകും യു.എന്നിനെ സമീപിക്കുകയെന്നും മാലിക് അമിൻ അസ്ലം വ്യക്തമാക്കി.
വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന് തിരിച്ചെത്തി; നാള്വഴിഇക്കഴിഞ്ഞ ഫെബ്രുവരി 14ന് പുൽവാമയിൽ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിനെതിരെ പാകിസ്ഥാനിൽനിന്നുള്ള ഭീകരസംഘടനയായ ജെയ്ഷ്-ഇ-മൊഹമ്മദ് ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിൽ 40 സൈനികരാണ് കൊല്ലപ്പെട്ടത്. ഇതേത്തുടർന്നാണ് ഇന്ത്യ ബലേകോട്ടിൽ ഭീകരതാവളങ്ങൾക്കുനേരെ വ്യോമാക്രമണം നടത്തിയത്. ജെയ്ഷ്-ഇ-മൊഹമ്മദ് തലവൻ മസൂദ് അസറിന്റെ മരുമകൻ നടത്തിയിരുന്ന ഭീകരതാവളം ഈ ആക്രമണത്തിൽ ഭീകരകേന്ദ്രങ്ങൾ തകർന്നു. എന്നാൽ ഇന്ത്യയുടെ ആക്രമണത്തിൽ വനപ്രദേശം നശിക്കുകയാണ് ചെയ്തതെന്നായിരുന്നു പാകിസ്ഥാന്റെ ആരോപണം.
സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏറ്റുമുട്ടൽ തുടർക്കഥയായിരുന്നു. അമേരിക്ക ഉൾപ്പടെയുള്ള ലോകരാജ്യങ്ങൾ ഇടപെട്ടിരുന്നെങ്കിലും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏറ്റുമുട്ടൽ തുടർന്നുവരികയാണ്. ഭീകരപ്രവർത്തകരെ സഹായിക്കുകയും അവരെ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്യുന്ന പാകിസ്ഥാന്റെ നടപടിയെയാണ് ഇന്ത്യ എതിർക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.