ലാഹോർ: പെരുമ്പാമ്പിനെ ഉപയോഗിച്ച് ഇന്ത്യൻ പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് പാക് പോപ് ഗായികയ്ക്കെതിരെ കേസ്. ലാഹോറിലെ ബ്യൂട്ടി പാർലറിനുള്ളിൽവെച്ച് പെരുമ്പാമ്പിനെ പിടിച്ചുകൊണ്ടുനിൽക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത റാബി പിസ്രാഡയാണ് പുലിവാൽ പിടിച്ചത്.
നാലു പെരുമ്പാമ്പുകളെയും വിഷസർപ്പങ്ങളെയും പ്രത്യേക സമ്മാനമായി നരേന്ദ്രമോദിക്ക് നൽകുമെന്നായിരുന്നു റാബി വീഡിയോയിലൂടെ പറഞ്ഞത്. 'എന്‍റെയും കശ്മീരിൽനിന്നുള്ള ഒരു യുവതിയുടെയും വകയായി പെരുമ്പാമ്പും വിഷപാമ്പുകളുമാണ് ഇന്ത്യയ്ക്കുവേണ്ടിയുള്ള സമ്മാനം. പ്രത്യേകിച്ചും നരേന്ദ്ര മോദിക്കുവേണ്ടിയുള്ള സമ്മാനം. മരിച്ച് നരകത്തിൽ എത്തുമ്പോൾ നിങ്ങളെ കാത്ത് ഞാനും എന്‍റെ സുഹൃത്തുക്കളും(പാമ്പുകളും പെരുമ്പാമ്പുകളും) അവിടെയുണ്ടാകും'- റാബി വീഡിയോ സന്ദേശത്തിൽ പറയുന്നു.
സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്ത വീഡിയോ വളരെ വേഗം വൈറലാകുകയും ചെയ്തു. ചില പാക് ടി.വി ചാനലുകൾ റാബിയുടെ പോസ്റ്റ് വാർത്തയാക്കുകയും ചെയ്തു. പെരുമ്പാമ്പിനെയും പിടിച്ചുകൊണ്ട് റാബി പിസ്രാഡ നിൽക്കുന്ന വീഡിയോ ശ്രദ്ധയിൽപ്പെട്ട പഞ്ചാബ് വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആൻഡ് പാർക്ക്സ് ഡിപ്പാർട്ട്മെന്‍റ് ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞു. റാബിയുടെ നടപടി വന്യജീവി സംരക്ഷണ നിയമത്തിന് എതിരാണെന്നാണ് അധികൃതർ പറയുന്നു. ഇവർക്കെതിരെ വന്യജീവി സംരക്ഷണവകുപ്പ് പിഴ ശിക്ഷ ഈടാക്കിയെന്നും റിപ്പോർട്ടുകളുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.