• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പാകിസ്ഥാന്‍ പ്രധാനമന്ത്രിയെ അമേരിക്കയില്‍ തടഞ്ഞു


Updated: March 28, 2018, 5:13 PM IST
പാകിസ്ഥാന്‍ പ്രധാനമന്ത്രിയെ അമേരിക്കയില്‍ തടഞ്ഞു

Updated: March 28, 2018, 5:13 PM IST
വാഷിങ്ടണ്‍: അമേരിക്കൻ വിമാനത്താവളത്തിൽവെച്ച് പാകിസ്താൻ പ്രധാനമന്ത്രി ഷഹീദ് ഖഖാൻ അബാസിയെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചു. സുരക്ഷാ പരിശോധനയുടെ ഭാഗമായി മിനിറ്റുകളോളം തടഞ്ഞുവെച്ച പാക് പ്രധാനമന്ത്രിയെ പരിശോധനയ്ക്ക് ശേഷമാണ് വിട്ടയച്ചത്. പാകിസ്താനിൽ നിന്നുമുള്ള പ്രശ്നക്കാരായ നയതന്ത്ര വിദഗ്ധർക്ക് അമേരിക്ക വീസാനിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന വാർത്തക്കിടെയാണ് അബ്ബാസിയുടെ സുരക്ഷാ പരിശോധന. അമേരിക്കൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ നടപടിയെ പാകിസ്താൻ ഔദ്യോഗിക ടെലിവിഷൻ വിമർശിച്ചു. 22 കോടി ജനങ്ങളുടെ പ്രതിനിധിയാണ് അബ്ബാസിയെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ നടപടി ഗുരതരമായ വീഴ്ചയാണെന്നും ചാനൽ ആരോപിച്ചു. ചികിത്സയിൽ കഴിയുന്ന സഹോദരിയെ കാണാനാണ് പാക് പ്രധാനമന്ത്രി അമേരിക്കയിൽ എത്തിയത്.
First published: March 28, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍