കശ്മീരിന്റെ പ്രത്യേക പദവി: ഇന്ത്യക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുമെന്ന് പാകിസ്ഥാന്‍

നിയമവശം പരിശോധിച്ചശേഷമാണ് തീരുമാനമെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി

news18
Updated: August 20, 2019, 8:49 PM IST
കശ്മീരിന്റെ പ്രത്യേക പദവി: ഇന്ത്യക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുമെന്ന് പാകിസ്ഥാന്‍
News18
  • News18
  • Last Updated: August 20, 2019, 8:49 PM IST
  • Share this:
ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ പാകിസ്ഥാൻ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്ത ഇന്ത്യയുടെ തീരുമാനത്തിനെതിരെയാണ് പാകിസ്ഥാൻ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. നിയമ പോരാട്ടത്തിനൊരുങ്ങുകയാണെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്‍മൂദ് ഖുറേഷി പാക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

എല്ലാ നിയമവശങ്ങളും പരിശോധിച്ചാണ് തീരുമാനമെടുത്തതെന്നാണ് ഷാ മഹ്‍മൂദ് ഖുറേഷി വ്യക്തമാക്കുന്നത്. കശ്മീർ വിഷയം എല്ലാ രാജ്യാന്തര വേദികളിലും ഉന്നയിക്കുമെന്ന് കഴിഞ്ഞ ആഴ്ച പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. മൂന്നാമതൊരാളില്ലാതെ ഇരുരാജ്യങ്ങൾക്കുമിടയിൽ മാത്രമേ കശ്മീർ പ്രശ്നം ചർച്ച ചെയ്യാൻ കഴിയൂ എന്നാണ് ഇന്ത്യയുടെ നിലപാട്. ചർച്ച നടക്കണമെങ്കിൽ അതിർത്തി കടന്ന് പാകിസ്ഥാൻ നടത്തുന്ന തീവ്രവാദപ്രവർത്തനങ്ങൾ അവസാനിപ്പിക്കണം. ഇനി പാക് അധിനിവേശ കശ്മീരിനെക്കുറിച്ച് മാത്രമേ ചർ‍ച്ച നടക്കൂ എന്നും ജമ്മു കശ്മീർ രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്തിനും സമമെന്നും രാജ്‍നാഥ് സിംഗ് നേരത്തേ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

First published: August 20, 2019, 8:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading