നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • ക്ലാസ് മുറിയിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും വേർതിരിച്ച് ഇരുത്തണം; ഉത്തരവുമായി പാക് സർവകലാശാല

  ക്ലാസ് മുറിയിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും വേർതിരിച്ച് ഇരുത്തണം; ഉത്തരവുമായി പാക് സർവകലാശാല

  ബഹ്റിയ സർവകലാശാല രജിസ്ട്രാർ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

  • News18
  • Last Updated :
  • Share this:
   ഇസ്ലാമബാദ്: ക്ലാസ് മുറികളിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും വേർതിരിച്ച് ഇരുത്താൻ ഉത്തരവുമായി പാകിസ്ഥാൻ സർവകലാശാല. അക്കാദമിക് വർക് ഗ്രൂപ്പുകൾക്കായി ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്നത് വിലക്കിയാണ് പുതിയ ഉത്തരവെന്നാണ് റിപ്പോർട്ട്.
   ബഹ്റിയ സർവകലാശാല രജിസ്ട്രാർ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

   ഉത്തരവിൽ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം വിനോദയാത്രകൾ സംഘടിപ്പിക്കാനും അക്കാദമിക് ആവശ്യങ്ങൾക്കായി ഒരുമിച്ച് ഗ്രൂപ്പുകൾ രൂപീകരിക്കുന്നത് നിരുത്സാഹപ്പെടുത്തണമെന്നും ആവശ്യപ്പെടുന്നുണ്ടെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

   'സംസ്ഥാനം സന്ദർശിക്കണം, കുടുംബത്തെ കാണണം': അനുമതി തേടി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി സുപ്രീംകോടതിയിൽ

   സർവകലാശാലയിലെ ഒരു കെട്ടിടത്തിൽ നിന്ന് മറ്റൊരു കെട്ടിടത്തിലേക്ക് വിദ്യാർത്ഥികൾ പോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തണമെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നുണ്ട്. ക്ലാസുകൾക്ക് ഇടയിൽ വിദ്യാർത്ഥികൾക്ക് ലഭ്യമാകുന്ന ഇടവേളകൾ റദ്ദാക്കാനും സർവകലാശാല തീരുമാനിച്ചിട്ടുണ്ട്. ബഹ്റിയ സർവകലാശാലയുടെ പരിധിയിൽ വരുന്ന എല്ലാ ക്യാംപസുകളിലും ഈ നിയമങ്ങൾ ബാധകമാണോ അല്ലയോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

   First published:
   )}